ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുള്ള ഒരു സമുദായം വേറെയില്ലന്നു തന്നെ പറയാം. അന്നൊക്കെ ശത്രുക്കള്‍ പുറത്തുനിന്നുമായിരുന്നെങ്കില്‍ ഇന്നത് അകത്തുനിന്നുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ വേലിതന്നെ വിളവു തിന്നുന്നു. ഇതിനെതിരെ പ്രതിക്ഷേധിച്ചുകൊണ്ടിരിക്കുന്ന അല്‍മായസംഘടനയെ നോക്കി നേതൃത്വം പുതിയ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. ഇതെല്ലാം, കണ്ടും കേട്ടുംകൊണ്ടിരിക്കുന്ന യുകെയിലെ ക്നാനായ സഹോദരങ്ങളെ ഉണരുക, വല്ല്മീകം ഭേദിച്ച് പുറത്തു വരിക. ഇന്നേക്ക് മുപ്പതാംനാള്‍, നമ്മുടെ ദിവസമാണ്. UKKCA യുടെ കണ്‍വെന്‍ഷന്‍. നമ്മുടെ പ്രതിക്ഷേധം പരമാവധി കാര്യക്ഷമതയോടെ പ്രകടിപ്പിക്കുവാനുള്ള അസുലഭസന്ദര്‍ഭം ഉപയോഗിക്കൂ, ഉണര്‍ന്നു പ്രവര്‍ത്തിക്കൂ. ജന്മംകൊണ്ട് മാത്രം പോരാ, കര്‍മ്മംകൊണ്ടും ക്നാനായക്കാരനാവണം എന്ന് ആണയിട്ടുപറയുക. നമ്മടെ പൂര്‍വപിതാക്കളെ വിഡ്ഢികളാക്കാതിരിക്കേണ്ടത് നമ്മുടെ കടമയാണ്, കര്‍ത്തവ്യമാണ് .
കുടുംബങ്ങളുടെ കൂട്ടായ്മയാണ് സഭ, ഒരു കുടുംബത്തെതന്നെ രണ്ടു തട്ടിലാക്കി, കടയ്ക്കുതന്നെ കത്തിവെക്കുന്ന ഒരു ഫോര്‍മുലയും നമുക്കു വേണ്ട. Endogamy എന്ന ക്നനയക്കാരന്‍റെ മൂലമന്ത്രത്തില്‍ വെള്ളം ചേര്‍ക്കുന്ന ഒന്നും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. Endogamy ഉണ്ടെങ്കിലേ ക്നാനായ സമുദായമുള്ളൂ; ക്നാനായ സമുദായമുണ്ടെങ്കിലേ UKKCA യുള്ളൂ; UKKCA ഉണ്ടെങ്കിലേ മഞ്ചെസ്റ്റര്‍, വിഗന്‍ യൂണിറ്റുകള്‍ക്ക് പ്രസക്തിയുള്ളൂ. തല്ക്കാലം വിഗന്‍ പ്രശ്നം മാറ്റിവച്ച് സമുദായത്തിന്‍റെ നിലനില്‍പ്പിനായി പ്രയത്നിക്കാം. മാല്‍വേണ്‍ മലനിരകളില്‍ തട്ടി നമ്മുടെ പ്രതിക്ഷേധം പേമാരിയായി പെയ്തിറങ്ങട്ടെ.
യുകെയില്‍ കാര്യമായ പ്രതിക്ഷേധങ്ങള്‍ ഒന്നും ഇതുവരെ കാണുന്നില്ല. കാരണം നമുക്ക് വേദനിച്ചില്ല, നമ്മള്‍ പള്ളികള്‍ വാങ്ങിയില്ല. അമേരിക്കയിലുള്ള നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ നമുക്കും പങ്കു ചേരാം, ഇന്നല്ലങ്കില്‍ നാളെ നാമും വേട്ടയാടപ്പെടും. സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്നും വിട്ടൊഴിയാതെയുള്ള വികടസരസ്വതിക്ക് തടയിടാന്‍ നമുക്കാവുമെന്നു പ്രത്യാശിക്കാം. സഭ്യത ഭേദിക്കാതെയുള്ള നമ്മുടെ പ്രതിക്ഷേധം നേതൃത്വത്തിന്‍റെ കണ്ണ് തുറപ്പിക്കും, തീര്‍ച്ച.
സണ്ണി ജോസഫ് രാഗമാലിക
Derby Unit
No comments:
Post a Comment