Tuesday, May 15, 2012

UKKCA ക്നാനയക്കാരുടെ മറ്റൊരു വേദനയോ (വിഗന്‍ പ്രശ്നം)


യു. കെ. യിലുള്ള എന്‍റെ ക്‌നാനായ മക്കള്‍ക്ക്,

നിങ്ങളും നമ്മുടെ സമുദായത്തിനുവേണ്ടി ഒരു സംഘടന ഉണ്ടാക്കുന്നു എന്നുകേട്ടപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ച ഒരാളാണു ഞാന്‍. മക്കള്‍ വളരുന്നതു കാണുമ്പോള്‍ അപ്പന്‍മാര്‍ക്കു സന്തോഷമല്ലേ ഉണ്ടാവുകയുള്ളൂ. തനിമ നമ്മുടെ പൈതൃകം, ഒരുമ നമ്മുടെ വരദാനം എന്നു നിങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അതില്‍ ഊറ്റം കൊണ്ടവനും, അമേരിക്കയിലെ ക്‌നാനായമക്കള്‍ക്കു നിങ്ങളുടെ ഒരുമയും, സമുദായസ്‌നേഹവും, സഹോദരസ്‌നേഹവും, കറയറ്റ സഹകരണവും കാണിച്ചു കൊടുത്ത് ഉപദേശിക്കാമെന്നും തൊമ്മന്‍ വിചാരിച്ചിരുന്നു.

പക്ഷേ, നിങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരുമ നമ്മുടെ വരദാനം എന്നത് ആത്മാര്‍ത്ഥതയില്ലാത്ത വെറും ജല്‍പനം മാത്രമാണെന്നുള്ളത് തൊമ്മനു മനസ്‌സിലായി. യു.കെ. ക്‌നാനായ തലസ്ഥാനമായ മാഞ്ചെസ്റ്ററില്‍ കഴിഞ്ഞ ദിവസം നടന്ന യുണിറ്റു മെമ്പറുമ്മാരുടെ മീറ്റിംഗില്‍ വിഗന്‍ യുണിറ്റു തര്‍ക്കം കൈകാര്യം ചെയ്തതു കാണുമ്പോള്‍, സഹോദരന്‍ ചത്താലും വേണ്ടില്ല, നാത്തൂന്‍ കരഞ്ഞുകണ്ടാല്‍ മതി എന്നുള്ള ചിലരുടെ ധാര്‍ഷ്ഠ്യം മാത്രമാണെന്നു മനസ്‌സിലാക്കാന്‍ എതൊരാള്‍ക്കും സാധിക്കും. കൂടാതെ അതിനുപുറകില്‍ ഏതെങ്കിലും അരമനവാസിയോ, കത്തനാരോ ഉണ്ടാകുമെന്നും ഉറപ്പാണു. കാരണം, അല്‍പം പൊങ്ങച്ചക്കാരികളായ നേഴ്‌സുമ്മാരെ മണിയടിച്ച് അവരുടെ കാശും, കെട്ടിയവന്മാരുടെ കടിഞ്ഞാണും കൈക്കലാക്കി, സ്വാര്‍ത്ഥതാല്‍പര്യത്തിന്‍റെ സംരക്ഷകരായി ഉപചാപക സംഘത്തെ ഉണ്ടാക്കാന്‍ കത്തനാരന്മാര്‍ക്കല്ലാതെ ആര്‍ക്കാണു കഴിയുക.

തൊമ്മന്‍റെ സംശയം തെറ്റിയില്ലെന്ന്, ഇന്നലെ നടന്ന അന്വേഷണത്തില്‍ വ്യക്തമായി. അമേരിക്കയില്‍ മുത്തുക്കത്തനാരെങ്കില്‍, മാഞ്ചെസ്റ്ററില്‍ മാ.പു. കത്തനാര്‍. ഏതാണ്ടൊരേ സെമിനാരി അച്ചില്‍ ഉരുവാക്കപ്പെട്ടവര്‍. ഒരാള്‍ സമുദായത്തില്‍ വെള്ളം ചേര്‍ക്കാന്‍ അമേരിക്കയില്‍ ആദ്ധ്യത്മിക ശുശ്രൂഷ ചെയ്യുമ്പോള്‍ മറ്റൊരാള്‍ യു.കെ. യില്‍ സമുദായ അംഗങ്ങളെ തമ്മില്‍ തല്ലിക്കാന്‍ നോക്കുന്നു. ഉദ്ദേശം ഒന്നുതന്നെ. സ്വന്തം കീശ നിറക്കുക.

എന്തായാലും ഒരുകാര്യം ഉറപ്പായി. യു.കെ. കണ്‍വന്‍ഷന്‍ പ്രശ്‌നമാകും. അതു കൈയ്യാങ്കളിയിലെത്തുകയും ചെയ്യും. ക്‌നാനായ സമൂഹത്തിനു നാണക്കേടും, മറ്റുള്ളവര്‍ക്കു പറഞ്ഞു രസിക്കാന്‍ ഒരു വിഷയവുമാകും. തൊമ്മന്‍ ഇപ്രാവശ്യം അവിടെ പരിപാടിക്കു വരണമെന്നാഗ്രഹിച്ചിരുന്നു. പക്ഷെ, ഇനിയില്ല. വെള്ളം മൂത്തു തമ്മില്‍തല്ലുമ്പോള്‍ അതിലൊന്നു കിട്ടിയാലോ. പോലീസിടപെട്ടാല്‍ കുറച്ചു പേര്‍ക്കെങ്കിലും നാട്ടിക്കേു പോരേണ്ടിയും വരാം. ചിലര്‍ക്കെങ്കിലും പിന്‍ നമ്പരും പോയേക്കാം. അപ്പോള്‍ മനസ്‌സിലാകും, ആര്‍ക്കുവേണ്ടിയാണോ ഈ തമ്മിത്തല്ലിയത്, അവനൊന്നും നിങ്ങള്‍ക്കുവേണ്ടി ചെറുവിരല്‍ പോലും അനക്കുകയില്ലെന്ന്. പ്രശ്‌നം ഉറപ്പ്. അടിക്കുള്ള സാധ്യതയേറെ. തനിമ നമ്മുടെ പൈതൃകം, ഒരുമ നമ്മുടെ വരദാനം.

മോനേ, സജിമോനേ, മ.പു. പാതിരിയേ, നീയൊക്കെ എന്തിനാ പാതിരിയെന്നു പറഞ്ഞു നടക്കുന്നത്. ആടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന പാതിരിയാകാനാണോ മലമൂട്ടില്‍ നന്നു നിന്നെ പാതിരിയാക്കിയതും, ഒരവസരം വന്നപ്പോള്‍ യു.കെ. ക്കു വിട്ടതും? ഒരുകാര്യം തൊമ്മന്‍ വ്യക്തമാക്കിത്തരാം. ആദ്ധ്യാത്മിക ശുശ്രൂഷ ചെയ്യാന്‍ സെമിനാരിയില്‍ അടയിരുത്തി വിരിയിച്ചെടുക്കുന്ന നിങ്ങളെ പോലെയുള്ളവര്‍ തന്നെ വേണമെന്നു ഒരു നിര്‍ബന്ധവും ഇക്കാലത്തില്ല. പാതിരിമാര്‍ കീശവീര്‍പ്പിക്കുന്നതിലും, അജഗണങ്ങളെ അടിമകളാക്കുന്നതിലും, തമ്മില്‍തല്ലിക്കുന്നതിനും മാത്രമേ തങ്ങളുടെ ആദ്ധ്യത്മിക സേവനം ഉപയോഗിക്കുന്നുള്ളൂ എന്ന് എല്ലാവര്‍ക്കും മനസ്‌സിലായിത്തുടങ്ങി. ഇനിയും വൈകിയിട്ടില്ല. ഇന്നനുഭവിക്കുന്ന ഈ സൗഭാഗ്യങ്ങളും, വാരിക്കൂട്ടുന്ന പൗണ്ടുകളും കുറച്ചുകാലം കൂടി കിട്ടണ്ടേ? അതുകൊണ്ട് ന്യായമായ ആവശ്യങ്ങള്‍ മക്കള്‍ക്കു ചെയ്തുകൊടുക്കുകയും, അതിനു തടസ്‌സം നില്‍ക്കുന്നവരെ പറഞ്ഞു മനസ്‌സിലാക്കി സമാധാനവും സഹവര്‍ത്തിത്വവും നിലനിര്‍ത്തുകയും ചെയ്യുക. അതിനുകഴിയുന്നില്ലെങ്കില്‍, ആണും, പെണ്ണും കെട്ട നിലപാടെടുക്കാതെ, ഈ പരിപാടി നിറുത്തി കിട്ടിയ കാശും കൊണ്ടു പത്തേക്കര്‍ റബര്‍തോട്ടം വാങ്ങി കുടുംബത്തിനു ചീത്തപ്പേരും, കാരണവന്മാരെ തുമ്മിച്ചു കഷ്ടപ്പെടുത്താതെയും ആ മലമൂട്ടില്‍ പോയി സുഭിക്ഷമായി ജീവിക്കുക.

വീണ്ടും ഒരു പുതിയപ്രശ്‌നങ്ങളിലേക്ക് കാര്യങ്ങള്‍ വലിച്ചുനീട്ടി ലോകത്തിലെ മുഴുവന്‍ ക്‌നാനായക്കാര്‍ക്കും നാണക്കേടുണ്ടാക്കില്ലെന്ന് തൊമ്മന്‍ സ്വയം ആശ്വസിക്കുകയാണ്. പാതിരിമാര്‍ക്കും, അവരെ താങ്ങുന്ന വാലാട്ടികള്‍ക്കും എതിരായി മറ്റൊരു ക്‌നാനായ സമുദായ സംരക്ഷണസമരം നടത്താനിടയാവാതിരിക്കട്ടെയെന്നും, വിഗന്‍കാരുടെ പ്രശ്‌നത്തിനു ന്യായമായ പരിഹാരം കണ്ട് എന്‍റെ എല്ലാ കൊച്ചുമക്കും ഒത്തുകൂടി, സന്തോഷത്തോടെ കണ്‍വന്‍ഷന്‍ കൂടാനിടവരട്ടെ എന്നും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ടു നിറുത്തുന്നു.

സ്വന്തം തൊമ്മന്‍

11 comments:

  1. ente thomman appa meeting nadannathu manchesteril alla conventry il aayirunnu.prayam aakumbol maravi kaanum engilum ezhuthuka

    ReplyDelete
  2. ഉപദേശിMay 15, 2012 at 11:18 AM

    UKKCA-യുടെ മുന്‍-നേതാക്കള്‍, ആത്മീയ ഉപദേശകന്‍, മൂലക്കാട്ട് തിരുമേനി – ഇത്രയും പേരും, ഇപ്പോഴത്തെ ഭരണസമതിയും ആഞ്ഞു ശ്രമിച്ചിട്ടും യാതൊരു പരിഹാരവും കാണാന്‍ സാധിക്കുന്നില്ല വിഗന്‍ പ്രശ്നത്തില്‍.

    പലര് തല്ലിയാല്‍ പാമ്പ് ചാകില്ല എന്ന ചൊല്ലിനെ മാനിച്ചു, സൈമണ്‍ ചേട്ടന്‍, അല്ലെങ്കില്‍ അതുപോലെ ജനസമ്മതനായ മറ്റൊരാളെ ഏകാംഗകമ്മീഷനായി വച്ച് ഈ പ്രശനം പരിഹരിച്ചു കൂടെ? ഇത്രയും നിസ്സാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ ക്നാനയകാര്ക്കെല്ലാം അഭിമാനിക്കാവുന്ന ഒരു സംഘടനയ്ക്ക് റീത്ത് വയ്ക്കേണ്ടി വരുന്നെങ്കില്‍ അത് കഷ്ടം തന്നെ!

    പിടിവാശികൊണ്ട് ആര്ക്കെയന്തു ഗുണം?

    ReplyDelete
  3. ഇതു ഇന്നും ഇന്നലെയും തുടങ്ങിയ പ്രശ്നം അല്ല.രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയത് ആണ്.ആരുട ഒക്കയോ പിടിവാശി കാരണം ഇങ്ങനെ ആയീ.കഴിഞ്ഞ വര്‍ഷ മീറ്റിങ്ങില്‍ മന്ചെസ്റെരില്‍ യുണിറ്റ് സെക്രടറി വിജു ബേബി പേപ്പര്‍ ഉയര്‍ത്തി കാണിച്ചു ഇതു ചര്‍ച്ച ചെയ്യണ്ട എന്ന്.രണ്ടു വര്ഷം മുന്‍പുള്ള കാര്യം ഇങ്ങനെ ആയീ എന്തിനാണ് മന്ചെസ്റെര്‍ കാര്‍ ഒരു സമൂഹത്തെ നശിപികുനത്.അതുപോലെ എന്തുകൊണ്ട് അന്ന് പല യുനിട്ടും കൊടുത്തു.ഉദാഹരണം നോട്ടിന്ഹം ടെര്‍ബി എത്ര ദൂരം ഉണ്ട്,പ്രേസ്ടോന്‍ ബ്ലാക്പൂല്‍ എത്ര ദൂരം ഉണ്ട് പൂള്‍ ബാത്ത് എത്ര ദൂരം ഉണ്ട്.ഇങ്ങനെ എത്ര ഉദാഹരനേം
    ജാന്‍ഒരു പഴയ നഷണേല്‍ കൌണ്‍സില്‍ മെമ്പര്‍ ആയിരുന്നു.ആഗ്രഹം ഉണ്ട് അവര്‍ക്ക്കൊടുക്കണം എന്ന് പലരുടയും പിടി വാശി ഇങ്ങനെ ആയീ അപ്പന്‍ പറയുന്നത് പോലെ എല്ലാം കയിവിട്ടുപോയീ.ദയവായീ ഒരു ചര്‍ച്ച വച്ച് പ്രശ്നം പരിഹരിക്കുക അല്ലെങ്കില്‍ പല കുടംബങ്ങളും വരില്ല.മന്ചെസ്റെര്‍ കാര്‍ക്ക് പ്രശ്നം ഇല്ല.അവര്‍ക്ക് നാണവും ഇല്ല.

    ReplyDelete
  4. Yes somebody like Simon chettan or NC member be appointed. Executive committy nokki nilkkaathe randu koottareyum onnu vilichu avasaanamaayi charca cheiyyuka. ivaru kaaranam bakki knanaya makkalkku koodi nanakkedaanu. LAVY vachu neettaruthu. Wigan friends please co operate. No shame both side. No responible leaders here.

    ReplyDelete
  5. എത്ര കേട്ടാലും ഈ അച്ചന്മാര്‍ നന്നാകില്ല തൊമ്മന്‍ CHETTA

    ReplyDelete
  6. VERY GOOD POSTING

    ReplyDelete
  7. അടിപൊളി

    ReplyDelete
  8. ചിക്കാഗോ കാര്യവും മന്ചെസ്റെര്‍ കാര്യവും അറിയാവുന്ന തൊമ്മന്‍ പുലി ആണ് കേട്ടോ

    ReplyDelete
  9. Good writers in Knanaya community

    ReplyDelete
  10. No RUBBER TAPPERS SO ACHANMAAR INVESTMENT VERE NOKKATTE. JCB VANGIKKUNNAVAR UNDU KETTO. PAZHAYA PAYYAVUR ALLA THOMMA IPPOZHATHE PAYYAAVOOR.

    ReplyDelete
  11. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ കൊല്ലും. മൂലക്കാടന്‍ മെത്രാന്റെ നടപടി കാരണം പണ്ടാരശേരി കരിങ്കൊടി കാണും. അപ്പനായിട്ട്‌ വരുത്തി വക്കുന്നത് മക്കള്‍ അനുഭവിക്കുക

    ReplyDelete