Wednesday, May 30, 2012

മേലധികാരികളുടെയും നേതാക്കളുടെയും അസഹിഷ്ണുത

മാധ്യമങ്ങളെ എക്കാലത്തും അധികൃതര്‍ ശത്രുക്കളായാണ് കണ്ടിരുന്നത്. കുഞ്ചന്‍ നമ്പ്യാരുടെ രാജാവ് മുതല്‍, സി.പി. മുതല്‍ മൂലക്കാടന്‍, UKKCA വരെയുള്ളവരുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ അപവാദങ്ങള്‍ ഇല്ല.

ഈ വൈരാഗ്യത്തിന്റെ കാരണം, മാധ്യമങ്ങള്‍ സത്യം വിളിച്ചു പറയും എന്നതാണ്. അവര്‍ പറയുന്നതിന് പലപ്പോഴും തെളിവുകള്‍ ഹാജരാക്കും. നുണയുടെ കോട്ടകെട്ടി അതിനുള്ളില്‍ സുരക്ഷിതരായി ഇരിക്കുന്നവര്‍ക്ക് ജീവിതം സുഖകരമല്ലാതാകും. എങ്ങിനെ സഹിക്കും!

മൂലക്കാട്ട് പിതാവിന്റെ ഭര്‍ത്സനവും, മുത്തോലത്തച്ചന്റെ “ഇമെയില്‍ കൃമി” പ്രയോഗവും, UKKCA ഭാരവാഹികളുടെ  മാധ്യമങ്ങളോടുള്ള മനോഭാവത്തിന്റെ പിന്നിലുമുള്ള മനശാസ്ത്രം ഇതൊക്കെ തന്നെ.

ഇന്ന് ക്നാനായ വിശേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു കമെന്റില്‍ പറഞ്ഞിരിക്കുന്നത് പോലെ, ചാരിറ്റി സംഘടനയായി രജിസ്റ്റര്‍ ചെയ്ത “എന്തോ വലിയ സാധനം ആണ് UKKCA എന്നാണല്ലോ എല്ലാവരും പറയുന്നത്.”

ഇതിന്റെ നിജസ്ഥിതി അറിയുവാനായി, യു.കെ. ചാരിറ്റി കമ്മീഷന്‍റെ വെബ്സൈറ്റ് സന്ദര്‍ശിച്ചു നോക്കി.  ഈ സൈറ്റില്‍ നമ്മുടെ പ്രിയ സംഘടനയുടെ വിശദ വിവരങ്ങള്‍ കൊടുത്തിട്ടുണ്ട്‌. കണ്ടു വിശ്വസിക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അതില്‍ ലഭ്യമായ വിവരം അനുസരിച്ച്,

Activities:
No Information Recorded

Financial History:
No Information Available

Compliance History:
No Information Available

Financial Summary:

Accounts Received:
Not received (120 days overdue)

Annual Return/Annual Update received:
Not received (120 days overdue)

ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കാന്‍ സാധിക്കുന്ന ഒരു കാലമുണ്ടായിരുന്നു – വളരെ പണ്ട്.  ആ കാലം വീണ്ടും വരുമെന്ന് പ്രതീക്ഷിച്ചിട്ടു യാതൊരു കാര്യവുമില്ല, മക്കളെ.

No comments:

Post a Comment