ഒഞ്ചിയം ഇന്ന് കേരളരാഷ്ട്രീയത്തില്‍ ചൂട് പിടിച്ചു നില്‍ക്കുന്നു. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തി അത് രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ ആയിരുന്നങ്കില്‍ തനിമ, ഒരുമ എന്ന് പറഞ്ഞു നടക്കുന്ന ക്നായി തൊമ്മന്റെ മക്കള്‍ തമ്മില്‍ ആശയപരമായ വ്യത്യാസം ഒന്നും ഇല്ലങ്കിലും വെറും വ്യക്തിതാല്‍പ്പര്യവും അധികാരകൊതിയും, മെത്രാന് എങ്ങും തൊടാതെ നിന്നതും മൂലം തമ്മില്‍ തല്ലുവാന്‍ അണിയറയില്‍ നീക്കം ആരംഭിച്ചതായി ക്നാനായവിശേഷങ്ങള്‍ക്ക് വിവരം കിട്ടിയിരിക്കുന്നു.
പല യുണിറ്റ്കളിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും മാഞ്ചെസ്റ്റര്‍ യുണിറ്റ് പ്രശ്നങ്ങള്‍ ആണ് ഇതിനു പുതിയ രൂപവും ഭാവവും നല്‍കിയത്. അധ്യാന്മിക ഉപദേഷ്ടാവിന്റെ വ്യക്തിപ്രീണനവും കഴിഞ്ഞ കമ്മറ്റിയുടെ പിടിവാശിയും ഇതിനു ആക്കം കൂട്ടി. അതിനിടയില്‍ രണ്ടു വര്ഷം മുന്‍പ് കൊടുത്ത വിഗന്‍ യുണിറ്റ് അപേക്ഷ പൊടിതട്ടി എടുത്തത് പ്രശ്നങ്ങള്‍ പുതിയ വഴിത്തിരുവിലേക്ക് നീങ്ങി. വിഗന്‍ പ്രശ്നം തീര്‍ക്കാന്‍ പിതാവ് വന്നു. പലരോടും പല തരത്തില്‍ പറഞ്ഞു. ഇത് സെന്‍ട്രല്‍ കമ്മിറ്റിക്ക് പുതിയ തലവേദന ആയി. ഇതിന്റെ പേരില്‍ ഞായറാഴ്ച നടന്ന നാഷണല്‍ കൌണ്‍സില്‍ മീറ്റിങ്ങില്‍ ചൂട് പിടിച്ച ചര്‍ച്ചയും തര്‍ക്കവും ആയി. മാഞ്ചെസ്റ്റര്‍ യുണിറ്റ്കാരുടെ ചെറുത്തുനില്പ്മൂലം ലേവി എന്ന പ്രസിഡന്റ് നിസഹായനായി. പിരിഞ്ഞു പോയ സെന്‍ട്രല്‍ കമ്മിറ്റി അംഗീകരിച്ച വിഗന്‍ യുണിറ്റ്നെ ഒരു ബാനര്‍ കീഴില്‍ നിറുത്തില്ല എന്നും അങ്ങനെ വന്നാല്‍ നിയമ നടപടിയും മറ്റും നടത്തണമെന്നും മാഞ്ചെസ്റ്റര്‍ യുണിറ്റ്കാര്‍ ആവശ്യപ്പെട്ടു.
നാളുകള്‍ ഏറെ കാത്തിരിക്കുന്ന അംഗീകാരം കഴിഞ്ഞ കൌണ്‍സില്‍ മീറ്റിങ്ങിലും മാറ്റിവച്ചതില്‍ വിഗന്‍ യുണിറ്റ് അംഗങ്ങളില്‍ പ്രതിക്ഷേധത്തിനു വിത്ത് പാകി എന്ന് വിവരം ലഭിച്ചു. ഇനി ഏതറ്റം വരെ പോകാനും തയ്യറാണെന്ന് അവര്‍ തീരുമാനിച്ചു. വിഗന്‍കാരെ സഹായിക്കുവാന്‍ ഇതുപോലെ അംഗീകാരം നിഷേധിച്ചവരും, മാഞ്ചെസ്റ്റര്‍ യുണിറ്റ് അംഗങ്ങളുടെ നടപടികളില്‍ പ്രതിക്ഷേധം ഉള്ളവരും ഉണ്ട് എന്നാണ് കേള്‍ക്കുന്നത്. ഇതിനെ രണ്ടു ചേരി രൂപം കൊള്ളുന്നതിന്റെ തുടക്കം ആയി കാണാം. സമ്മേളനത്തിന് വരുമെന്ന് പറഞ്ഞ വിശിഷ്ടവ്യക്തികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയെന്നും ചിലര്‍ അവസാന നിമിഷം യാത്ര മാറ്റിവക്കും എന്നും ഞങ്ങള്‍ക്ക് അറിവ് ലഭിച്ചിട്ടുണ്ട്. തനിമയില്‍ ജീവിക്കേണ്ട മക്കള്‍ ഇതുപോലെ തര്‍ക്കിക്കുന്നത് എന്തിനു വേണ്ടി എന്ന് മനസിലാകുന്നില്ല.
ജൂണ്‍ മുപ്പതിന് നടക്കുന്ന കണ്‍വെന്‍ഷന്‍ രണ്ടു ചേരിയായി തിരിഞ്ഞു പ്രശ്നം ഉണ്ടാകുവാനും കള്ളിന്റെ മൂപ്പില്‍ കയ്യാങ്കളിയില്‍ കലാശിക്കുവാനും സാധ്യത ഉണ്ട്. അത് സമുദായത്തിന് നാണക്കേട് വരുത്തി വെക്കും എന്നും ഞങ്ങള്‍ കരുതുന്നു. പ്രശ്നം തീര്‍ക്കാതെ മെത്രാന്മാരെ കൊണ്ടുവന്നാല്‍ അവരും സമൂഹമധ്യത്തില്‍ നാണംകെടും എന്ന് നേതാക്കളെ ഓര്‍മിപ്പിക്കുന്നു. സമയം വൈകിയിട്ടില്ല, രണ്ടു കൂട്ടരെയും ഒരു മേശക്കു ചുറ്റും ഇരുത്തി ചര്‍ച്ച ചെയ്തു പ്രശ്നം തീര്‍ക്കാന്‍ നേതാക്കന്മാര്‍ക്ക് വിവേകം ഉണ്ടാകട്ടെ. ഒപ്പം വിട്ടുവീഴ്ച ചെയ്യുവാനുള്ള മനസ് രണ്ടു കൂട്ടര്‍ക്കും വേണം. ഇല്ലങ്കില്‍ മാല്‍വെന്‍ കുന്നുംചെരുവ് ഇന്ഗ്ലണ്ടിലെ ഒഞ്ചിയം ആയി മാറാം
സ്വ. ലേഖകന്‍
"വിശിഷ്ടവ്യക്തികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയെന്നും ചിലര്‍ അവസാന നിമിഷം യാത്ര മാറ്റിവക്കും" Then we don't need the VIP Management committee. Athinu pakaram Police committee Undaakkoo.
ReplyDeleteലൈവ് ആയി അടി കണ്ടിട്ട് കുറെ നാള്‍ ആയി. മക്കളെയും കൂട്ടി വന്നേക്കാം അവര്‍ക്കും നമ്മുടെ പാരമ്പര്യം കാണാമല്ലോ. കള്ള് മൂക്കുമ്പോള്‍ ഉടുതുണി കാണുമോ എന്തോ ?
ReplyDeleteശരിയാ, അടി കാണാന്‍ നല്ല രസമാ, കഴിഞ്ഞതിന്റെ മുമ്പിലത്തെ പ്രാവശ്യം മാൽവേണില്‍ വച്ച് അന്നത്തെ ട്രഷറര്‍ക്കിട്ട് പൊടുക്കുപോടുക്കെന്നു അടി കിട്ടുന്നത് ഞാന്‍ കണ്ടതാ. കുറച്ചുകൂടി അന്ന് കിട്ടിയിരുന്നേല്‍ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാവില്ലായിരുന്നു. (ഞാന്‍ ചുമ്മാ പറഞ്ഞതാ കേട്ടോ. എനിക്കിട്ടൊന്നും തിരിച്ചു തല്ലിയെക്കരുത്!)
ReplyDeleteVettanum kuthanum kelpulla oro Thoma makkalum UK yil kanilla. venel randu theri parayum.
ReplyDelete