വര്‍ഷങ്ങളായി യു.കെ.യിലെ ക്നാനായസംഘടനയുടെ മാറിമാറി വരുന്ന ഭാരവാഹികളുടെ തലവേദനയാണ്
Manchester-നടുത്തുള്ള വിഗന്‍ എന്ന കൊച്ചു പട്ടണത്തിലെ ഇരുപതില്‍ താഴെ മാത്രം വരുന്ന കുടുംബങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ പുതിയ യുനിറ്റിനു അംഗീകാരം കൊടുക്കണമോ വേണ്ടയോ എന്നത്. കീഴ്വഴക്കങ്ങളോ, നിയമമോ വച്ച് നോക്കിയാല്‍ അംഗീകാരം കൊടുക്കാതിരിക്കാന്‍ മതിയായ കാരണങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും, ഏതാനും വ്യക്തികളുടെ പിടിവാശിമൂലം ഇത് പരിഹരിക്കപ്പെടാത്ത പ്രശ്നമായി ഇന്നും അവശേഷിക്കുന്നു. കഴിഞ്ഞ ഭരണസമതി, എങ്ങിനെയെങ്കിലും രക്ഷപെട്ടാല്‍ മതി എന്ന മാനസികാവസ്ഥയിലാണ് സ്ഥാനം ഒഴിഞ്ഞു പോയത്.
പുതിയ ഭരണസമതി സ്ഥാനമേറ്റപ്പോള്‍ തന്നെ അവര്‍ വിചാരിച്ചാലൊന്നും പരിഹരിക്കാന്‍ സാധിക്കാത്ത വമ്പന്‍ പ്രശ്നമാണെന്ന മട്ടില്‍
Spiritual Advisor-ന്റെ ചുമതല വഹിക്കുന്ന ഫാ. സജിമോന്‍ മലയില്പുത്തന്പുരയില്‍, അഭിവന്ദ്യ മൂലക്കാട്ട് തിരുമേനി ഇതിനായി ഇവിടെ വരുമെന്നും പ്രശ്നം പരിഹരിക്കുമെന്നും പ്രഖ്യാപിച്ചു. തിരുമേനി വന്നു പോയി. വഞ്ചി തിരുനക്കരെ തന്നെ കെട്ടിയിട്ടിരിക്കുന്നു. വള്ളത്തിനു അനക്കം ഉണ്ടായിട്ടില്ല.
“
പുകു പുകാ വെടി വരുമ്പോഴാ അമ്മേടെ കോണ്‍ഗ്രസ്
”
എന്നു പണ്ടാരോ പറഞ്ഞത് പോലെ, ക്നാനയകത്തോലിക്കാ കോണ്‍ഗ്രസുകാര്‍ തോളേല്‍ കയറിയിരുന്നു ചെവി രണ്ടും കറുമുറാ തിന്നുമ്പോള്‍ തിരുമേനിയ്ക്ക് വിഗന്‍കാരെക്കുറിച്ചു ചിന്തിക്കാന്‍ സമയം എവിടെ!
അടുത്ത നാഷണല്‍ കൌന്സില്‍ മീറ്റിങ്ങില്‍ പരിഹാരം ഉണ്ടാകുമെന്ന് എല്ലാവരും പറഞ്ഞു നടന്നു. പക്ഷെ കുച്ച് നഹി ഹുവാ! (മലയാളത്തില്‍ പറഞ്ഞാല്‍
“
ഒരു ചുക്കും സംഭവിച്ചില്ല
”
). ഇതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്നാണു നേതാക്കളുടെ ഭാവം. അവരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ ആണ് എന്നറിയാതെ ജനം വണ്ടറടിക്കുന്നു
ഇതിനിടയില്‍ ഗോസിപ്പുകള്‍ തഴച്ചു വളരുന്നു. നെല്ലും പതിരും തിരിച്ചെടുക്കുക ബുദ്ധിമുട്ടാണെങ്കിലും, ക്നാനായ വിശേഷങ്ങള്‍ ചുവടെ കൊടുക്കുന്ന കാര്യങ്ങള്‍ സത്യമാണെന്ന് വിശ്വസിക്കുന്നു.
ആരോ ഒരാള്‍ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ്, ജോയ് മുപ്രാപ്പള്ളിയെ വിളിച്ചു ഇവിടത്തെ കാര്യങ്ങള്‍ ധരിപ്പിക്കുകയും, കണ്‍വെന്‍ഷന്‍ സമയത്ത്
“
അലമ്പ്
”
ഉണ്ടാകാന്‍ സര്‍വ സാധ്യതയും ഉണ്ടെന്നു ധരിപ്പിക്കുകയും ചെയ്തു.
പാവം, ജോയിസാര്‍ എന്ത് ചെയ്യും!
മറ്റൊരു വിരുതന്‍ വിളിച്ചത് അരമനയിലേയ്ക്കാന്. പണ്ടാരശ്ശേരി പിതാവുമായി സംസാരിച്ചു. പിതാവ് ധരിച്ചിരുന്നത് (ആരോ തെറ്റിധരിപ്പിച്ചതാണെന്നു വ്യക്തം) ഇവിടെയെല്ലാം ഭദ്രം ആണെന്നാണ്. പിതാക്കന്മാര്‍ എന്തറിയുന്നു വിഭോ.
എന്തായാലും കണ്‍വെന്‍ഷന്‍ സമയത്ത് പ്രതിഷേധം ഉണ്ടാകുമെന്ന് പിതാവിനറിയാം. അതുകൊണ്ട് പിതാവ് പിന്തിരിയുമെന്നു കരുതേണ്ട. പിന്തിരിയണമെങ്കില്‍ പ്രസിഡന്റ് വിളിച്ചു,
“
പിതാവേ,ഇത്തവണ സാമ്പത്തികം ഒക്കെ മോശമാ, വണ്ടിക്കൂലി തരാനും, കിഴി തരാനും ഒന്നും ഞങ്ങളുടെ കൈയില്‍ കാശില്ലല്ലോ. പിതാവ് വരാതിരിക്കരുത്
”
എന്ന് പറയണം.
അന്നേരം അറിയാം പിതാവിന്റെ യു.കെ.യിലെ ക്നാനായമക്കളോടുള്ള യഥാര്‍ത്ഥ സ്നേഹം!
സാമ്പത്തിക പ്രശ്നം ഉണ്ടെന്നു പറഞ്ഞത് വെറുതെയല്ല. ഇതിനു ഔദ്യോഗിക സ്ഥിരീകരണം ഉണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം സ്പോന്സോര്മാര്‍ കാശ് മുടക്കാന്‍ കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞപോലെ,
“
അഹമഹമിഹയാ
”
മത്സരിക്കുകയായിരുന്നു. പക്ഷെ ഇത്തവണ അവരെയെല്ലാം പെട്ടന്ന് സാമ്പത്തിക മാന്ദ്യം പിടിപെട്ടതുകൊണ്ട് എന്തോ ആര്‍ക്കും ഉത്സാഹമില്ലത്രേ!
അതുകൊണ്ട് ഒരു പുതിയ പദ്ധതി ആവിഷ്ക്കരിചിരിക്കുകയാണ്
–
ഫാമിലി സ്പോന്‍സോര്‍. ഇരുനൂറു പൌണ്ട് കൊടുക്കുന്ന കുടുംബത്തിനു പല മോഹനവാഗ്ദാനങ്ങളും ഉണ്ട് (ഇതിനെക്കുറിച്ചുള്ള വിശദവിവരം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക). ഇതും വലിയ വിവാദമായിരിക്കുകയാണ്. സഹോദരരെ പോലെ കഴിഞ്ഞ യു.കെ.യിലെ ക്നാനയമക്കളെ പല തരക്കാരായി തിരിക്കാനുള്ള ശ്രമമാണിതെന്നു സിനിക്കുകള്‍ പറഞ്ഞു പരത്തുന്നത്. ഏറ്റവും പ്രശ്നമായത് സര്‍ക്കുലറിലെ
“
Most of all, you will enjoy the feeling that you are part of this great event.
”
എന്ന വാചകമാണ്.
“
സ്പോന്‍സര്‍ ചെയ്യാത്തവന്‍ എന്താ ഹീനജാതിക്കാരനാണോ
”
എന്നാണു ചോദ്യം.
ഒരു രസികന്‍ പറഞ്ഞതായി അറിഞ്ഞു
–
“
Sponsor
ചെയ്യുന്ന കുടംബത്തിലെ അംഗങ്ങളെ എല്ലാം വേദിയില്‍ കയറ്റി നിറുത്തി ചിക്കാഗോ പ്രാഞ്ചികളുടെ സ്റ്റൈലില്‍ വാ പൊളിച്ചു ഒരു ഫോട്ടോ എടുത്തു അപ്നാദേശില്‍ ഇടാമെന്നു വാഗ്ദാനം ചെയ്യാമെങ്കില്‍ ഞാന്‍ സ്പോന്സര്‍ ചെയ്യാം.
”
ചിക്കാഗോക്കാരുടെ ആ ഫോട്ടോ അത്ര ഹിറ്റായിട്ടുണ്ട് ഇവിടെ.
വിഗന്‍ പ്രശ്നം കാരണം മറ്റു പല യുനിട്ടുകള്‍ക്കും അംഗീകാരം നിഷേധിക്കുന്നുണ്ട്. വിമതന്മാരാണെങ്കില്‍ രണ്ടും കല്‍പ്പിച്ചു നടക്കുന്നു. അവര്‍ എന്തൊക്കെ ചെയ്യുമെന്നുള്ളത് പരമരഹസ്യമാക്കി വച്ചിരിക്കുകയാണ്. വിവരം ചോര്‍ത്താന്‍ ഒരു സാധ്യതയും കാണുന്നില്ല.
എല്ലാം ശുഭപര്യവസായി ആയിത്തീരുമെന്ന് പ്രതീക്ഷിക്കാം.
നേതാക്കന്മാര്‍ക്കും ആത്മീയ ഉപദേശകനും മറ്റു ഉത്തരവാദിത്വപെട്ടവര്‍ക്കും സല്‍ബുദ്ധി കൊടുക്കാന്‍ ക്നാനയമക്കള്‍ എല്ലാം മുട്ടിപ്പായി പ്രാര്‍ഥിക്കുക.
ഇത്രയും ശത്രുക്കളുള്ള നിലയ്ക്ക് പ്രാര്‍ത്ഥന മാത്രമാണ് നമുക്ക് ശരണം!
No comments:
Post a Comment