നമ്മുടെ മക്കളെ ആത്മീയമായി വളര്‍ത്തേണ്ടതും നമ്മള്‍ തന്നെയാണ്. അമേരിക്കക്കാരുടെ പള്ളിയില്‍ മക്കളെ വളര്‍ത്തിയാല്‍ അവര്‍ അവരുടെ മക്കളുടെ സ്വഭാവം കാണിക്കും. അവര്‍ മതത്തിനോ ആദ്ധ്യാത്മികതയ്ക്കോ, പഠനത്തിനോ, സമ്പാദ്യത്തിനോ, ലൈംഗിക വിശുധിയ്ക്കോ, സ്വവംശ വിവാഹത്തിനോ, ദാമ്പത്യസ്ഥിരതയ്ക്കോ നാം ആഗ്രഹിക്കുന്നത്ര പ്രാധാന്യം നല്കുന്നില്ലല്ലോ. അപ്രകാരമല്ല നമ്മുടെ മക്കളെ വളര്ത്തേണ്ടതെങ്കില്‍ നാം നമ്മുടെ പള്ളികളിലും സംഘടനകളിലുമായി കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം.
(മുത്തോലസൂക്തം August 23, 2009)
ക്നാനായ ഇടവകകളില്‍ ഉള്‍പ്പെട്ടവര്‍ അന്യസമുദായത്തില്‍ നിന്ന് വിവാഹം ചെയ്‌താല്‍ അവരോടു ഇടവക മാറുവാന്‍ പ്രോത്സാഹിപ്പിക്കുന്ന നയം കോട്ടയം അതിരൂപതയില്‍ പാലിച്ചു പോന്നിരുന്നു. സ്വന്തം റീത്തില്പ്പെട്ട സമീപ ഇടവകയിലേയ്ക്ക് മാറുന്നതിനു സഭാനിയമം എതിരല്ല. വംശശുദ്ദിക്ക് പ്രാധാന്യം നല്‍കുന്ന യാഹൂദരിലെ ന്യൂനപക്ഷം വരുന്ന യാഥാസ്ഥിതികരുടെയും ഭാരതത്തിലെ മുന്‍കാല വര്‍ഗവര്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ഇക്കാര്യത്തില്‍ ക്നാനായ സമുദായത്തിനുള്ളത്.
(മുത്തോലസൂക്തം July 3, 2011)
No comments:
Post a Comment