Wednesday, May 16, 2012

കെ.സി.വൈ.എല്‍. കൈപ്പുഴ ഫൊറോനാ പ്രവര്ത്തനോദ്ഘാടനം


ഒരായിരം പ്രതീക്ഷകളുടെ പൊന്‍പുലരി വിടര്‍ത്തി കെ.സി.വൈ.എല്‍. കൈപ്പുഴ ഫൊറോന പ്രവര്‍ത്തനോദ്ഘാടനം നീണ്ടൂരില്‍ ക്നാനായ കത്തോലിക്ക അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. ഫൊറോന പ്രസിഡന്റ് ജോസഫ് വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊറോന ചാപ്ളയിന്‍ ഫാ. തോമസ് പ്രാലേല്‍ ആമുഖസന്ദേശവും ഫൊറോന വികാരി ഫാ. ലൂക്ക് പൂതൃക്കയില്‍ മുഖ്യപ്രഭാഷണവും നടത്തി.

യൂണിറ്റ് ചാപ്ളയിന്‍ ഫാ. ഫിലിപ്പ് തൊടുകയില്‍, കെ.സി.വൈ..എല്‍ അതിരൂപതാ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍. കെ.സി.ഡബ്ള്യു.എ. ഫൊറോന പ്രസിഡന്റ് റോസ്ലിന്‍ വാരാപ്പുഴ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഫൊറോന സെക്രട്ടറി മെബിന്‍ ബെന്നി തടത്തില്‍ സ്വാഗതവും, നീണ്ടൂര്‍ യൂണിറ്റ് പ്രസിഡന്റ് റ്റിജോ തോട്ടത്തില്‍ നന്ദിയും പറഞ്ഞു. കെ.സി.വൈ.എല്‍. അതിരൂപതാ ഭാരവാഹികളായ നിധിന്‍ പുല്ലുകാടന്‍, ആഷ് ലി അഴകുളം, ഡാരിസ് മണലേല്‍, ഫൊറോന ഡയറക്ടര്‍ ഷൈജി ഓട്ടപ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. ജോ. സെക്രട്ടറി ജോഫിന്‍ ഓണശ്ശേരി, ട്രഷറര്‍ എബിന്‍ മുഖച്ചിറയില്‍, ജസ്റ്റിന്‍ വെള്ളാപ്പള്ളിക്കുഴിയില്‍, ക്രിസ്റ്റിജ വെട്ടിക്കാട്ട്, ജെസ് ലിന്‍ കീരിമുകുളേല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രവര്‍ത്തനോദ്ഘാടന ത്തോടനുബന്ധിച്ച് അതിരൂപതാ ഭാരവാഹികള്‍ക്ക് സ്വീകരണവും ഫൊറോനയിലെ യുവജനങ്ങള്‍ക്കായി വ്യക്തിത്വവികസന സെമിനാറും നടത്തുകയുണ്ടായി. സെക്രട്ടറി ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകം എല്ലാവരും ഏറ്റുചൊല്ലി യോഗം പിരിഞ്ഞു.

(റിപ്പോര്‍ട്ട്‌ അയച്ചുതന്നത്: ആഷലി അഴകുളം)


No comments:

Post a Comment