Friday, May 25, 2012

മരിച്ചു പോയവരെ കുലംകുത്തി എന്നു വിളിക്കരുത്

പിണറായി വിജയനാണ് “കുലംകുത്തി” എന്ന കണ്ണൂര്‍ ഗ്രാമീണപദം പട്ടണങ്ങളിലേയ്ക്കു വ്യാപിപ്പിച്ചത്. കുലം മുടിക്കുന്നവന്‍ എന്നാണതിന്റെ മറുവാക്ക്. 

വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി വന്നതു മുതല്‍ കമ്മ്യൂണിസ്റ്റു കുലം മുടിഞ്ഞു കൊണ്ടിരിക്കുന്നു എന്നയാള്‍ അറിയുന്നില്ല. സത്യസന്ധരായ കമ്മ്യൂണിസ്റ്റുകള്‍ കുലം ഉപേക്ഷിച്ചു കൊണ്ടിരിക്കുന്നു. അത്തരമൊരാളെ അന്‍പത്തൊന്നു വെട്ടു വെട്ടി കൊന്നു കഴിഞ്ഞും അയാളെ കുലംകുത്തി എന്നു വീണ്ടും വിളിച്ചതു വലിയ പ്രതിഷേധം വിളിച്ചുവരുത്തി.

പല കുലങ്ങളും മുടിഞ്ഞു പോയത് അതിനൊരന്തകന്‍ ജന്മം കൊണ്ടതു കൊണ്ടാണെന്ന് ചരിത്രം പറയുന്നു. ക്‌നാനായ സമുദായത്തിലും ഒരു കുലംകുത്തി അഭിഷിക്തനായിരിക്കുന്നു എന്നറിയുന്നു. ഉഴവൂര്‍ മൂലക്കാട്ട്  വീട്ടില്‍ ജോണ്‍ സാറിന്റെ മകന്‍ മത്തായിക്കുഞ്ഞാണ് കുലംകുത്തിയായി മറുരൂപം പ്രാപിച്ചിരിക്കുന്നത്. കുലം മുടിക്കാന്‍ മറുവിലയായി തന്നെത്തന്നെ കൊടുക്കാനും അങ്ങേര് തയ്യാറായാണ് നില്പ്പ്. വില നേരത്തെ കൈയ്യില്‍ കിട്ടണമെന്നാണ് കണ്ടീഷന്‍. കുലമൂപ്പന്മാരുടെയും ചെറുമക്കളുടേയും പേരക്കിടാങ്ങളുടേയും എതിര്‍പ്പുണ്ടായിട്ടും പിന്മാറുന്ന ലക്ഷണം കാണുന്നില്ല. ഹിറ്റ്‌ലറിന്റെയും ചെഷഷ്‌ക്യൂവിന്റെയും സദ്ദാം ഹുസൈന്റെയും പോള്‍പോര്‍ട്ടിന്റെയും ഗദ്ദാഫിയുടെയും ഒക്കെ ഗതിയാണ് ഏകാധിപതികളായ കുലംകുത്തികള്‍ക്കുണ്ടാകുക.

മരിച്ചു പോയവരെ കുലംകുത്തിയെന്നു വിളിക്കരുത്; ജീവിച്ചിരിക്കുന്നവരെ വിളിക്കാല്ലോ!

പേരക്കിടാവ്

No comments:

Post a Comment