Thursday, May 31, 2012

ക്നാനായ സമുദായത്തിന് മരണമണിയോ?

യുകെയിലെ ക്നാനായ സഹോദരങ്ങളെ,

ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുള്ള ഒരു സമുദായം വേറെയില്ലന്നു തന്നെ പറയാം. അന്നൊക്കെ ശത്രുക്കള്‍ പുറത്തുനിന്നുമായിരുന്നെങ്കില്‍ ഇന്നത്‌ അകത്തുനിന്നുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വേലിതന്നെ വിളവു തിന്നുന്നു. ഇതിനെതിരെ പ്രതിക്ഷേധിച്ചുകൊണ്ടിരിക്കുന്ന അല്‍മായസംഘടനയെ നോക്കി നേതൃത്വം പുതിയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. ഇതെല്ലാം, കണ്ടും കേട്ടുംകൊണ്ടിരിക്കുന്ന യുകെയിലെ ക്നാനായ സഹോദരങ്ങളെ ഉണരുക, വല്ല്മീകം ഭേദിച്ച് പുറത്തു വരിക. ഇന്നേക്ക് മുപ്പതാംനാള്‍, നമ്മുടെ ദിവസമാണ്. UKKCA യുടെ കണ്‍വെന്‍ഷന്‍. നമ്മുടെ പ്രതിക്ഷേധം പരമാവധി കാര്യക്ഷമതയോടെ പ്രകടിപ്പിക്കുവാനുള്ള അസുലഭസന്ദര്‍ഭം ഉപയോഗിക്കൂഉണര്‍ന്നു പ്രവര്‍ത്തിക്കൂ. ജന്മംകൊണ്ട് മാത്രം പോരാ, കര്‍മ്മംകൊണ്ടും ക്നാനായക്കാരനാവണം എന്ന് ആണയിട്ടുപറയുക. നമ്മടെ പൂര്‍വപിതാക്കളെ വിഡ്ഢികളാക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്, കര്‍ത്തവ്യമാണ് .

കുടുംബങ്ങളുടെ കൂട്ടായ്മയാണ് സഭഒരു കുടുംബത്തെതന്നെ രണ്ടു തട്ടിലാക്കി, കടയ്ക്കുതന്നെ കത്തിവെക്കുന്ന ഒരു ഫോര്‍മുലയും നമുക്കു വേണ്ട. Endogamy എന്ന ക്നനയക്കാരന്‍റെ മൂലമന്ത്രത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒന്നും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. Endogamy ഉണ്ടെങ്കിലേ ക്നാനായ സമുദായമുള്ളൂ;  ക്നാനായ സമുദായമുണ്ടെങ്കിലേ UKKCA യുള്ളൂ; UKKCA ഉണ്ടെങ്കിലേ മഞ്ചെസ്റ്റര്‍, വിഗന്‍ യൂണിറ്റുകള്‍ക്ക് പ്രസക്തിയുള്ളൂ. തല്ക്കാലം വിഗന്‍ പ്രശ്നം മാറ്റിവച്ച് സമുദായത്തിന്‍റെ നിലനില്‍പ്പിനായി പ്രയത്നിക്കാം. മാല്‍വേണ്‍ മലനിരകളില്‍ തട്ടി നമ്മുടെ പ്രതിക്ഷേധം പേമാരിയായി പെയ്തിറങ്ങട്ടെ.

യുകെയില്‍ കാര്യമായ പ്രതിക്ഷേധങ്ങള്‍ ഒന്നും ഇതുവരെ കാണുന്നില്ല. കാരണം നമുക്ക് വേദനിച്ചില്ല, നമ്മള്‍ പള്ളികള്‍ വാങ്ങിയില്ല. അമേരിക്കയിലുള്ള നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ നമുക്കും പങ്കു ചേരാം, ഇന്നല്ലങ്കില്‍ നാളെ നാമും വേട്ടയാടപ്പെടും. സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും വിട്ടൊഴിയാതെയുള്ള വികടസരസ്വതിക്ക് തടയിടാന്‍ നമുക്കാവുമെന്നു പ്രത്യാശിക്കാം. സഭ്യത ഭേദിക്കാതെയുള്ള നമ്മുടെ പ്രതിക്ഷേധം നേതൃത്വത്തിന്‍റെ കണ്ണ് തുറപ്പിക്കും, തീര്‍ച്ച.

സണ്ണി ജോസഫ്‌ രാഗമാലിക
Derby Unit 

7 comments:

  1. Very Well Said.. Sunny chetta, keep it up.

    ReplyDelete
  2. നമ്മുക്ക് ഒത്തു ചേരാം , ഒരുമിച്ചു വെള്ളമടിച്ചു ദുഃഖത്തില്‍ പങ്കു ചേരാം ,എന്ടോഗമി കറി യായി തൊട്ടു കൂടാം, മാറി കെട്ടിയവന്‍ മാരെ യും മെത്രാനെയും തെറി വിളികാം, നമ്മുടെ കണ്ണ് നീര് മഴയായി പെയ്യെട്ടെ .

    ReplyDelete
  3. കഴിഞ്ഞ ആഴ്ച പ്രസ്സദ്ധീകരിച്ച ''ക്നനായത്തില്‍ തരികിട തിത്തൈ'' എന്ന കവിത വായിച്ചു. ചിക്കാഗോയിലെ തരം താണ വൈദികരുടെയും പ്രാഞ്ചിഏട്ടന്‍മ്മാരുടെയും തനിനിറം വരച്ചുകാണിച്ച വല്ലിയപ്പന് നന്ദി. പുറത്തു നില്‍ക്കുന്ന പലര്‍ക്കും യാധാര്ത്തിയങ്ങള്‍ മനസ്സിലാകത്തപ്പോള്‍ അവയെ മുതലെടുത്തുകൊണ്ടു കിരാത വാഴ്ച നടത്തുന്ന ഈ ഇത്തിക്കണ്ണികള്‍ ക്നാനായ സമുധായത്തിന് ഒരു ശാപം തന്നെ ആണ്. സമുധായത്തിന്റെ വളര്‍ച്ചക്കും പാരമ്പര്യങ്ങളുടെ നിലനില്പിനും തരികിട വെക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുന്ന ഈ ത്തരം നികര്ഷ്ട ജീവികളെ പുറം തള്ളി അവയുടെ കിരാത വാഴ്ച അവസാനിപ്പിച്ചാലേ ഈ സമൂഹത്തിന് നിലനില്‍ക്കാനാകു.ഒരു സമൂഹത്തിന്റെ സമാധാനം നഷ്ടപ്പെടുത്തി കിരാത വാഴ്ച നടത്തിയതിന് ഹൂസ്റ്റെന്‍ സമൂഹം അനുഭവിക്കുന്ന വേദന അതിന് ഒരു ഉധാഹരണമാണ്‌. വല്ലിയപ്പന്റെ കവിതകള്‍ ഇനിയും പ്രധീക്ഷിക്കുന്നു

    ReplyDelete
  4. പൂച്ചക്കാരു മണികെട്ടും സണ്ണിചേട്ടാ. ഐഡിയ ഒക്കെ കൊള്ളാം, പക്ഷെ തിരുമെനിയെകാനുംപോള്‍ ചേട്ടന്‍ തന്നെ നിക്കറേല്‍ മൂത്രമൊഴിക്കില്ലേ?

    ReplyDelete
  5. സണ്ണി ചേട്ടാ ആദ്യം ചൈയ്യേണ്ടത് മെത്രാന്മാരെ വിദേശത്ത് കൊണ്ടുവരാതെ നോക്കുകയാണ്. ഈ കണ്‍വെന്‍ഷന്‍ കൂടാനും ബി.ജെ.പി വരുന്നുണ്ട്. എന്ത് പറയാന്‍ ആണ് വരുന്നത്. കഴിഞ്ഞ പ്രാവശ്യം പിരിച്ച പണത്തിന്റെ കണക്കു ആദ്യം ചോദിക്ക്. മൊത്തം വിദ്യാഭ്യാസത്തിനു വേണ്ടി പിരിച്ച തുക എത്ര അതില്‍ എത്രപേര്‍ക്ക് കൊടുത്തു. അത് ഓഡിറ്റ്‌ ചെയ്തോ അതിന്റെ കണക്കു പ്രസിതപ്പെടുതാന്‍ പറയുക. അതിനു ആദ്യം ധൈര്യം നമ്മള്‍ കാണിക്കണം. പിന്നെ മൂലക്കാട്ട് പിതാവിന്റെ ഫോര്‍മുല അങ്ങീകരിക്കില്ല എന്ന് തീര്‍ത്തു പറയുകയും ജോയ് സര്‍ നടത്തുന്ന ഒപ്പ് ഇടുന്ന പരിപാടി വിജയിപ്പിക്കുവാന്‍ നാം ശ്രമിക്കുക. പിന്നെ അമേരിക്കന്‍ പ്രശ്നം തീര്‍ക്കാന്‍ പ്രവാസികളായ എല്ലാ ക്നാനായ മക്കളും ഒന്നിച്ചു മെത്രാന്റെ മുന്‍പില്‍ സമ്മര്‍ദം ചെലുത്തുക. പക്ഷെ സാമ്പത്തിക ഉപരോധം ആണ് ഏറ്റവും നല്ല മാര്‍ഗം. എന്നിട്ടും രക്ഷ ഇല്ലങ്കില്‍ അമേരിക്കന്‍ എംബസിയിലും ബ്രിട്ടീഷ്‌ എംബസിയിലും നമ്മള്‍ തന്നെ പരാതി കൊടുക്കുക. പുറത്തുള്ള തെണ്ടല്‍ നിന്നാല്‍ മെത്രാന്മാര്‍ മര്യാദക്ക് കോട്ടയത്ത്‌ നില്‍ക്കും വിശ്വാസിയുടെ കാര്യം നോക്കും. എന്ത് ചൈയ്യാനാ കള്ളടിച്ചു പ്രശ്നം വയ്ക്കുന്ന അപ്പനെ പുറത്തു വിടാതെ നോക്കേണ്ടത് വീട്ടുകാരുടെ ഉത്തരവാദിത്വം പോലെ നമ്മുടെ പിതാക്കന്മാരെ ഇന്ത്യക്ക് വെളിയില്‍ നാം വിടാതെ നോക്കണം. തൊന്നയില്‍ പുഴുത്താല്‍ ഇറക്കി അല്ലെ പറ്റൂ.

    ReplyDelete
  6. even though the writer put his name as ottakkannan, he got good ideas,very practical, stop paying the bishop and stop inviting him for "paid services" If believe your grandfather is holy enough to say the prayers, let him do it, you get more blessings than a paid bishop or priests.just think about paying for a mass and the paradox,the best bet is to charge the believer for attending mass and a fixed price for it. laugh at all those pranchis who HIRE bishop for their grandpa's funeral and daughter's marriage. shame on them shame on you, there are better causes and better reasons out there to spend your hard earned money on. open your eyes.who knows how many married priests are doing the mass for us.and celibacy is the most ridiculous thing of the catholic church, bishops and priests enjoy all luxury more than most of the believers.rich non veg.food, liquor,luxury cars,gold,and you name it. how do you expect them to keep their celibacy with liquor and chicken.Indian hermits kept celibacy in strict diet and meditation and mostly in a conducive atmosphere. think of the reproach we had when bishop kunnassery was bishop in this regard.in fact abhaya case is not a surprise for many non kna priests and they way it was handled by diocese.and we still feed them way too much.. WAKE UP GUYS.. dr.jose

    ReplyDelete
  7. Do not pay the weekly and yearly subscription to the churches and missions. When they do not have money to pay the priest and the rent they will stop the weekly masses and send back the priests to kottayam. Otherwise let Muthu and the Pranchiattans pay to them.

    ReplyDelete