Thursday, May 31, 2012

സ്വര്ഗ്ത്തിലേയ്ക്കുള്ള നിങ്ങളുടെ രഥയാത്ര സുഗമമാക്കാന്‍.....


ക്നാനായ വിശേഷങ്ങളില്‍, എന്തിനും ഏതിനും അച്ചന്മാരെയും മെത്രാന്മാരെയും വിമര്‍ശിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ട്. വിമര്‍ശകര്‍ മഞ്ഞുമലയുടെ അറ്റം മാത്രം കണ്ടിട്ടാണ് ഘോരഘോരം വിമര്‍ശനശരങ്ങള്‍  തൊടുത്തു വിടുന്നത്. വിമര്‍ശകരെ, നിങ്ങള്‍ ഇത്രയും മനസ്സിലാക്കുക – വത്തിക്കാനില്‍ വാഴുന്ന നമ്മുടെ മാര്‍പാപ്പയുടെ ചുറ്റും ഏതു ലോകരാഷ്ട്രത്തലവന്റെ ചുറ്റുമുള്ളതിനേക്കാള്‍ നല്ല ഉപദേശകര്‍ ഉണ്ട്. അവിടെ ഒരു കാര്യവും വേണ്ടവണ്ണം ആലോചിക്കാതെ ചെയ്യാറില്ല.

ഒരു മെത്രാനെ തെരഞ്ഞെടുക്കുന്നതിനൊക്കെ വളരെ കര്‍ശനമായ ചിട്ടവട്ടങ്ങള്‍ ഉണ്ട്. യാതൊരു കാരണവശാലും ഒരു കഴിവുകെട്ടവനോ, മന്ദബുദ്ധിയോ തിരുമേനിയായി വാഴിക്കപ്പെടാറില്ല. ഒരു മെത്രാന്റെ പ്രവര്‍ത്തനശൈലി കാണുമ്പോള്‍, പലപ്പോഴും അതിന്റെ ശരിയായ കാരണം മനസ്സിലാക്കാതയാണ് നിങ്ങള്‍ അതും ഇതും പറയുന്നത്.

നമ്മുടെ പിതാക്കന്മാരുടെ കാര്യം എടുക്കാം. അവര്‍ കാശ് സമ്പാദിക്കുന്നത് അവര്‍ക്ക് ആട്ടിറച്ചി കൂട്ടി ചോറുണ്ണാന്‍ മാത്രമല്ല. നിങ്ങള്‍ക്ക്  മനസ്സിലാകാത്ത ഒരു പാട് ചെലവുകള്‍ അവര്‍ക്കുണ്ട്. അതൊന്നും നിങ്ങളോട് പറയാന്‍ സാധിക്കുകയില്ല പറയുകയുമില്ല. കത്തോലിക്കാസഭ എന്നത് വിശ്വാസികളുടെ കൂട്ടായ്മയാണ്. വിശ്വാസം ഉള്ള എന്നെപ്പോലുള്ളവര്‍ തിരുമേനിമാരെ വിശ്വസിക്കും. വിശ്വാസം ഇല്ലാത്തവന് ഗുഡ്‌ ബൈ! നിങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല.

ഒരുദാഹരണം പറയാം. ന്യൂ യോര്‍ക്ക്‌ ടൈംസില്‍ ഇന്ന് വന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച് അമേരിക്കയില്‍ ഇചീച്ചി പണികള്‍ കാണിച്ച അച്ചന്മാരെ സഭയ്ക്ക് കൂടുതല്‍ നാണക്കേട് ഉണ്ടാക്കാതെ ഒതുക്കത്തില്‍ പറഞ്ഞു വിടാന്‍ ഒരാള്‍ക്ക്‌ രണ്ടു ലക്ഷം ഡോളര്‍ വച്ച് കൊടുത്തുവത്രെ! (വാര്‍ത്ത‍ വയ്ക്കണമെങ്കില്‍, ഇതാ വായിച്ചുകൊള്‍ക).

ഈ അവസ്ഥ നാളെ നമ്മുടെ ഇടയിലും സംഭവിക്കുമെന്ന് നമ്മുടെ പിതാക്കന്മാര്‍ക്കറിയാം. (സത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്). അവര്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. ഇതും പറഞ്ഞു അവര്‍ക്ക് ഇറങ്ങി നടന്നു പിരിക്കാന്‍ പറ്റുമോ? ഏത്, മനസ്സിലായില്ലേ?

സമച്നെ വാലേ സമച് ഗയേ ജോ നാ സമചേ വോ അനാഡി  ഹേ!

അപ്പോള്‍ പറഞ്ഞു വരുന്നതിതാണ് – തിരുമേനിമാര്‍ ഭാവിയിലും അവരുടെ കളക്ഷന്‍ ഏജന്റ്മാരെ നമ്മുടെ ഇടയിലേയ്ക്ക് പറഞ്ഞുവിടും – പല പേരും പറഞ്ഞു അവര്‍ വരും.  അവിടെ പള്ളി പണിയണം, വിദ്യാഭാസ ഫണ്ട്, ആരോഗ്യ ഫണ്ട്, കണ്‍വെന്‍ഷന്‍ കിഴി, അങ്ങനെ പലതും.

നിങ്ങള്‍ കൂടുതലൊന്നും ആലോചിക്കേണ്ട. ഉദാരമായി സംഭാവന ചെയ്യുക. അനുസരിക്കുക, നേര്‍ച്ചയിടുക, പ്രാര്‍ഥിക്കുക.... അത്രതന്നെ. 

നമ്മുടെ തിരുമെനിമാര്ക്ക് കൊടുക്കുന്ന ഓരോ ചില്ലിക്കാശിനും മുകളില്‍ കണക്കുണ്ട്, നിങ്ങളുടെ സ്വര്‍ഗത്തിലേയ്ക്കുള്ള രഥയാത്ര അത് സുഗമമാക്കും.

അപ്പോള്‍ എല്ലാം പറഞ്ഞപോലെ.......

1 comment:

  1. ഉഴാവൂര്പള്ളി അച്ഛന്‍ ധുര്‍വസാവിന്റെ അവതാരമോ?

    ഉഴവൂര്‍.നമ്മുടെ അച്ഛന്‍ ഇരുന്ന പള്ളികളില്‍ എല്ലാം janagale തമ്മില്‍ തല്ലികാന്‍ ശ്രമിച്ചിട്ടുണ്ട് .അതിനു പല ഉത്അഹരനഗലും ഉണ്ട്.അതെധതിന്റെ ഔര്‍ ഹോബി ചെയ്യുന്ന അപരാതം കണ്ടുപിടിച്ചാല്‍ അവനെ സപിക്കും. പിസസിന്റെ സ്വപപമ.

    ReplyDelete