Thursday, May 17, 2012

ഹൂസ്റ്റണിലെ കുലംകുത്തികളും മനഞ്ഞിലും


അല്‍മായകൂട്ടായ്മയുടെ ഹൂസ്റ്റണിലെ പ്രസിഡണ്ട്‌ മനഞ്ഞിലിനെ പോലെ കളിക്കുകയാണ്.അടുത്ത വര്‍ഷം ഏത് ഗ്രൂപ്പിലേക്ക് ആണ് താങ്കളുടെ കണ്ണ്. അതിന്‍റെ ഭാഗമായാണോ LAKESHORE കൂടാരയോഗത്തില്‍ താങ്കളെ കണ്ടത്? അല്‍മായരുടെ പ്രസിഡണ്ട്‌ അല്‍മായരുടെ പ്രശ്നങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം. ആര് താങ്കളെ പ്രസിഡണ്ട്‌ ആക്കിയോ അവര്‍ക്കുവേണ്ടി നിലകൊള്ളണം. അല്ലെങ്കില്‍ സമുദായരാഷ്ട്രിയത്തില്‍ താങ്കള്‍ക്കിനി നിലനില്‍പ്പില്ല. മാന്യമായ സഹകരണം പ്രതീക്ഷിക്കുന്നുവെങ്കില്‍ ആണുങ്ങളെ പോലെ പ്രവര്‍ത്തിച്ചു കാണിക്കൂക.

ഒരു ജനതയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കുന്ന സുപ്രധാനമായ കാര്യങ്ങളെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അര്‍ഹിക്കുന്ന ഗൗരവം കൊടുക്കാതെ ഭൂരിഭാഗം ജനങ്ങളുടെ വികാരഭരിതമായ അഭിപ്രായങ്ങളെ അറിവില്ലായ്മയെന്നു വിശേഷിപ്പിച്ച് പൊതുജനാഭിപ്രായമറിയാതെ ഏതാനും ചില കുലംകുത്തികളുടെ താല്പര്യം സംരക്ഷിക്കുന്നതിനുവേണ്ടി സഭാമേലധികാരികള്‍ കൂട്ടുനിന്ന് പ്രവര്‍ത്തിച്ചതിനെതിരെയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ഹൂസ്റ്റണില്‍ സംഭവിക്കുന്നത്. വിവാഹം നടത്തുവാന്‍ വന്ന മൂലക്കാട്ട് പിതാവ് തന്‍റെകൂടി ദുര്‍വാശിയില്‍ വന്‍സാമ്പത്തികനഷ്ട്ടത്തില്‍ വാങ്ങിയ പള്ളിയില്‍ ഒരു വിശുദ്ധബലി നടത്തുവാനോ ഇടവക ജനങ്ങളെ കാണുവാനോ മുതിരാതിരുന്നതെന്തുകൊണ്ട്? ഇടവക ജനങ്ങളെ ഭയന്നിട്ടോ, അതോ പോക്കറ്റുമണി ലഭിക്കില്ലായെന്നറിഞ്ഞോ?

ഭൂരിപക്ഷം ജനങ്ങളുടെ അഭിപ്രായം മാനിക്കാതെ തിരക്കിട്ട് വളഞ്ഞമാര്‍ഗ്ഗങ്ങളിലൂടെ വാങ്ങിയ പള്ളി അനാവശ്യമായ സാമ്പത്തികനഷ്ടം ഉളവാക്കുകയും വിശ്വാസികളുടെ കൂട്ടായ്മ തകര്‍ക്കുകയും ചെയ്തു. പള്ളി വാങ്ങിയതുമൂലമുണ്ടായ അധികമായ സാമ്പത്തികബുദ്ധിമുട്ട് കുറയ്ക്കുവാന്‍ നടത്തിയ ഫണ്ട് റൈസിംഗ് പരിപാടി വേണ്ടത്ര സാമ്പത്തികലാഭം ഉണ്ടാക്കിയില്ല എന്നുമാത്രമല്ല ഇടവകയിലെ വിശ്വാസികളുടെ ചേരിതിരിവ്‌ വ്യക്തമാക്കുകയും ചെയ്തു. സ്വന്തം വീട്ടില്‍ സമയത്ത് ബ്രേക്ക്ഫാസ്റ്റും, ലഞ്ചും ഉണ്ടാക്കാത്തവര്‍ പള്ളിയില്‍ ഉണ്ടാക്കി കൊണ്ടുവന്ന് കൂടുതല്‍ വിലയ്ക്ക് വിറ്റു ഫണ്ടു സമാഹരിക്കുന്നു. എല്ലാ വിശുദ്തരുടേയും തിരുന്നാള്‍ നടത്തി പ്രസുദേന്തിമാരെ ആകര്‍ഷിച്ച് വികാരിയച്ചനും ഗോളടിക്കുന്നു. തൊടുന്നതിനും പിടിക്കുന്നതിനുമുള്ള സ്‌പോണ്‍സര്‍ഷിപ്പുകള്‍ വേറെ. എല്ലാം ഒരു പേഴ്‌സില്‍നിന്നു തന്നെയാണ് പോകുന്നത് എന്ന് മറ്റാരും മനസ്സിലാക്കിയില്ലേലും നാമോരോരുത്തരും അറിയേണ്ടതാണ്

ഹൂസ്റ്റണില്‍ ഇന്ന് ജനഹിതം പരിശോധിച്ചാല്‍ കമ്യൂണിറ്റി സെന്ററില്‍ വീണ്ടും കുര്‍ബാന നടത്തുവാന്‍ ഭൂരിഭാഗം ജനങ്ങളും ഒരേസ്വരത്തില്‍ പറയും. പള്ളിമേടിപ്പിച്ച് ഒരു വൈദികനെ ബലിയാടാക്കുകയും കുറച്ചുനാള്‍ കഴിഞ്ഞ് ഭിന്നതയുടെ പേരുപറഞ്ഞ് അദ്ദേഹത്തെ മാറ്റി മറ്റൊരു പുരോഹിതനെ അവരോധിക്കുകയും ചെയ്ത് ഐക്യം സ്ഥാപിക്കാമെന്നുമുള്ള "കുലംകുത്തികളുടെ" വ്യാമോഹം ഹൂസ്റ്റണിലെ ജനങ്ങള്‍ പുച്ച്ചിച്ചു തള്ളും. ഇനി പ്രാര്‍ഥനയുടെ പേരില്‍ കൂടാരയോഗങ്ങളിലൂടെ ഫണ്ട് റൈസിംഗ് നടത്താനാണ് പുതിയ നീക്കം. ഇനി ആരും നമ്മെ വിശ്വാസത്തിന്‍റെ പേരില്‍ ചൂഷണം ചെയ്യാന്‍ അനുവദിക്കരുത്. നമ്മുടെ ഐക്യം തകര്‍ത്ത സഭാധികാരികളോടുള്ള വിയോജിപ്പ് CREEKSTONE, LAKESHORE കൂടരയോഗങ്ങളില്‍ സംഭവിച്ചപോലെ  നിസഹകരണത്തിലൂടെ നമുക്ക് പ്രകടമാക്കണം. കൂടാരയോഗങ്ങളുടെ ഫോട്ടോ ചിലരെങ്കിലും കണ്ടുകാണുമല്ലോ എത്രപേര്‍ അതില്‍ പങ്കെടുത്തു? (ചില മനഞ്ഞിലുകളെയും കണ്ടില്ലേ?) കുലംകുത്തികളുടെ അടുത്തനീക്കം ജോസച്ചനെ പുറത്താക്കുക എന്നതാണ്. അദ്ദേഹമാണ് എല്ലാത്തിനും കാരണം എന്ന് വരുത്തി നമ്മുടെ കണ്ണില്‍ പൊടിയിടാനാണ് ഇനി ഈ കള്ളന്‍മാരുടെ ശ്രമം.

ഏതായാലും പള്ളിമേടിച്ചുപോയി ഇനിയെന്ത് ചെയ്യും എന്നുചോദിക്കുന്നവരോട് സമുദായ ഐക്യം കാംഷിക്കുന്ന ഭൂരിഭാഗത്തിനും ഒന്നേ പറയാനുള്ളൂ ഇപ്പോള്‍ നഷ്ട്ടം ഒരുമിലല്യനേയുള്ളൂ (കുലംകുത്തികള്‍ക്ക് നേട്ടവും) ബാക്കി ലോണ്‍ രണ്ടു മിലല്യനും. ഏതാണ് നല്ലത്? ഭൂരിഭാഗവും പറയുന്നു മടങ്ങിവരൂ കമ്യൂണിറ്റി സെന്ററിലേക്ക് ക്നാനായഹോമിലെ നല്ല കുറെ മനുഷ്യര്‍ക്കുവേണ്ടിയെങ്കിലും. പഴേപടി ഐക്യത്തോടെ നമുക്ക് കഴിയാന്‍ പരിശ്രമിക്കാം.

Knanaya Revolutionary Forum, Houston.

No comments:

Post a Comment