Friday, May 18, 2012

ബിലാത്തി മലയാളി വാരാന്ത്യം (Week 20 of 2012)


കേരളത്തിലെ ബുദ്ധിജീവികളെയും ആദര്ശധീരന്മാരെയും ഒരുകാലത്ത് ആകര്ഷിച്ചിരുന്ന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം. മതവിശ്വാസം പോലെതന്നെ അടിയുറച്ചതാണ് പലരുടെയും പാര്‍ട്ടിയിലുള്ള വിശ്വാസം. പക്ഷെ ഇന്ന് കമ്മ്യൂണിസ്റ്റ്‌ അനുഭാവമുള്ള ചിലരെങ്കിലും ആശയക്കുഴപ്പത്തിലാണ്.

“അഭിപ്രായ വ്യത്യാസമുള്ളവരെ ശാരീരികമായി ഇല്ലായ്മ ചെയ്യല്‍ പാര്‍ട്ടിയുടെ നയമല്ല. രാഷ്ട്രീയ കാരണങ്ങളാലോ സംഘടനാപരമായ കാരണങ്ങളാലോ പാര്‍ട്ടി വിട്ടുപോയ ഒരാളെപ്പോലും കൊലപ്പെടുത്താന്‍ തുനിഞ്ഞിട്ടില്ല.” ഈ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ കയ്യില്‍ വിലങ്ങു വീണിരിക്കുന്നത്.

പോയവാരത്തില്‍ കേരളത്തില്‍ നടന്ന നാടകീയ സംഭവങ്ങളുടെ വിശദ വിവരവുമായി മറ്റൊരു ബിലാത്തി മലയാളി വാരാന്ത്യം തയ്യാറാക്കിയിരിക്കുന്നു.

ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

നല്ല വാരാന്ത്യം നേര്‍ന്നു കൊണ്ട്,

അലക്സ്‌ കണിയാംപറമ്പില്‍
ബിലാത്തി മലയാളി വാരാന്ത്യം
Email: bilathivaarandhyam@gmail.com

No comments:

Post a Comment