Thursday, May 17, 2012

ശവപ്പെട്ടി വാങ്ങുന്നവന് എലിപ്പെട്ടി ഫ്രീ!!!! (ജോയിപ്പാന്‍)


ഈ ഭൂമി മലയാളത്തില്‍ തേനീച്ചകളെപ്പറ്റി കേള്‍ക്കാത്തവരുണ്ടോ? കാട്ടിലും മേട്ടിലുമെല്ലാം അലഞ്ഞ് പൂക്കളായ പൂക്കളില്‍ നിന്നെല്ലാം തേന്‍ ശഖരിച്ച്, തങ്ങളുടെ അറകള്‍ക്കുള്ളില്‍ സുഖജീവിതം നയിക്കുന്ന റാണിയെയും മടിയന്മാരെയും തീറ്റിപ്പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു പ്രത്യേകയിനം ഈച്ചകളുണ്ട്. അവരാണ് “പണിയനീച്ചകള്‍.”  അവര്ക്ക് ഈ ജീവിതം മുഴുവന്‍ കഷ്ടപ്പാട് തന്നെ. മഴയെന്നോ, വെയിലെന്നോ വ്യത്യാസമില്ലാതെ പണി ചെയ്യുക. അതാണ്‌ അവരുടെ വിധി.

പ്രവാസികളായ ഭൂരിഭാഗം ആള്‍ക്കാരും ഈ പണിയനീച്ചകളും ഫലത്തില്‍ ഒരേ കുടുംബക്കാര്‍. കോട്ടയത്തിരിക്കുന്ന രാജ്ഞി തന്റെ AD 345 നമ്പര്‍ കാറില്‍ നിരത്തിലൂടെ ചെത്തുന്നു. മടിയന്മാരായ കുറെ കത്തനാന്മാര്‍ അതിന്റെ മറവില്‍ സുഖലോലുപത അനുഭവിക്കുന്നു. അവരെ ഞാന്‍ കുറ്റം പറയില്ല, പറഞ്ഞിട്ട് കാര്യവുമില്ല.  എല്ലാവര്ക്കും ഇപ്പോള്‍ വികസിതരാജ്യങ്ങളില്‍ പ്രേക്ഷിതവേല ചെയ്യാനാണ് താല്പര്യം.  വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷമായിട്ടും പൊരുന്നപ്പിട ശീമൊട്ടയിന്മേല്‍ അടയിരിക്കുന്നത് പോലെയാണ് ചില പാതിരിമാര്‍ പള്ളിമേടകളില്‍ വാഴുന്നത്. ഇതിനെല്ലാമുള്ള ചങ്കുറപ്പ് ഇവര്‍ക്ക് എവിടുന്ന് ലഭിക്കുന്നു? വിവാഹസര്‍ട്ടിഫിക്കറ്റ് സഹിതം കൊണ്ടുവന്നു അധികാരികള്‍ സ്ഥലം കാലിയാക്കാന്‍ പറഞ്ഞാലും മഞ്ചട്ടിപാമ്പ് രാത്രിയില്‍ ചീറ്റുന്നത് പോലെ നേരെ നിന്ന് ചീറ്റാനുള്ള ചങ്കൂറ്റം ഈ വടവാതൂര്‍ സെമിനാരി ജീവിതത്തില്‍ നിന്ന് നേടിയതാവുമോ? അതോ കോട്ടയത്തെ തീയെറ്ററുകളില്‍ നിന്ന് ഒളിച്ചും പാത്തും കണ്ട നൂണ്‍ ഷോകളില്‍ നിന്നോ?

വിദേശത്തെത്തുന്ന ഇവറ്റകളുടെ ധാരണ ഇവിടെയുള്ളവരെല്ലാം തനിക്ക് അധീനരാണെന്നും, താന്‍ പറയുന്നത് വേദവാക്യമാണെന്നും, അതിനായി ചില ഇത്തിള്‍ക്കണ്ണികളുടെ സഹായം മുന്‍കൂറായി നേടാനും ഇവര്‍ മിടുക്കര്‍ തന്നെ.

ഇവരെല്ലാം ഒരു കാര്യമോര്ത്താല്‍ നന്ന്. സഭയെകൊണ്ട് തിളപ്പിച്ച വെള്ളത്തിലിട്ടാല്‍ ചോറുണ്ടാവില്ല. അതിനു കഷ്ടപ്പെട്ടു കാശുണ്ടാക്കി അരി വാങ്ങി വേവിക്കണം. രാപകലില്ലാതെ കഷ്ടപെടുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാണുന്നത് തന്നെ സൂര്യഗ്രഹണം സംഭവിക്കുന്നതുമാതിരി വല്ലപ്പോഴും. ഇങ്ങനെ കഷ്ടപ്പെടുന്ന പ്രവാസികള്‍ നിങ്ങളുടെ തിരുമോന്ത കാണാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് ഇപ്പോഴെങ്കിലും നിങ്ങള്ക്ക് മനസ്സിലായില്ലേ? 

ഇത്രമാത്രം വിമാനക്കൂലി കൊടുത്തു പത്തു നയാപൈസയ്ക്ക് പ്രയോജനമില്ലാത്ത ഇവറ്റകളെ ഇംഗ്ലണ്ടില്‍ കൊണ്ടുവരാന്‍ മാത്രം പണിയനീച്ചയായ പ്രവാസി, നീ ഇത്രയ്ക്കധഃപ്പതിച്ചോ?

പ്രവേശനത്തിനുള്ള പാസ് യുനിറ്റില്‍ നിന്ന് വാങ്ങിയാല്‍ അഞ്ചു പൌണ്ട് ഡിസ്കൌണ്ട്... പ്രിയ സഹോദരാ, ഓണ്‍ലൈന്‍ വഴി വാങ്ങിയാല്‍ മറ്റു വല്ല കിഴിവും കിട്ടുമോ? ക്നാനായമക്കള്‍ മുഴുവന്‍ തന്റെ തിരുവസ്ത്രങ്ങളില്‍ അടയിരിക്കുകയാണെന്ന മിഥ്യാബോധമുണ്ടെങ്കില്‍, സുഹൃത്തേ, നിനക്ക് തെറ്റി. നീ നിനക്ക് സ്വന്തം പട്ടടയൊരുക്കുന്നു എന്ന കാര്യമോര്ത്താല്‍ നന്ന്.

ഇനി കണ്‍വെന്‍ഷനെ കുറിച്ച് രണ്ടു വാക്ക്.

നിങ്ങള്‍ സാധാരണക്കാരായ ക്നാനയകാര്‍ക്ക് വാഗ്ദാനം ചെയ്ത മെഗാ ഓഫര്‍ അവിശ്വസനീയം തന്നെ! ഇരുന്നൂറു പൌണ്ട് കൊടുത്താല്‍ ഇരുപതു പൌണ്ടിന്റെ പാസ്സ് ഫ്രീ.... വളരെ നല്ല ആശയം. കോട്ടയം ജില്ലയിലെ മുട്ടുചിറയില്‍ നിന്ന് ശവപ്പെട്ടി വാങ്ങിയാല്‍ ഒരെലിപ്പെട്ടി ഫ്രീ എന്നപോലെ ലാഭകരം തന്നെ. മോനെ, കുട്ടാ... പൌണ്ടിന്റെ വില 86 രൂപ കടന്നു എന്ന കാര്യം മറക്കാതിരുന്നാല്‍ നന്ന്.

ഫാമിലി ഫോട്ടോ വെബ്സൈറ്റില്‍ ഇട്ടിട്ട് ഏതു പട്ടികുറുക്കന്‍ കാണാന്‍? അത് നേരത്തെയിരുന്ന ചുണക്കുട്ടികള്‍ ഒന്നാന്തരം ഡയറക്ടറിയിറക്കി അതിലിട്ടിട്ടില്ലേ... അത് പോരെ?

ഇരുന്നൂറു പൌണ്ട് നല്കുന്നവനെ രണ്ടാം നിരമുതല്‍ VIP-കളുടെ പിറകില്‍ ഇരിക്കാന്‍ സംവരണം..... സുഹൃത്തേ, പണത്തിനനുസരിച്ചു സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതാണോ ക്നാനായത്തനിമ? ഇരുപതു പൌണ്ട് നല്‍കുന്നവനും ഇരുന്നൂറുകാരനുമായുള്ള അന്തരം വര്‍ക്ക്‌ പെര്‍മിറ്റും സ്ടുടെന്റ്റ്‌ വിസയും പോലെയല്ലേ?  ഈവക ആനമണ്ടത്തരങ്ങള്‍ പറയാന്‍ മാത്രം ആനകുത്തിയ വീട്ടിലെ പാവം കുട്ടിയ്ക്കിതെന്തു പറ്റി?

അപ്നാദേശില്‍ ഫോട്ടോ വരുമെന്ന വാഗ്ദാനം. മനോരമയുടെ തൊട്ടടുത്താണ് അപ്നാദേശിന്റെ ആപ്പീസ്. എന്നല്ലാതെ വായക്കാരുടെ എണ്ണത്തിലെ അന്തരം എത്ര ലക്ഷ്മെന്നു ബോധാമുള്ളവനറിയാം.

ഇരുന്നൂറു പൌണ്ട് നല്‍കുന്നവന് മനസ്സിലാവും താന്‍ ഈ പരിപാടിയുടെ ഭാഗഭാക്കായി എന്ന്! കൊച്ചുകുട്ടികളെയെല്ലാം ഒരുക്കി ഭാര്യയുടെ ജോലിയും അഡ്ജസ്റ്റ് ചെയ്തു ദീര്‍ഘദൂരം വാഹനമോടിച്ചവിടെയെത്തുന്ന സാധാരണക്കാരന് അപ്പോള്‍ എന്താണ് തോന്നുന്നത്?

മണ്ടത്തരങ്ങള്‍ മാത്രം വിളമ്പാന്‍ അറിയുന്ന സഹോദരാ, പണമില്ലെങ്കിലെന്തിനീ കോലാഹലങ്ങള്‍? പണമില്ലാത്തവന്‍ പിണമാണെന്നു പണ്ട് ബ്രിട്ടീഷ്‌ രാജ്ഞി മഹാത്മഗാന്ധിയെ പറഞ്ഞുപഠിപ്പിച്ചതാണ്. പ്രിയ ആനകുത്തീ, താങ്കള്‍ പറയുന്ന സുഖലോലുപതയൊന്നും അനുഭവിക്കാതെ രാവിലെ അടുത്തുള്ള പള്ളിയില്‍ പോയി കുര്‍ബ്ബാനയും കണ്ടു കുഞ്ഞുങ്ങളുമായി വീട്ടിലിരുന്നാല്‍ എന്താ കുഴപ്പം? ആ ഇരുപതു പൌണ്ടിന് നല്ല ആഹാരം പുറത്തുനിന്നും വാങ്ങി ഭക്ഷിച്ചു കുട്ടികളോടോപ്പം കളിച്ചു ചിരിച്ചിരുന്നാല്‍ അതില്പ്പരമെന്താനന്ദം!

പണത്തോടുള്ള കഴുകന്‍ കണ്ണുകളുമായി കണ്‍വെന്‍ഷന്‍ എന്ന് പറഞ്ഞു വീമ്പിളക്കുന്ന കൂട്ടുകാര... നിനക്ക്.... ലാല്‍സലാം!

ജോയ്പ്പാന്‍ കുറുപ്പന്തറ (ഇമെയില്‍: joyjoseph@hotmail.co.uk)

No comments:

Post a Comment