Wednesday, May 16, 2012

UKKCA നേതാക്കന്മാരോട് ഒരു സംശയം


ഗ്ലാസ്ഗോയില്‍ നിന്നും കണ്‍വെന്‍ഷന്‍ കൂടാന്‍ വരണമെങ്കില്‍ ഒരാള്‍ക്ക്‌ കുറഞ്ഞത്‌ ബസ്‌ കൂലി ഇരുപതു പൌണ്ട്. നാല് പേരുള്ള ഞങ്ങളുടെ കുടുംബത്തിനു മൊത്തം എന്പതു പൌണ്ട്. പാസ്‌ എടുക്കാന്‍ ഇരുപതു പൌണ്ട്. അവിടെ വന്നു മിനിമം ചെലവും പോരുമ്പോഴും വരുമ്പോഴും ഉള്ള ചെലവ് ഇരുനൂറു അടുത്ത്. അങ്ങനെ രണ്ടു ദിവസത്തെ മിനക്കേടും മുന്നൂറു പൌണ്ട് അടുത്ത് ചെലവും.

ആ ദിവസത്തില്‍ ഒരു ദിവസം ഞാനും ഒരു ദിവസം എന്റെ ഭാര്യയും ജോലിക്ക് പോയാല്‍ ഇരുനൂറു പൌണ്ട് അടുത്ത് കിട്ടും. അങ്ങനെ നോക്കിയാല്‍ ഞങ്ങളുടെ കുടുംബത്തിന്റെ മൊത്തം നഷ്ടം അഞ്ഞൂറ് പൌണ്ട് അടുത്ത് ആകും.

കണ്‍വെന്‍ഷന്‍ കൂടിയാല്‍ ഒരു കുര്‍ബാന, ഒരു റാലി, കലാപരിപാടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വെല്‍ക്കം ഡാന്‍സ് എങ്കിലും ഉണ്ടായിരുന്നു. ഈ വര്ഷം അതും ഇല്ലെന്നു കേള്‍ക്കുന്നു.

പറഞ്ഞു കേട്ടിടത്ത് പിതാക്കന്മാര്‍ മാതൃസംഘടനയുടെ പ്ലാറ്റിനം ജുബിലിയ്ക്ക് ചെറുകര വരെപോലും പോയില്ല. പിന്നെ ഇവിടെ വരുന്ന കാര്യം സ്വാഹ. വിശിഷ്ട വ്യക്തികളും വഴക്ക് കൂടുന്നത് കാണുവാന്‍ വരില്ല. പിന്നെ സജിയച്ചന്മാരുടെ കുര്‍ബാന കൂടാന്‍ ഞാനും എന്റെ കുടുംബവും അഞ്ഞൂറ് പൌണ്ട്സ് കളയണോ നേതാക്കന്മാരെ?

വിശിഷ്ട വ്യക്തികളും പിതാവും വരും എന്നതിന്റെ ഉറപ്പുള്ള കത്ത് ഒന്ന് നമ്മുടെ വെബ്‌ സൈറ്റില്‍ കൊടുത്താല്‍ കൊള്ളാമായിരുന്നു.

ഒരു ഗ്ലാസ്ഗോ യൂനിറ്റ് മെമ്പര്‍

No comments:

Post a Comment