Friday, May 18, 2012

ഒളിച്ചു നടക്കുന്ന തിരുമേനിയും അഴിച്ചു നടക്കുന്ന കന്യാസ്ത്രീയും


കോട്ടയം അതിരൂപതയിലെ ഔദ്യോഗിക സംഘടനയാണ് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് (KCC). സംഘടനയുടെ 75-ാം ജന്മദിനം മെയ്‌ 13-ന് ചെറുകര പള്ളിഹാളില്‍വെച്ച് കഴിവിനനുസരിച്ച് എതിര്‍പ്പുകളെ അവഗണിച്ച് ആചരിച്ചു. അതിന്റെ ബാനര്‍ നേരത്തെ എല്ലായൂണിറ്റുകളിലും എത്തിച്ചിരുന്നതാണ്. മാനന്തവാടി പാസ്റ്ററല്‍ സെന്റ്ററിനോടനുബന്ധിച്ചുള്ള പള്ളിയിലെ അംഗങ്ങള്‍ ബാനര്‍ കെട്ടിയപ്പോള്‍ അവിടുത്തെ കന്യാസ്ത്രിവന്ന് അഴിച്ചുകളഞ്ഞു. യൂണിറ്റ് അംഗങ്ങള്‍ 13-ന് നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ ഈ വിവരം റിപ്പോര്‍ട്ടു ചെയ്തു കഴിഞ്ഞ് മാനന്തവാടിയില്‍ നിന്നും കന്യാസ്ത്രിയുടെ വക ക്ഷമാപണം എത്തി. KCC യുടെ ബാനര്‍ ആണെന്ന് അറിയാതെയാണ് അഴിച്ചതെന്ന്.

സ്ഥിരം ബാനര്‍ അഴിക്കലുകാരി കന്യാസ്ത്രി ബാനര്‍ അഴിച്ചഴിച്ചു വന്നപ്പോള്‍ കെസിസിയുടെ ബാനര്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടില്ലാതിരുന്നതിനാലായിരിക്കാം അഴിച്ചതെന്ന് അരമനക്കാരും മഠംകാരും ആശ്വസിക്കട്ടെ! ബാനറഴിച്ചു കളയല്‍ ഒരു വൃതമായി ഏറ്റെടുത്തിരിക്കുന്ന കന്യാസ്ത്രിയമ്മ ഇനി വായിച്ചു നോക്കിയിട്ടേ അഴിക്കാവു എന്നോര്‍മിപ്പിക്കട്ടെ.

13-ന് ചെറുകരയില്‍ നടന്ന KCC യുടെ പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ മെത്രാന്മാര്‍, വലുതും ചെറുതും ഉണ്ടായിട്ട് ആരും പങ്കെടുത്തില്ല. ഏപ്രില്‍ 1-ന്റെ ഞെട്ടല്‍ മാറിയില്ലെന്നു തോന്നുന്നു സാരമില്ല. നിരന്തരം നടക്കുന്ന വൈദീക-കന്യാസ്ത്രി സമ്മേളനങ്ങളില്‍ നിന്നും ആവേശം ഉള്‍കൊണ്ട് KCC യുടെ നോട്ടീസ് പള്ളികളില്‍ വികരണം ചെയ്യാന്‍ ചില വൈദീകര്‍ സമ്മതിക്കുന്നില്ല, കന്യാസ്ത്രി അമ്മമാര്‍ ബാനര്‍ അഴിച്ചും KCC ക്കെതിരെ പറത്ത പറഞ്ഞുപരത്തിയും മെത്രാനോട് ഐക്യധാര്‍ഢ്യവും സമുദായക്കാരോട് ധാര്‍ഷ്ട്യവും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.

മൂലക്കാട്ടു പിതാവിന്റെ ഒരു മാസത്തെ വിദേശപര്യടനത്തില്‍ വിദേശത്തുള്ള സമുദായക്കാരില്‍ നിന്നും ആശാവഹമായ പ്രതികരണം ലഭിച്ചില്ല എന്നും കൈമുത്താന്‍ ആരും എത്തിയില്ലെന്നും അറിയുന്നു. ചിലപള്ളികളിലെത്തി വട്ടം കറങ്ങി നിന്നിട്ട് പെട്ടെന്ന് പോയി എന്നും അറിയുന്നു. അമേരിക്കയിലും കെനിയയിലും പോകുന്നു എന്നു പറഞ്ഞു പോയിട്ട് റോമിലൂടെ കറങ്ങി നടക്കുന്നതായി കണ്ടവരുണ്ട്. അവിടെ ഉഴവൂര്‍ക്കാര്‍ കൂടുതലുള്ള ഒരു ക്‌നാനായ സെന്റ്ററിലെത്തി കുര്‍ബാന ചെല്ലിയശേഷം ആരും ഗൗനിക്കാതെ വന്നപ്പോള്‍ ഊണുപോലും ഉപേക്ഷിച്ച് ഹായി എന്ന് കൈ ഉയര്‍ത്തി കാട്ടി അപ്രത്യക്ഷനാകുകയായിരുന്നു.

സ്വന്തം ഫോര്‍മുല നടപ്പിലാക്കാന്‍ ഓടി നടക്കുന്ന മാര്‍ മൂലക്കാട്ടിലിനെ സമുദായം തിരസ്‌ക്കരിക്കുമെന്നതിന് എതിരഭിപ്രായക്കാരില്ല.

സമുദായക്കാരില്‍ നിന്നും ഒറ്റപെട്ട അദ്ദേഹം ഇതര മെത്രാന്മാരില്‍ നിന്നും അവഗണന ഏറ്റുവാങ്ങുകയാണ്. മറ്റ് അയല്‍ രൂപതകളിലുള്ള പൊതു പരിപാടികള്‍ക്കൊന്നിനും മാര്‍ മൂലക്കാട്ടിനെ ക്ഷണിക്കാറില്ല. ചങ്ങാശ്ശേരി രൂപതയുടെ 125 വര്‍ഷം തികയുന്ന വന്‍ പരിപാടിയില്‍ നിന്നും മൂലക്കാട്ടു മെത്രാന്‍ തിരസ്‌കൃതനായിരിക്കുന്നു. കോട്ടയത്ത് ഒരു മെത്രാനുള്ളതായിട്ടുപോലും മറ്റ് മെത്രാന്മാര്‍ അറിയാതെയായി. തനിക്കധികാരമില്ലാത്ത അമേരിക്കയിലും മറ്റും സമുദായവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന അദ്ദേഹം സ്വന്തം അജഗണങ്ങളുടെ മുറിവു ശ്രദ്ധിക്കുന്നില്ലെന്നു തന്നെയല്ല ധിക്കാരപരമായ ചേദ്യങ്ങള്‍ ചോദിച്ച് കൂടുതല്‍ മുറിവുണ്ടാക്കുകയും ചെയ്യുന്നു.

ജാത്യാഭിമാനി

No comments:

Post a Comment