Thursday, May 31, 2012

പൂഴിക്കോല്‍ സംഗമം ജൂണ്‍ 2-ന് കേംബ്രിഡ്ജില്‍


കോട്ടയം ജില്ലയിലെ പൂഴിക്കോല്‍ പ്രദേശത്തുനിന്നും യുകെയിലേക്ക് കുടിയേറിയവരുടെ ആറാമത് ഒത്തുചേരല്‍ ജൂണ്‍ 2-ന് രാവിലെ 10 മുതല്‍ 5.30 വരെ കേംബ്രിഡ്ജില്‍ വച്ചു നടക്കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും.

"എന്‍റെ ഗ്രാമം" എന്ന വിഷയത്തെ ആസ്പദമാക്കി 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രസംഗ മത്സരം ഉണ്ടായിരിക്കും.

"പ്രവാസി ഭാരതീയരുടെ ജന്മനാടിനോടുള്ള കടമ" എന്ന വിഷയത്തെ ആസ്പദമാക്കി ബിജു മടക്കക്കുഴി പ്രബന്ധം അവതരിപ്പിക്കും.

സിറില്‍ പടപ്പുരയ്ക്കല്‍ (കെന്റ്) ബിലി ഇടക്കര (മാന്ചെസ്റ്റെര്‍) ബോബി കൊല്ലാപറമ്പില്‍ (ലെസ്റ്റര്‍) എബി സൈമണ്‍ മടക്കക്കുഴി (ഡെര്‍ബി) എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. പരിപാടികളില്‍ വിജയികള്‍ ആകുന്നവര്‍ക്ക് സമ്മാനദാനവും ഉണ്ടായിരിക്കും.

അനീഷ്‌ - ബീന മണലേല്‍, നിഷ കുര്യന്‍ എന്നിവരാണ് ഇത്തവണത്തെ സംഗമത്തിന്  നേതൃത്വം നല്‍കുന്നത്.

ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കുവാനും സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുവാനും പരിചയം പുതുക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നു.

സംഗമവേദി

Cohenham Club, 1 Lmps Lane, Cambridge CB24 8TA

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0798 529 2810 ,0786 849 3896

(വാര്‍ത്ത അയച്ചുതന്നത് എബി സൈമണ്‍)

No comments:

Post a Comment