ഏകദേശം പതിനായിരത്തോളം ആളുകള്‍ പങ്കെടുത്തുവെന്നു എല്ലാ വര്‍ഷവും വീമ്പിളക്കുന്ന നിങ്ങളുടെ കണ്‍വന്‍ഷന്‍ ഇത്തവണയും നടത്താന്‍ തയ്യാറെടുക്കുകയാണല്ലോ. ഓരോ പ്രാവശ്യവും അധികാരത്തില്‍ വരുന്നവര്‍ എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കുന്നത്! അത് ചെയ്യും, ഇത് ചെയ്യും..... നയന്‍താരയുടെ അമ്മയെ കൊണ്ടുവരും... പോപ്പിനെ കൊണ്ടുവരും..... ജനം വരുന്നു പോകുന്നു. ഈ ക്നാനയമക്കളുടെ കൂട്ടായ്മ ഇന്നെവിടെ? എല്ലാവര്ക്കും ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്യാന്‍ ആര്‍ക്കെങ്കിലും ഇതുവരെ നിങ്ങള്‍ക്കാര്ക്കെങ്കിലും കഴിഞ്ഞോ?
ആരെങ്കിലും എതുതരത്തിലെങ്കിലുമുള്ള അത്യാഹിതത്തില്‍ പെട്ട് മരണാസന്നനാകുമ്പോള്‍ ഇടയശ്രേഷ്ടന്റെ സന്ദേശം ഫോണില്‍ പ്രത്യക്ഷപ്പെടും – രോഗിയുടെ ആയുരാരോഗ്യത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുക! ആ അവസ്ഥയില്‍ രക്ഷിക്കാന്‍ സാക്ഷാല്‍ യേശുക്രിസ്തു നേരിട്ടുവന്ന് ലാസ്സറിനോട്ടു ചെയ്ത അത്ഭുതം തന്നെ പ്രവര്‍ത്തിക്കണം!
മരിച്ചുകഴിഞ്ഞാല്‍ അടുത്ത സന്ദേശം എത്തുകയായി.... ദൈവസന്നിധിയിലേയ്ക്ക് വിളിക്കപ്പെട്ട നമ്മുടെ സഹോദരന്റെ (അല്ലെങ്കില്‍ സഹോദരിയുടെ) കുടുംബത്തിനായും, സംസ്ക്കാരചടങ്ങുകള്‍ക്കായും കഴിയുംവിധം സഹായിക്കുക....
പ്രിയ സുഹൃത്തുക്കളെ, നമ്മള്‍ ഈ രാജ്യത്ത് ജോലിയ്ക്ക് വന്നിട്ട് മാസാമാസം വാങ്ങിക്കൊണ്ടിരുന്നത് പുളിങ്കുരു ആയിരുന്നില്ലല്ലോ.... നല്ല ജൂബിലിചിരിയുമായി നില്‍ക്കുന്ന എലിസബത്ത് രാജ്ഞിയുടെ പടമുള്ള പൌണ്ടല്ലായിരുന്നോ? അത് കിട്ടാവുന്നിടത്തോളം വാങ്ങി നാട്ടില്‍ സ്ഥലം വാങ്ങുകയും മണിമന്ദിരങ്ങള്‍ പണിയുകയും ചെയ്യുമ്പോള്‍ നാം ഒരു കാര്യം മറക്കുന്നു..... നമുക്കെന്തെങ്കിലും സംഭവിച്ചാല്‍???
ഈ രാജ്യത്ത് എത്രയോ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. പ്രതിമാസം ഒരു കുപ്പി ബക്കാര്‍ഡിയുടെ വിലയുടെ പകുതി അടച്ചാല്‍, ഒരു അത്യാഹിതത്തില്‍ പെടുമ്പോള്‍ കുടുംബത്തിന് കൈതാങ്ങാകാന്‍ ഒരു നല്ല തുക ലഭിക്കുമെന്ന സത്യം എന്തേ നമ്മള്‍ ഓര്‍ക്കാത്തത്? തെണ്ടല്‍ ഒരു ശീലമാക്കിയ സമുദായശ്രേഷ്ട്ട്ന്മാര്‍ക്കും വൈദികര്‍ക്കും ഇതിലൊന്നും യാതൊരു ജാള്യതയും ഇല്ലെന്ന സത്യം അത്യാവശ്യം കുറച്ചുപേര്‍ക്കെങ്കിലും അറിയാമെന്നത് നല്ലത് തന്നെ.
ഇത്രയും അംഗബലമുള്ള ഒരു സമുദായത്തിന്റെ നേതൃത്വം വേണമെന്ന് വിചാരിച്ച് ശ്രമിച്ചാല്‍ എന്താണ് അവരുടെ കൂടപ്പിറപ്പുകള്‍ക്ക് വേണ്ടി ഇവിടെ ചെയ്യാന്‍ കഴിയാത്തത്? അതിനു മുലപ്പാലോ പശുവിന്പാലോ കുടിച്ച കുഞ്ഞുങ്ങളാവണം..... അല്ലാതെ വെറുതെ അമേരിക്കയില്‍ നിന്ന് വന്ന പാല്‍പ്പൊടി ചൂടുവെള്ളത്തിലിട്ടു കലക്കികുടിച്ചവനെക്കൊണ്ട് ഇതൊന്നും സാധിക്കുകയില്ല.
മൂന്നു നാല് ഇന്‍ഷുറന്‍സ് കമ്പനികളുമായി ബന്ധപ്പെട്ടു നമ്മുടെ മുഴുവന്‍ കുടുംബങ്ങളെയും ചേര്‍ക്കാമെന്ന് പറഞ്ഞാല്‍, അമ്മയാണെ സത്യം, കമ്പനികളുടെ ചെയര്‍മാന്‍ തന്നെ നേരിട്ട് നമ്മുടെയടുത്തു വന്നു പറ്റിയ പോളിസി ഉണ്ടാക്കിത്തരും. ഇതിനൊന്നും ശ്രമിക്കാന്‍ നമ്മുടെ നേതാക്കന്മാര്‍ക്ക് നേരമില്ല. അങ്ങനെ ചെയ്‌താല്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ഒരാപത്തു വന്നാല്‍ ചുരുങ്ങിയത് ഒരു അമ്പതിനായിരം പൌണ്ടെങ്കിലും കുടുമ്പത്തിനു ലഭിക്കാന്‍ പറ്റുന്ന ഒരു സ്‌കീം അവര്‍ നല്കും എന്ന കാര്യത്തില്‍ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. അതിനായി ഒരു കുടുംബത്തിനു മാസംതോറും അടക്കേണ്ടി വരുന്ന തുക കേവലം അഞ്ചോ എട്ടോ പൌണ്ടോടടുത്തു മാത്രമായിരിക്കും.
എന്നാല്‍ ഇവിടെ സംഭവിക്കുന്നതെന്താണ്? തെരഞ്ഞെടുക്കപ്പെട്ടവര്‍ ആരുടെയൊക്കെയോ സമ്മര്‍ദ്ദങ്ങള്‍ക്കടിമപ്പെട്ടുപോയി എന്ന കാര്യത്തില്‍ സംശയമില്ല.... അവര്‍ തല പുകഞാലോചിചിട്ടാണ് എങ്ങനെ വിഗാന്‍ യുണിറ്റ് അനുവദിക്കാതിരിക്കാം, എങ്ങനെ വെല്‍ക്കംഡാന്‍സ് ചിട്ടപ്പെടുത്താം.... വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ചില മരമണ്ടാന്മാരെ എങ്ങനെ നാട്ടില്‍നിന്ന് ഇവിടെ കൊണ്ടു വരാം... ഇതെനെല്ലാം ആവശ്യമായ തുക എങ്ങനെ സംഘടിപ്പിക്കാം.... മുനിരയിലും വേദിയിലും ടൈയും കെട്ടി കോട്ടുമിട്ട് അവരോടൊപ്പം എങ്ങനെ ഞെളിഞ്ഞു നില്‍ക്കാം, വിഡ്ഢിവേഷം കെട്ടിയ മായാമോഹിനിമാരെ എങ്ങനെ അണിനിരത്താം.... അതിനെല്ലാമുപരി എങ്ങനെയെല്ലാം വിമതശബ്ദം ഉയര്‍ത്തുന്ന എഴുത്തുകാരെയും മാധ്യമങ്ങളെയും ഒതുക്കാം.... കഴിഞ്ഞ തവണ ഒരുത്തന്‍ ആനപ്പുറത്തെഴുന്നുള്ളിയെങ്കില്‍ ഇത്തവണ ശബരിമല ശാസ്താവ് വരുന്നമാതിരി പുലിപ്പുറത്തിരുന്നു വരാന്‍ പറ്റുമോ........
വിഡ്ഢികുഷ്മാണ്ടങ്ങളേ.... സാധാരണ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാന്‍ ഇനിയെങ്കിലും ശ്രമിക്കുക. തനിമയില്‍, ഒരുമയില്‍ വിശ്വാസനിറവില്‍ തുടങ്ങിയ അര്‍ത്ഥമില്ലാത്ത കുറെ വാക്കുകള്‍ അലറിക്കൂവാതെ എന്തെങ്കിലും പ്രവര്‍ത്തിച്ചു കാണിക്കുക.
ജയ് മാര്‍ത്തോമ്മന്‍!
ജോയിപ്പാന്‍
ജോയിപ്പാന്‍
well-done Joyppan.
ReplyDeleteithakilum vayicha evanmarku vivarum udayiruthengil?
ആര്‍ക്കും ഗുണം ഉണ്ടായില്ല എന്ന് പറയരുത്. നേതാക്കന്മാര്‍ അവരുടെ പടം വച്ച് നാട്ടിലും ഓണ്‍ലൈന്‍ പത്രത്തിലും ഫോട്ടോ കൊടുത്തു. പിന്നെ മാറി മാറി വന്ന മെത്രാന്മാരെ ചുമന്നു. അവര്‍ക്ക് കൊടുക്കാനുള്ള യാത്ര പുകയിലയും കൊടുത്തു. മിച്ചം വല്ലതും കിട്ടിയിട്ട് വേണ്ടേ കൈ ഒന്ന് ഇട്ടു നോക്കാന്‍. തനിമ ഒരുമ എന്നൊക്കെ പ്രസംഗം മാത്രം വല്ല ഗുണവും ചെയ്താല്‍ വിശ്വാസി രക്ഷപെട്ടു പോകും. അതുകൊണ്ട് മരിക്കുന്നവരുടെ പേരിലും ഒരു പിരിവു നടത്താം. പ്രാര്‍ത്ഥിക്കാന്‍ ഓരോ കാരണം എന്ന് സൈക്കിള്‍ മാര്‍ക്ക് തിരി ക്കാര് പറയുന്നപോലെ അച്ചന്മാര്‍ക്കും നേതാക്കന്മാര്‍ക്കും പിരിക്കാന്‍ ഒരു കാരണം വേണ്ടേ. ജീവിച്ചാലും പിരിവു മരിച്ചാലും പിരിവു. നമ്മള്‍ ഇന്‍ഷുറന്‍സ് വല്ലതും എടുക്കുമോ, അത് പ്രോത്സാഹിപ്പിക്കാന്‍ നേതാക്കള്‍ക്ക് എവിടെ നേരം. നിലവിളക്കിന്റെ മുന്‍പില്‍ നില്‍ക്കുന്ന ഫോട്ടോ വരണം അത്ര തന്നെ.
ReplyDeleteനല്ല ചിന്ദകളും നേതാക്കളും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. കീപ് ഓണ്‍ റയിട്ടിംഗ്. ഒരു നാള്‍ കണ്ണ് തുറക്കും
Superb! Even though I am not living in UK, this is applicable to all.
ReplyDelete"വിഡ്ഢികുഷ്മാണ്ടങ്ങളേ.... സാധാരണ ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യാന്‍ ഇനിയെങ്കിലും ശ്രമിക്കുക".
ReplyDeleteഇതിലും കൂടുതല്‍ എന്താണ് നിങ്ങള്‍ കേള്‍ക്കേണ്ടത്. രാജി വച്ച് വീട്ടില്‍ പോയി അറിയാവുന്ന കുരിശും വരച്ചു കഞ്ഞിയും കുടിച്ചു കിടക്കാടാ. ഇനിയും കോട്ടും ഇട്ടു വിഡ്ഢി വേഷം കെട്ടി നില്‍ക്കണോ!!!!!!!! കരികൊടി കൂടി കണ്ടേ പോകുകയുള്ലോ!!!!!!!!!!. അതാണ് യോഗം എങ്കില്‍ അങ്ങനെ ചൈയ്യുക. വിനാശ കാലേ വിപരീത ബുദ്ധി!!!!
കണ്ണുള്ളവര്‍ കാണട്ടെ..ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ..
ReplyDeleteഎഴുത്ത്കാരന്റെ ധര്‍മം എഴുതുക എന്നത് ആണ്...
ആ കര്‍മം ചെയ്യുക..കര്‍മ ഫലം നാം നോക്കേണ്ടതില്ല...
ഉള്ളത് തുറന്നു എഴുതാന്‍ നാട്ടില്‍ ഉള്ള സാഹിത്യകാരന്മാര്‍ക്ക്
വരെ പേടി ആണ് കേട്ടോ ജോയ്പ്പാന്‍..അപ്പോള്‍
ഈ ശ്രമം ശ്ലാഘനീയം തന്നെ..ഹ..ഹ..
Dear Joyppan,
ReplyDeleteYou have said the right thing. But unfortunately the so called bisop and the priests and their valatti's are not going to learn or understand the common people and their mind. What i cannot understand even now is that for whom they do all these things. Let them understand what Bible says, 'whatever you make, if your life is asked this night, who will own all these things'.
Bishop will not be able to travel in his AD 345 car to meet the Judgement throne. Who is benefitted from paying auction money for that number. It is all national waste. If bishop think that he will be identified only by that number plate, i feel pity for him. Similarly the same with all the so called Mission kathanars.
It is a crying shame. We are called to freedom by our Lord. Not to be the slaves. Stop paying for what they demands. The blessings of this money makers will be a curse to those who pays for them. so better stop paying for it. in turn use the money of your hard erned for your kids and family.that will be counted as a blessings before godfor you and your family. Do the charity for those who really need. Not to give these glorified beggers.
What Joyppan said is absolutly correct; "Budhiundavanamengil Ammayude mulapal kudikkanam" Allathe Undakkiyitta udane Amerikkayilo Lendanileko parannal Buddhiyundavilla. Panathinodulla arthy onnu kuraikkuuuuuuuuuuuuuu
Deleteലേവി ഒരു കള്ളന്‍, ബീനമീ
ReplyDeleteഞാന്‍ വിഗാന്‍ കാരന്‍ ആണന്നു പറഞ്ഞു ലേവിയാ വീലീച്ചു. Unit തീര്ര്ച്ചയയും കൊടുക്കണം എന്ന് എനൂട് പറഞ്ഞു . അടുത്ത ദീവസം മന്ചെസ്റെര്‍ ല്‍ എന്ന് പ റഞ്ഞു വീലീച്ചു. അപ്പോള്‍ പറഞ്ഞു ദൈവം തീ നു എതെരയീ ഒന്നും ഞാന്‍ ചെയാല. വിഗാന്‍ കൊടുക്കരുത് എന്ന് . കള്ളന്‍, ഇവന്‍ ഇതുവര സ്വന്തം യു നെ റ്റെ ല് പോയെട്ടെല്ല. കള്ളത്തരം പറയനു ഒരു മറെയൌം ഈല്ല . ഇവന്‍ ആണ് നമ്മുടേ പ്രസിഡന്റ് . ചുമ്മാ കെടന്നു കലെക്കുന്നനാറീ. ഈന്നു വരേ ഒരു കണ്‍വെന്‍ഷന്‍ ഉം ഇവന്‍ പോയെ ട്ടാ ല്ല ആ വരുന്നത്. ഇവന്‍ സങ്കടനയുട സാപമാണ്. ഇവന്‍ വാരകുട്ടീ യുടെ ബീനമീ. കുടയൌള്ളതൂ തലയീല്‍ (ഒന്നും)ഒരു മുടീ പോലും ഇല്ലാത്ത മാധവപള്ളി, എതണ്ടോക്കെ കനീക്കാന്‍ നടക്ക്ന്ന ആനകുത്തി, ബ്രാണ്ടി കടകാരന്‍ പ്ടികാകമാളി, ഇവന്റെ രേഗ്ഗിസ്ട്രറേന്‍ കമ്മിറ്റി എല്‍ ലണ്ടന്‍ കാര്‍ മാത്രം. കണക്കു കൃതെയം കനീക്കാന്‍ വെന്റീന് കട്ടൂ,, പീന്നെ നാടകകാരന്‍ ജോബീ. ഒരു കാഴെവേം ഇല്ലാത്ത മാന്ത ബുദ്തീ വൈലെസ് ഉള്ള കനകാലയം . ഉപദേശി രണ്ടു പഴയ കള്ളന്മാര്‍ .
പോരേ നമ്മുടെ ഉ കെ കെ സീ എ
സഹോദരാ ശരിയാണ് ലേവി യിന്നു വരെ ഒരു നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ പോലും
ReplyDeleteആകാതെ ആണ് വന്നത്.എന്ത് ചെയ്യാം മുന്പുള്ളവരും മോശക്കാരല്ല ആര്‍കും ഒരു ഗുണവും ഇല്ല
എല്ലാരയും വിഠിയക്കുന്ന സജിയച്ചനെ ഓടിക്കണം ആദ്യം.എങ്കില്‍ മാത്രം ഒന്ന് ശരിയാകും
ലേവി രാജിവച്ചു വീട്ടില്‍ പോകുന്നതാണ് നല്ലത്.കാരണം ഈ കണ്‍വെന്‍ഷന്‍ ഒരു പരിപൂര്‍ണ
പരാജയം ആയിരിക്കും.ഇപ്പോള്‍ ഉള്ള എല്ലാരും അതിനു ഉത്തരവാദികള്‍ ആയിരിക്കും
ആര്‍കും ഓടിയൊളിക്കാന്‍ സാദിക്കില്ല.തീരുമാനം എടുക്കാന്‍ ഉള്ള കഴിവില്ലയ്മ ഒരു പരാജയം തന്നെ
ആണ്.
convention kazhiyetta saghodhara..chumma kothikkoravu eppozha ezhuthathe ..jun 30 kazhinju vilayiruthoo...
ReplyDeleteconvention kazhiyetta saghodhara..chumma kothikkoravu eppozha ezhuthathe ..jun 30 kazhinju vilayiruthoo...
ReplyDeleteLevi kanatte UKKCA yude convention.
ReplyDeleteDear saada kna,
DeleteYes, you are a true kna. There is no doubt. Because we do not accept others. And that is the main reason we could not produce many political leaders in Kerala. I met Levi first time in Malvern Hills UKKCA 9th Convention. I do not have any connection with him. But let me ask you a question. Can you please point out anyone in this country who is able to take a class on Knanaya Community? He did not elected unanimously. Let him for time period to solve the problems.
കണ്വെന്ഷന്‍ കൂടിയിട്ടില്ല, മുമ്പ് N.C. മെമ്പര്‍ ആയിട്ടില്ല ഇതൊന്നും ഒരു അയോഗ്യതയായി കാണരുത്. മുന്‍ പ്രസിഡന്റ് അബ്ദുല്കലാം മുമ്പ് പാര്ല്മെന്റ് കണ്ടിരുന്നോ, രാജീവ് ഗാന്ധി മുമ്പ് എം.പി. പോലും ആയിരുന്നില്ല. അതൊന്നും അല്ല പ്രശ്നം. മണ്ണിനും ചുണ്ണാമ്പിനും കൊള്ളില്ല എന്നതാണ് പ്രശ്നം.
ReplyDeleteഅങ്ങേരോട് ക്നാനയമക്കളെ മെനക്കെടുത്താതെ പോയി ആ സോജിയച്ചന്റെ ശിങ്കിടി ആയി നടക്കാന്‍ പറ.
SUPER JOYPPAN ..........
ReplyDeleteപടിക്കമേലി പണി തുടങ്ങീ.
ReplyDeleteചാക്കീല്‍ വാരകുടി കാശു കൊണ്ടുപോയതുപോല പടിക്കമേലി ലണ്ടന്‍ കാരെ കുട്ടീ കാശു കൊണ്ട് പോകും. മാതുകുട്ട്യും ലെവിയൂം നോക്കീ ഈല്ലനഗെല്‍ നിങ്ങള്‍ക്കും പണി കിട്ടും.