ഈ തലക്കെട്ട് വായിക്കുമ്പോള്‍ നിങ്ങള്‍ കരുതും ബിജെപി-കാരനും മെത്രാന്‍ ആയോ എന്ന്. പേടിക്കേണ്ട നമ്മുടെ കൊച്ചു പിതാവിനെ നമ്മുടെ ചില അച്ചന്മാര്‍ തന്നെ വിളിക്കുന്ന പേരാണ് ബി ജെ പി. അതായത് ബിഷപ്പ് ജോസഫ് പണ്ടാരശേരിയുടെ ചുരുക്കപ്പേര്. എങ്ങനെയുണ്ട്? നിങ്ങള്‍ക്കും ഇഷ്ടമായി എന്ന് കരുതാമോ?.
നാട്ടില്‍ പേരുള്ള (നല്ല പേരെന്നല്ല പറഞ്ഞത്) അപ്പന്മാര്‍ പോയവഴിയെ അവരുടെ മക്കള്‍ പോയാല്‍ നാട്ടുകാരും അവിടുത്തെ പട്ടികളും ഓടിക്കും. സിനിമയില്‍ സാഹസികരംഗം വരുമ്പോള്‍ ഡ്യുപ് നായകന് പകരം ചാടും. ഒരു സഹായമെത്രാന്റെ പണിയും നായകന് വേണ്ടി ഓടുക, ചാടുക, തെറിവിളി കേള്‍ക്കുക എന്നതൊക്കെതന്നെയാണ്.
പത്താം ക്ലാസ്സ് കഴിഞ്ഞു സെമിനാരിയില്‍ പോകണോ അതോ അപ്പനാകാന്‍ പോകണോ എന്ന് വിഷമിക്കുന്ന കുട്ടിയെ പോലെയാണ് നമ്മുടെ മുലക്കാട്ടു പിതാവും. അമേരിക്കക്ക് പോകണോ അതോ വേണ്ടയോ എന്നതാണ് തിരുമേനിയുടെ പ്രശ്നം. ചൈതന്യയില്‍ കിട്ടിയപോലെ വയര്‍ നിറയെ കിട്ടുമോ എന്ന പേടിയാണ് പിതാവിന്റെ ഈ ആശങ്കയുടെ കാരണം.
ഈ സാഹചര്യത്തില്‍ UKKCA യുടെ കണ്‍വെന്‍ഷന്‍ വന്നാല്‍ ബി.ജെ.പിക്കും ദുഷ്ടനായ അപ്പന്റെ നടപടിമൂലം കരിംകൊടിയും കൂവലും കിട്ടിയേക്കാം. അതുകഴിഞ്ഞ് അപ്പന്റെ സ്ഥാനത്ത് അമേരിക്കയില്‍ പോയി കണ്‍വെന്‍ഷന്‍ കൂടുക. അപ്പനായി ഉണ്ടാക്കിവച്ചതു മകന്‍ അനുഭവിക്കുക. എന്റെ വിദേശ ക്നാനായ സഹോദരങ്ങളെ, ആരോഗ്യം ഉള്ള മകനെ കൂവുന്നതും ഓടിക്കുന്നതും അല്ലെ ലെസ്സര്‍ ഈവിള്‍ (പ്രായമായ അപ്പനെ ഓടിക്കുന്നതിലും ഭേദം!)
ബിജെപി, എന്തിനും ഒരുങ്ങി പോവുക. സംഭവിക്കുന്നത് എല്ലാം നല്ലതിന് എന്ന് മനസ്സില്‍ ഉരുവിട്ടുകൊണ്ട്.
കറിയാകുട്ടി
No comments:
Post a Comment