സ്വര്‍ഗരാജ്യത്തുനിന്നും പുറത്താക്കപ്പെട്ട സാത്താന്‍ കലാന്തരങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ വന്നു പതിച്ച സ്ഥലത്താണ് ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറി സ്ഥിതി ചെയ്യുന്നതെന്ന് പിണറായി വിജയന്‍ നെയ്യാറ്റിന്കരകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പഴശ്ശിരാജ സിനിമയ്ക്കുവേണ്ടി സെറ്റിട്ടതുപോലെ നീണ്ടൂരിന്റെ ഫുള്‍ സൈസ് ഫോട്ടോകോപ്പി പ്രദര്ശിപ്പിച്ചെങ്കിലും ഒരു നീണ്ടൂര്‍ ടച്ച് വരുത്തുവാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. ഫാ. അപ്പാടന്‍ നേതൃത്വം നല്‍കിയ പാട്ടുകുര്‍ബ്ബാന കഴിഞ്ഞു നേര്ച്ചയിട്ടിറങ്ങുമ്പോള്‍ കിട്ടുന്ന നേര്ച്ചയപ്പം കൂടി കഴിച്ചാല്‍..... ഒരു വിശ്വാസിയ്ക്ക് ഇതില്‍പ്പരം എന്ത് വേണം? മാലാഖയുടെ അനുഗ്രഹമെല്ലാവര്ക്കുമുണ്ടാവുമെന്നു നിസംശയം പറയാം.
മാലാഖയുടെ ഓരോ നിയോഗം... അല്ലെങ്കില്‍ ഇന്നലെ എയര്‍ ഇന്ത്യ പൈലറ്റമാര്‍ കൂട്ടത്തോടെ പണിമുടക്കുമായിരുന്നോ? എത്രയോ രാജ്യാന്തര സര്‍വീസുകളാണ് നിമിഷനേരം കൊണ്ട് റദ്ദാക്കപ്പെട്ടത്. ദേശാസാല്‍കൃത വിമാന റൂട്ടുകളെല്ലാം നിശ്ചലം. നീണ്ടുര്‍ക്കാരുടെ ഏറ്റവും വലിയ ഭാഗ്യവും അതുതന്നെ. കാരണം ഒരേസമയം അമേരിക്കയിലും യു.കെ.യിലും കേരളത്തിലെ നീണ്ടൂരും നിമിഷനേരം കൊണ്ട് പറന്നെത്തി തന്റെ സാന്നിധ്യമറിയിക്കാന്‍ മാലാഖയ്ക്ക് ബുദ്ധിമുട്ടുണ്ടായില്ല. നോ ട്രാഫിക് ജാം..... യാത്രാമദ്ധ്യേ ലെസ്റ്ററിന്റെ മേഘപാളികളിലൂടെ നോക്കിയ മാലാഖ ഒന്നുപകച്ചു. ഇതിന്റെ സംഘാടകര്‍ പുലികള്‍ തന്നെ.... എല്ലാത്തിലും ആ തനിമ... ഒന്നിനും ഒരു കുറവില്ല. പ്രദര്ഷണം ... ചെണ്ടമേളം .... മുത്തുക്കുടകള്‍... ഹാ ഹാ, വണ്ടര്‍ഫുള്‍. അന്തരീക്ഷം ചൂടായതിനാലാവണം പലരുടെയും കാറിന്റെ പുറകിലെ വാതില്‍ തുറന്നുവച്ച് ആ തണലില്‍ പലരും കുശലം പറയുന്നു..... പള്ളിയുടെ ഓരത്ത് ഒരുവന്‍ കൈ ഉയര്‍ത്തി എന്തോ താഴോട്ടു വലിച്ചു നീട്ടുന്നു. ആദ്യമൊന്നു പകച്ചെങ്കിലും കാര്യം പിടികിട്ടി – തട്ടുകടയില്‍ ചായ അടിക്കുകയാണ് ഒരു നീണ്ടൂര്‍ക്കാരന്‍. പഴംപൊരി, ബോണ്ട, പരിപ്പുവട.... എന്തിനേറെ, ദിനേശ് ബീഡി വരെ സുലഭം. മാലയും വലയും വാങ്ങാന്‍ നില്‍ക്കുന്ന ഇടക്കിളവികളെ നോക്കി ഭര്‍ത്താക്കന്മാര്‍ കണ്ണുരുട്ടുന്നത് കണ്ട മാലാഖ സ്വയം പറയുന്നുണ്ടായിരുന്നു...
“ചാത്യാലുള്ള കൊണം തൂത്താല്‍ മാറുമോ!”
ജോയിപ്പാന്‍
ജോയിപ്പാന്‍
No comments:
Post a Comment