Thursday, May 17, 2012

ഒരു നല്ല വിശ്വാസ സമൂഹത്തിനുണ്ടായ ദുരന്തം


ഒരു നല്ല വിശ്വാസ സമൂഹത്തിനുണ്ടായ ദുരന്തം (അഥവാ മാവിലെ മുഴുത്ത തേങ്ങയെ പ്രശംസിക്കുന്ന നേതാക്കള്‍)

സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

ഏതൊരു സമൂഹത്തിലും കുറച്ചൊക്കെ അനീതി സ്വാഭാവികമാണ്. എന്നാല്‍ ഈ അനീതി പരിധി വിട്ട് അഴിഞാടിയാലോഎത്ര കണ്ടു അവഗണിക്കും? ആദ്യകാലത്ത് MAYWOOD  പള്ളിയില്‍ വരുന്നതിന് മറ്റുള്ള കുടുംബങ്ങളെപ്പോലെതന്നെ എനിക്കും എന്റെ കുടുംബത്തിനും എത്ര ഉത്സാഹമായിരുന്നു!  ഇന്നത് മാറി ഞായറാഴ്ച പള്ളിയില്‍ വന്നാല്‍ ആത്മസംപ്തൃപ്തിയോടെ മടങ്ങാന്‍ സാധിക്കുന്നില്ല. ഇതു മടുത്ത് ഈസ്റ്ററിനു ശേഷം മൂന്നു ആഴ്ചക്കാലം നമ്മുടെ പള്ളിയില്‍ വരാതെ നോക്കി. എന്തൊരു മനസമാധാനം. കഴിഞ്ഞ ഞായറാഴ്ച പള്ളിയില്‍ തിരിച്ചു വന്നപ്പോള്‍ പുതിയ വൈദികമന്ദിരത്തിന്റെ വാങ്ങലിനെ പറ്റിയായിരുന്നു ചര്‍ച്ച. തിരക്കഥ അവതരിപ്പിച്ച്‌ എതിരില്ലാതെ പാസാക്കാനായി മുന്‍പും ഇതുപോലുള്ള ചെപ്പടി പൊതുയോഗങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ തിരുവസ്ത്രം മാറി അള്‍ത്താരക്ക്  താഴെ ഇറങ്ങി വരാനുള്ള ചുരുങ്ങിയ മാന്യതയെങ്കിലും മുന്‍പുള്ള അച്ചന്‍ കാട്ടുമായിരുന്നു.

420K യുടെ വീടിന് സമ്മതപത്രം എഴുതിയെന്നും ജനരോക്ഷം ഭയന്ന് CONTINGENCY എഴുതി ചേര്‍ത്തു എന്നുമുള്ള സത്യം ഇവിടെ കൊച്ചു കുട്ടിക്കുപോലും അറിയാം. എന്നിട്ടും തിരുവസ്ത്രം ഇട്ടുകൊണ്ട് സത്യം മറച്ചു വച്ച് ഒരു അള്‍ത്താരനാടകം. പ്രതീക്ഷിച്ചതുപോലെ നാടകം വിജയിച്ചില്ല. പറഞ്ഞുറപ്പിച്ച ആരൊക്കയോ അവസരത്തിനൊത്ത് ഉയര്‍ന്നില്ല. അച്ചന്റെ മുഖം കറത്തു.  പുറത്തിറങ്ങിയ ഒരു  മുന്‍നേതാവ് പറഞ്ഞതാണ് ഏറെ കഷ്ടം.  നേതൃത്വത്തില്‍ ഇരുന്ന  ആ മാന്യദേഹത്തിന്റെ അഭിപ്രായത്തില്‍  ഇതൊന്നും ജനത്തോട് ചര്‍ച്ച ചെയ്യേണ്ട ആവശ്യം ഇല്ല, വേണ്ടപ്പെട്ടവര്‍ അങ്ങ് തീരുമാനമെടുത്തു നടപ്പാക്കിയാല്‍ മതിയെന്ന്. മനുഷ്യര്‍ ഇത്ര കണ്ട് അധഃപതിക്കുമോ? നട്ടെല്ല് വളച്ചാല്‍ കിട്ടുന്ന സ്ഥാനമാനങ്ങള്‍ക്ക്‌ ഇത്ര മധുരമോ?

ഇതൊരു ആനമണ്ടത്തരമാണെന്ന് ഇതിന്റെ സൂത്രധാരന്മാര്‍ക്ക് മനസ്സിലാകാഞ്ഞിട്ടല്ല. കാട്ടിലെ തടി..... സത്യം പറഞ്ഞാല്‍ സ്ഥാനലബ്ദി കുറയും. അതിനാല്‍ മാവിലെ മുഴുത്ത തേങ്ങയെ പ്രശംസിക്കുക. ഇപ്പോള്‍ ചിലവിടുന്ന $ 1400 .00 ലാഭിക്കാനാണ്  ഇതെല്ലാം. അങ്ങേയറ്റം 100K  പിരിഞ്ഞു കിട്ടും. ബാക്കിക്കായി മുപ്പതു വര്‍ഷത്തെ MORTGAGE  എടുത്താലും മാസം $ 1750 .00 ആകും. മറ്റു ചിലവുകള്‍ക്ക് ചുരുങ്ങിയത് $750 . 00 ആകും. ചുരുക്കത്തില്‍ $1400 ലാഭിക്കാന്‍ 100 K  ഡൌണും പ്രതിമാസം $2500 അടുത്ത മുപ്പതു വര്‍ഷത്തേക്ക് കടവും. എന്തൊരു നല്ല തകര്‍പ്പന്‍ ആശയം!!!

സാധാരണ ജനം ചെറിയ വീട്ടില്‍ ഒതുങ്ങുമ്പോള്‍ ജനസേവനത്തിന് ഇറങ്ങി തിരിച്ച അച്ചന് 4000 sq ft -ഇല്‍ ഒട്ടും കുറഞ്ഞ വീട് പറ്റില്ല. എല്ലാം തന്റെ അജഗണങ്ങളുടെ നന്മക്ക്. പണ്ട് നമ്മുടെ കുഞ്ഞുങ്ങളുടെ പേരില്‍ പിരിവെടുത്തു വക മാറ്റി ചിലവഴിച്ച് നശിപ്പിച്ചു കളഞ്ഞ യൂത്ത് സെന്റെര്‍ പോലുള്ള ഒരു സംവിധാനം ജനമധ്യത്തില്‍ വാങ്ങി അതില്‍ അച്ചന് കൂടി താമസിക്കാനുള്ള സംവിധാനം ഉണ്ടാക്കിയാല്‍ വൈദികര്‍ക്കും കാശ് മുടക്കുന്ന വിശ്വാസികള്‍ക്കും അത് ഗുണം ചെയ്യും. ഇങ്ങനെ ഒരു ആശയം നമ്മുടെ വികാരി ജനറല്‍ തന്നെ സമ്മതിച്ചതിന് ശേഷവും സാങ്കേതികതടസ്സം പറഞ്ഞ് ചര്‍ച്ച കൂടാതെതന്നെ  പുഛിച്ച് തള്ളി. എന്തിനാണ്  പൊതുയോഗചര്‍ച്ചയെ ഭയക്കുന്നത്? ചര്‍ച്ച വന്നാല്‍ എല്ലാവരും ഇതിനെ പിന്തുണക്കും. എതിര്‍ക്കുന്ന ഏതാനും സാര്‍ഥമതികള്‍ ഒറ്റപ്പെടും. അവര്‍ക്ക് പേരിനു പ്രതിരോധിക്കാന്‍ കൂടി ഒരു കാരണം ഇല്ല.

ചെലവുകള്‍ ഇനിയും വരാനിരിക്കുന്നു. പുതുതായി ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന അച്ചന്റെ 40 % ചെലവ് MAYWOOD പള്ളിയില്‍ നിന്ന് വഹിക്കണമെന്ന് ഉന്നതങ്ങളില്‍ നിന്ന് തീരുമാനമായി. തക്കസമയത്ത് നാടകം കളിച്ച് അതും അവതരിപ്പിക്കും. നമ്മുടെ പള്ളിയുടെ പൊതു ചിലവിനായും, വൈദിക മന്ദിരത്തിനും ഒന്നര വൈദീകര്‍ക്കുമായി  നാമെന്ത് മാത്രം ചിലവിടേണ്ടിവരുമെന്നു നിങ്ങള്‍ തീരുമാനിക്കുക. 150 K - ഉം 200 K - ഉം  മദ്ധ്യേ  ഉള്ള വീട് എന്ന് പറഞ്ഞ് തുടങ്ങി, അത് പിന്നീട് പരിശുദ്ധ അല്ത്താരയില്‍ വച്ച് 300 K - യില്‍ ഒട്ടും കൂടാത്തത് എന്നാക്കിയിട്ട് ഇപ്പോള്‍ നിന്ന നില്‍പ്പില്‍ യാതൊരു സങ്കോചവും ഇല്ലാതെ ആറ് മാസം കൊണ്ട് രണ്ടര ഇരട്ടിയാക്കിമാറ്റി.

നേതൃത്വത്തോട് ഇത്രയധികം വിധേയത്വം കാട്ടുന്ന ഒരു ജനത MAYWOOD ഇടവകയില്‍ മാത്രമേ കാണാന്‍ കഴിയൂ. ഈ MAYWOOD  NEIGHBORHOOD-ന്റെ മുഴുവന്‍ റിസ്കും യാതൊരു പരാതിയും കൂടാതെ ഞങ്ങള്‍ തലയില്‍ ഏറ്റിയിട്ടും ഞങ്ങളുടെ അച്ചന്മാരോട് MAYWOOD പള്ളി RECTORY യില്‍ താമസിക്കാന്‍ എന്നെങ്കിലും ആവശ്യപ്പെട്ടോ? എന്നിട്ടും എന്തേ ഞങ്ങളോട് ഇത്രയും പിഴിച്ചല്‍ നയം നിരന്തരം കാട്ടുന്നൂ. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായുള്ള ചിലവ്‌ കാശ് എത്രനാള്‍ ഇങ്ങനെ എടുത്തു തരും?

ശക്തമായ ആത്മരോക്ഷമാണ് ഈ വരികള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഈ കത്തിലൂടെ വ്യക്തിപരമായ ഒരു നേട്ടവും ഞാന്‍ ലക്ഷ്യമിടുന്നില്ല. മറിച്ച്  തുടക്കത്തില്‍ ഉണ്ടായിരുന്ന ആ നല്ല കൂട്ടായ്മ തിരിച്ചുവരികയും ഒരു കുടുംബമായി വീണ്ടും മാറുകയും വേണമെന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ഥിക്കുന്നത്. തെറ്റിനെതിരെ പ്രതികരിക്കാന്‍ എനിക്കും നിങ്ങള്‍ക്കും കടമയുണ്ട്. ഈ കൊടും ധൂര്‍ത്ത് ഒഴിവാക്കി വിവേകത്തോടെ പ്രവര്‍ത്തിച്ചാലേ ഇനിമുതല്‍ നമ്മള്‍ കാശ് നല്‍കുകയുള്ളൂയെന്ന് തലയുയര്‍ത്തി പറയാന്‍ നമുക്ക് കഴിയണം. എന്നെപ്പോലെ പ്രതികരിക്കുന്നവരെയും അവരുടെ ആശയങ്ങളെയും തകര്‍ക്കാന്‍ നോക്കുമ്പോള്‍ ഇവിടെ നശിക്കപ്പെടുന്നത് നമ്മുടെ വിശ്വാസ കൂട്ടായ്മയാണ്.

 ഇങ്ങനെ പോയാല്‍ ഇതു ഇവിടെ ചെന്ന് നില്‍ക്കും? നാം ഒറ്റക്കെട്ടായി പ്രതികരിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്താല്‍ ഉത്തരവാതിത്വപെട്ടവരുടെ കണ്ണ് തുറക്കും തീര്‍ച്ചയായും.

സ്നേഹത്തോടെ,

ടോമി


7 comments:

  1. ആല്‍മരോദനമുള്ള ഒരു ക്നാനായകാരിMay 17, 2012 at 5:02 AM

    Tomy, If these are true and facts, only thing you can do is don't contribute to this evil act.Go back to Latin church for piece of mind and your kids real spiritual growth.

    ReplyDelete
    Replies
    1. chechy,
      latin church dont have malayalam mass,malayalam socialisation,novena,konthapath,perunnals,religious education classes,malayalam programs,oppeese,purathunamaskaram,malayalam retreats,coffee and snack after mass etc.thats why once we go to malayalam church we are keep going.In chicago itself more than 2000 knanaya peoples attending malayalam mass every sunday.

      Delete
    2. ഹെയ് താങ്കള്‍ എന്തേ ഇതെല്ലാം ഉള്ള കേരളം വിട്ടിട്ട് ഇങ്ങ് പോന്നു.
      പൊട്ടകിണറ്റില്‍ കിടക്കുന്ന തവള പറയുന്നപോലെ -ഇതാണ് സ്വര്‍ഗം

      Delete
    3. ആരെയൊക്കയോ പുത്തന്‍ സാരിയും, ബ്ലൌസ് കാണിക്കാനും പിന്നെ മലര്ന്നവയെ കൊപ്പയിലിട്ടു കാണിക്കാന്, സ്വര്‍ണ ളോഹക്കകത്തെ കറുമ്പനെ കാണാനും, പൊട്ടന്‍ പൂരത്തിന് പോയപോലെ ഒരു മണിക്കൂര്‍ പള്ളിയില്‍ നിന്നും ഇരുന്നും, വിലപ്പെട്ട ജന്മം കളയുന്നു. എല്ലാം പണം നടത്തും ഇന്ദ്രജാലം, പണം എന്നാല്‍ മറ്റാരും അല്ലാന്നു പറയാതെ അറിയാല്ലോ?

      Delete
  2. ഒരു ദിവസം ലാറ്റിന്‍ കുര്‍ബാന കാണൂ സോദരരെ, ശാന്തിയും സമാധാനവും മനസിലാക്കൂ, എന്തിനു പകക്കും തമ്മിലടിക്കും കൂട്ടുകൂടി പറയുന്ന കുത്തുവാക്കു അള്‍ത്താര പ്രസംഗം കേള്‍ക്കണം? ആല്‍മരോദനമുള്ള ഒരു ക്നാനായകാരി പറഞ്ഞതാ സത്യം.

    ReplyDelete
  3. Tomy, If it is true since I am 53 years old now, by the time our church is debt free I will be 83 years old.

    ReplyDelete
  4. NALLA THANTHAKKUM THALLAKKUM JANICHAVANE NALLTHU KANIKKAN PATTU KA YULLU.
    EEE NARIYA KALLAN MAR KARTHIVINTAE PERIL KOLLA YADIKKUNUTHU KANAN NINGALKKU KANNILLAE?

    THAT IS WHY YOUR KIDS NEVER BELIEVE IN KNANAYA BULL SHIT AND NEVER RESPECT KNANAYA PARENTS.

    ReplyDelete