Sunday, May 20, 2012

കാലം മാറിയിട്ടും കോലം മാറ്റാത്ത കത്തനാന്മാര്‍....

കേരളകത്തോലിക്കര്‍ പണ്ടൊക്കെ വളരെയേറെ ആദരിച്ചിരുന്ന കൂട്ടരാണ് വൈദികര്‍. മെത്രാന്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടുമ്പോള്‍ അകലെ കാണാന്‍ സാധിക്കുന്ന ഒരു അപൂര്‍വനക്ഷത്രം.

വൈദികര്‍ അന്ന് കുര്‍ബ്ബാനത്തൊഴിലാളി മാത്രമായിരുന്നില്ല. ഇടവകക്കാരുടെ എന്ത് പ്രശ്നവും പരിഹരിക്കുന്ന ഒരു "സൂപ്പര്‍ കാരണവര്‍" തന്നെയായിരുന്നു. ഒരു കല്യാണപ്രശ്നം, അല്ലറചില്ലറ ദാമ്പത്യപ്രശ്നങ്ങള്‍ - ഇതെല്ലാം ഒരു വൈദികന്‍ വിളിച്ചു സംസാരിച്ചാല്‍ ഞൊടിയിട കൊണ്ട് തീരുമായിരുന്നു. ഇതിലും വലിയ ഒരു റോള്‍ ഉണ്ടായിരുന്നു – സഹോദരന്മാര്‍ തമ്മില്‍, അയല്‍ക്കാര്‍ തമ്മില്‍ കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്ന വേലിതര്‍ക്കങ്ങള്‍ തീര്‍ക്കുന്നതും വൈദികന്റെ കടമ ആയിരുന്നു. ഏതെങ്കിലും ഒരു വീട്ടില്‍ നല്ലവണ്ണം പഠിക്കുന്ന ഒരു കുട്ടി ഉണ്ടായാല്‍, അവന്റെ ഉപരിപഠനത്തിനുള്ള മാര്‍ഗദര്‍ശിയും ഇടവകവികാരി തന്നെ. സമൂഹത്തില്‍ ഇത്രയും പ്രാധാന്യമുള്ള ഒരാളെ എങ്ങിനെയാണ് ബഹുമാനിക്കാതിരിക്കുന്നത്?

സമൂഹത്തില്‍ അന്നത്തെ വൈദികര്‍ക്കുണ്ടായിരുന്ന പങ്കിനെ ഇന്നത്തെ വൈദികരുടേതുമായി ഒന്ന് താരതമ്യം ചെയ്തു നോക്കുക. പക്ഷെ, ഇന്നത്തെ അച്ചന്മാര്‍ക്ക് ധാര്‍ഷ്ട്യം പഴയവരെക്കാള്‍ വളരെ കൂടുതലും!

സമുദായനേതൃത്വവും, സഭാനേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന പ്രയോജനത്തിന്റെ ഒന്നാന്തരം തെളിവാണ് ക്നാനയക്കാരുടെ 1943-ലെ സംഘടിത മലബാര്‍കുടിയേറ്റം. കേരളത്തില്‍ ഇത്രയേറെ കത്തോലിക്കാ രൂപതകള്‍ ഉണ്ടായിട്ടും, സംഘടിത കുടിയേറ്റം നമ്മുടേത് മാത്രമായിരുന്നു എന്നത് നമുക്കെല്ലാം അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. സഭാനേതൃത്വം, സമുദായനേതാക്കളുടെ സഹകരണമില്ലാതെ നടത്തിയ കുടിയേറ്റമാണ് “റാണിപുരം കുടിയേറ്റം.” അതിന്റെ പരാജയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും അറിയാമെന്ന് കരുതുന്നു.

പക്ഷെ ഇന്ന് നമ്മുടെ മൂലക്കാട്ട് തിരുമേനിയ്ക്ക് സമുദായനേതൃത്വത്തെ സഹിക്കാന്‍ സാധിക്കുന്നില്ല. അതിനു വേണ്ടി എന്ത് കുതന്ത്രവും പ്രയോഗിക്കാനും മടി കാണിക്കുന്നില്ല. അതിന്റെ ഒന്നാന്തരം തെളിവാണ്, ഈയിടെ നമ്മുടെ ഔദ്യോഗിക ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ പ്രസധീകരിച്ച (ഇലക്ട്രോണിക് മാദ്ധ്യമം ഔദ്യോഗികമാണെങ്കില്‍ അത് ഇച്ചീച്ചി അല്ല!) നയപ്രഖ്യാപനം:

“കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ ഇപ്പോള്‍ നടക്കുന്ന രീതിയിലുള്ള ഒപ്പുശേഖരണം അതിരൂപതയുടെ അറിവോടെയോ, അംഗീകാരത്തോടെയോ ഉള്ളതല്ലെന്ന്‌ ചോദ്യങ്ങള്‍ക്കു മറുപടിയായി മാര്‍ മൂലക്കാട്ട്‌ യോഗത്തെ അറിയിച്ചു. കാര്യസാധ്യത്തിന്‌ ഒപ്പുശേഖരണം സഭയുടെ ശൈലിയല്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.”

സഭയുടെ ശൈലി എന്താണെന്ന് തിരുമേനി വിവരമില്ലാത്ത അല്മേനിയുടെ അറിവിലേയ്ക്കായി ദയവുചെയ്ത് ഒന്ന് പറഞ്ഞു തരണം.

സി. അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നമ്മുടെ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും അഴികല്ക്കുള്ളിലായപ്പോള്‍, ഉള്ളതും ഇല്ലാത്തതുമായ സംഘടനകളെക്കൊണ്ട് പത്രപ്രസ്താവനകള്‍ ഇറക്കിയത് സഭാശൈലിയാണോ?

ചെയ്യുന്ന ജോലിക്ക് ന്യായമായി കൂലി ആവശ്യപ്പെട്ട നേഴ്സ്മാര്‍ക്കെതിരെ മുഷ്ടി ചുരുട്ടി, മുദ്രാവാക്യവും വിളിച്ചു പുരോഹിതര്‍ തെരുവിലിറങ്ങുന്നതാണോ സഭയുടെ ശൈലി?

നീതി ലഭിക്കാതെ വരുമ്പോള്‍ അതിനു പരിഹാരം തേടി വ്യക്തിയോ ഒരു പറ്റം വ്യക്തികളോ, നിവേദനം നല്‍കുന്നത് സഭാശൈലിയ്ക്ക് വിരുദ്ധമാണോ? കത്തോലിക്കാസഭയില്‍ പരാതിപ്പെടാന്‍ ഒരു വകുപ്പും ഇല്ല എന്നാണെങ്കില്‍ സീറോ മലബാര്‍ സഭയില്‍ The Superior Tribunal of the Syro-Malabar എന്ന സംവിധാനം എന്തിനാണ്? (പണ്ട് നമ്മളുടെ കൊച്ചുതാഴത്തച്ചനെ ഇടവകഭരണത്തില്‍ നിന്ന് നീക്കം ചെയ്തപ്പോള്‍ വര്‍ക്കിപിതാവ് അച്ചനോട് ഈപ്പറഞ്ഞ Tribunal-നെ സമീപിക്കാന്‍ ഉപദേശിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.)

ആ സംവിധാനവും സഭാവിരുധമാണോ, തിരുമേനീ?

കാലം മാറി; അത് ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ വൈദികരും തിരുമേനിമാരും തയ്യാറല്ല. ഇത് കോട്ടയം അതിരൂപതയുടെ മാത്രം പ്രശ്നമല്ല. കേരള കത്തോലിക്കാ സഭ മൊത്തം ഇങ്ങനെതന്നെയാണ്.

ഈയടുത്ത ദിവസം, Manchester-ലെ Long Sight എന്ന സ്ഥലത്തൊരു സീറോ മലബാര്‍ പുരോഹിതന്‍ വന്നു. അദ്ദേഹത്തിന് ഇവിടെയുള്ള മലയാളി ദമ്പതികളുടെയെല്ലാം Marriage Certificate കാണണം പോലും! എന്താണ് അദ്ദേഹത്തിന് വേണ്ടത്? ആത്മീയശുശ്രൂഷയ്ക്കു തന്നെയാണോ അദ്ദേഹം എത്തിയിരിക്കുന്നത്? ഈ രാജ്യത്തെ ഒരു ഇംഗ്ലീഷ് ഇടവകയില്‍ സഹവികാരി ആയിട്ടാണ് അദ്ദേഹം വന്നതെന്ന് കേള്‍ക്കുന്നു. ഇംഗ്ലീഷ്കാരില്‍ നിന്നും ഇദ്ദേഹം ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുമോ? മേമുറി സംഭവം അറിയാവുന്നവര്‍, വൈദികന്‍ വിവാഹിതനല്ല എന്നൊരു സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ അദ്ദേഹം അത് ഹാജരാക്കാന്‍ തയ്യാറാകുമോ?

ഇന്ന് സമൂഹത്തില്‍ വൈദികരുടെ പ്രസക്തി വളരെ പരിമിതമാണ്. കാലത്തിനുണ്ടായ മാറ്റം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ കോമാളികളാകാന്‍ തന്നെയാണ് നിങ്ങളുടെ തീരുമാനമെങ്കില്‍,

Best of Luck!

അലക്സ്‌ കണിയാംപറമ്പില്‍

15 comments:

  1. നല്ല നേതാക്കള്‍ എന്നും ജനങ്ങളെ ഒന്നുച്ചു കൊണ്ടുപോയവരാ, ഒപ്പുശേകരത്തിനു എതിരായി അപ്നാദേസില്‍ എഴുതിയപ്പോള്‍ അല്മായരുടെ വികാരങ്ങളെ അവഗണിക്കുന്നു....തമ്മില്‍ അടിപ്പിക്കുന്നു തുറന്ന യുദ്ധം പ്രേക്കാപിച്ചിരിക്കുവാ...മാര്‍പ്പാപ്പക്ക് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആരുമില്ലേ? തമ്മിലടിപ്പിക്കുന്നതാണോ അല്മീയത? വേലി വിളതിന്നുന്നു...പെരുംകള്ളന്‍ കപ്പലില്‍ത്തന്നെ ഉറക്കം നടിക്കുന്നു.

    ReplyDelete
  2. കൊലയാളികളെ രക്ഷിക്കാനും വിശ്വാസികളുടെ കണ്ണില്‍ മൈദ പോടിയിടാനും ഇടയലേഖനം ഇറക്കിയ ലോകത്തിലെ ആദ്യത്തെ രൂപതയാ കോട്ടയം രൂപത, ക്രിസ്തു ഈ കതീട്രലില്‍ കേറി എല്ലാത്തിനെയും ചാട്ടവാറും അടിച്ചു പുറത്താക്കും,

    ReplyDelete
  3. Kottayam bishops have three main objectives.
    Get as much money on their weekly overseas marriage trips to protect not only killers but also child molesters.
    It only hurts when your sister is killed by a priest or when your child is molested by a priest.

    These bishops have all lost the laity's confidence on them.

    I do wonder if they ever get to meet a poor person in their life, if they only have time to visit overseas.

    ReplyDelete
  4. രൂപതയുടെ മൂകിന്റെ കിഴെ പാലത്തിന്റെ അടിയില്‍ രണ്ടു നിര്‍ദ്ധന കുടുംബങ്ങള്‍ ഉടുതുണി ഇല്ലാതെ തുണികെട്ടി താമസിച്ചത് സൂര്യ ടിവി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒരു മാതാ അമൃത അവര്‍ക്ക് കുറുപ്പന്തറ വീട് വച്ച് കൊടുക്കാന്‍ പണം കൊടുത്തു, ഇ ന്യൂസ്‌ കണ്ട നമ്മുടെ മെര്‍സിടസ് സഞ്ചാരികള്‍ എല്ലും കപ്പയും കൂത്താട്ടുകുളം പന്നിയെ വെട്ടിമിഴുങ്ങി ബി സി മം മതിലുച്ചാടി.

    ReplyDelete
  5. ലാളിത്യത്തിന്റെ ബാലപാഠം നമ്മുടെ പറക്കും മെര്‍സിടു മാര്‍, ലത്തീന്‍ രൂപത ആര്‍ച്ച്ബിഷപ്പ് സൂസാ പാക്കിമിനെ കണ്ടുപഠിക്കട്ടെ. ഇതാണ് ഇടയലേഖനം http://www.latinarchdiocesetrivandrum.org/pdf/speech/KRLCC-speech-On-reservation-27-01-2010.pdf ജീവിക്കുന്ന ക്രിസ്തു തലസ്ഥനത്തുണ്ട്. പാവപെട്ടവന്റെ വിപ്ലവമായ ക്രിസ്തുദേവന്‍

    ReplyDelete
  6. മറ്റു മെത്രാന്മാരും നമ്മുടെ മാരും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.

    ReplyDelete
    Replies
    1. ആ വ്യത്യാസത്തിന് ഒറ്റ കാരണമേ ഉള്ളൂ – നമ്മള്‍, ക്നാനായമാക്കള്‍ ഇവന്മാര്‍ എന്ത് കാണിച്ചാലും തലേല്‍ ചുമന്നോണ്ട് നടക്കും. വൃത്തിക്കേട് കാണിച്ചാല്‍ ചോദിക്കാനും പറയാനും ആളുണ്ടെന്നു കണ്ടാല്‍ അച്ചനും പിതാവും ഒക്കെ മര്യാദയ്ക്ക് പെരുമാറും. ആളറിയുമ്പോള്‍ കാള......

      Delete
  7. Our Fr. Moolekkat is the worst bishop of all. He is not only an idiot but he is a stupid too.

    ReplyDelete
  8. സൂയി ജൂറിസ് സ്റ്റാറ്റസ് (അല്ലെങ്കില്‍ സ്വതന്ത്ര സഭ) കോട്ടയം രൂപതാ അധ്യഷന് വേണ്ടെങ്കില്‍ പിന്നെ എന്താണ് അവര്ക്കു വേണ്ടത്? മാറി കെട്ടിയവരുടെ രൂപതയാക്കി മാറ്റിയാലേ അടക്കമാവുകയുള്ളോ ?

    വിദേശ നാണ്യവും, പണവും, അധികാരവും പവ്വരും മാത്രം പോരാ, മൊത്തം ക്നാനായ കൂട്ടായ്മ നശിപ്പിച്ചതും പോരാ, ക്നാനായത്തെ പൊളിച്ചു പിണ്ഡം വച്ചാലെ തൃപ്തിയാകുകയുള്ളോ?

    വൈദികരുടെയും മെത്രാന്‍മാരുടെയും പ്രവര്‍ത്തികള്‍ തന്നെ നിങ്ങളുടെ നിലനില്‍പ്പിന്റെ ശവക്കുഴി തോണ്ടും!!!

    ReplyDelete
  9. Dear vargasnehikale, are you blind people? Dou you also want to repeat the bad history of the church. You may get applause from the readers but remember that "ningaloke malarnnu kidannu tuppukayanennu".In this pesent world,even if you walk naked in the street you will get applausal; you will be a hero. By writing and publishig bad about your own spiritual leaders you are spoiling your own "Tanima, Oruma and viswasam". The truth is that the othe denominations are jelous "Knanayakar". Even if you solve the problem in this uneducated manner, you will continue to be a mockery for the public. If your beloved daughter has got an illigal relation :WILL YOU SOLVE OR PUBLISH THIS WAY" Sitdawn and think.

    ReplyDelete
    Replies
    1. ഇയാള്‍ എന്താ ഇ പറയുന്നത്, വിശ്വാസികളെ വിശ്വാസത്തില്‍ എടുക്കാന്‍ പറ്റാത്തവരെ എങ്ങനെയാണു സ്പിരിച്വല്‍ നേതാവു എന്ന് വിളിക്കുക? ഇവിടെ കാണുന്നത് കണ്ണ് തുറന്നു നോക്കടോ, വെറുതെ ചിന്തിക്കാനുള്ള കഴിവ് പണയം വെച്ചിട്ട്, പൊതുജനങ്ങളെ വെറും പൊട്ട കൂലിപ്പണിക്കാര്‍ ആക്കുന്നത് ഇയാള്‍ കാണുന്നില്ലേ? ചിന്തുച്ചു നോക്ക് ആരാ കണ്ണ് പൊട്ടിയവര്‍? വിശ്വാസികള്‍ അവരുടെ വേരില്‍ കോടാലി വീഴുന്നത് തടയാന്‍ ഒപ്പുശേകരിക്കാന്‍ തുനിഞ്ഞപ്പോള്‍ അത് പേടിച്ചു ഒപ്പിടല്ലേ എന്ന് അപ്നദേശിലൂടെ ആരും ഒപ്പിടല്ലേ പറയുന്നവര്‍ കാഴ്ച ഉള്ളവരാണോ? അതോ മാര്‍ക്കടമുഴ്ടിയുല്ലവാരോ? തമ്മിലടിപ്പിച്ചു ഭരിക്കുന്ന മായാവതി അനുയയിയോ? ഏതായാലും ക്രിതുവിന്റെ അനുയായി ഇങ്ങനെ ഒരിക്കലും ചെയ്യത്തില്ല? കര്‍ത്താവു പറഞ്ഞിക്കുന്നത് പ്രാവിനെ പോലെ നിഷ്കളങ്കരും സര്‍പ്പത്തെ പോലെ ബുദ്ധിയുള്ളവരും ആകാനാ, പൊട്ടന്‍ വിശ്വസിയാകനല്ല. പ്രതികരിക്കാത്ത സമൂഹങ്ങള്‍ എന്നും നശിച്ചട്ടെയുള്ളൂ.

      Delete
    2. മുകളില്‍ മംഗ്ലീഷിലെഴുതിയിരിക്കുന്ന സഹോദരാ, നിങ്ങളെപ്പോലുള്ള മൂടുതാങ്ങികളാണ് സമുദായത്തിന്റെ സാക്ഷാല്‍ ശത്രുക്കള്‍! എന്ത് വൃത്തികേടും കാണിക്കാനും പറയാനും ഇവന്മാര്ക്ക് (കത്തനാന്മാര്ക്കും മേത്രാന്മാര്ക്കും ) ധൈര്യം കൊടുക്കുന്നതും, കാശെടുത്തു കൊടുക്കുന്നതും ഇത്തരക്കാരാണ്. ആദ്യം ചികിത്സിക്കേണ്ടത് ഇവനെയോക്കെയാ.

      Delete
  10. കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരി രൂപതയുടെ ജൂബിലി സമാപന സമ്മേളനത്തിന് മറ്റു മെത്രാന്മാരോടൊപ്പം വേദിയില്‍ ചിങ്ങവനം ക്നാനായ ഭദ്രാസനത്തിന്റെ കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിതയെയും പങ്കെടുപ്പിചിരിക്കുന്നതായി കണ്ടു . എന്നാല്‍ കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ ജൂബിലി ആഘോഷങ്ങളിലോന്നും ക്നാനായ യാക്കോബായ സഭയിലെ ഒരു ബിഷപ്പിനെയും കോട്ടയത്തെ കുലംകുത്തി മെത്രാന്‍ മൂലക്കാടന്‍ പങ്കെടുപ്പിച്ചില്ല .

    ReplyDelete
  11. ഉറ്റ മിത്രമായ സവാരി പ്രിയ പ്രസിഡന്റ്‌ പ്രതിഭാ പാട്ടില്‍,വെറും നാലു വര്ഷം കൊണ്ട് പാവപ്പെട്ട ഉടുതുണിക്ക് മറു തുണിയോ ഇല്ലാത്ത ഇന്ത്യന്‍ ഞങ്ങളുടെ അഞ്ഞൂറ് കോടി രൂപ യാത്രചെയ്തു മുടിച്ച, ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രസിഡന്റ്‌ വന്നില്ലേ സമാപന ചടങ്ങിനു, അവര് പറഞ്ഞു കാണണം അഹങ്കാരികള്‍ ഉണ്ടെങ്കിലെ ഞാന്‍ വരൂന്ന്‍. കൂലംകുത്തിക്കു എന്നും കൂലംകുത്തി കൂട്ട്.

    ReplyDelete
  12. "സി. അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു നമ്മുടെ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും അഴികല്ക്കുള്ളിലായപ്പോള്‍, ഉള്ളതും ഇല്ലാത്തതുമായ സംഘടനകളെക്കൊണ്ട് പത്രപ്രസ്താവനകള്‍ ഇറക്കിയത് സഭാശൈലിയാണോ?" ഇപ്പോള്‍ പൂര്‍വികരോടുള്ള സ്നേഹകൊണ്ട് ഒപ്പ് ശേകരിക്കുന്നത് തെറ്റാണോ കൂലം കുത്തി മെത്രാനെ? അതിനെ എതിര്‍ക്കുന്നത് എവിടുത്തെ ന്യായമാണ്? അപ്നദേശിനെ ഇങ്ങനെ ദുരുപയോഗം ചെയ്യല്ലേ? മൂടുതാങ്ങി എഡിറ്റര്‍ അച്ഛനും നട്ട് എല്ല് ഇല്ലേ?

    ReplyDelete