Tuesday, May 15, 2012

ക്‌നാനായ സമുദായത്തിന്റെ ഐക്യം മാതൃക

പാലാ: ക്‌നാനായ സമുദായത്തിന്റെ ഐക്യവും കെട്ടുറപ്പും എല്ലാവര്‍ക്കും മാതൃകയാണെന്ന് മന്ത്രി കെ.എം.മാണി. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം അതിരൂപതാ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി അനൂപ് ജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെസിസി പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. 75 വയസ് കഴിഞ്ഞവരെ ഷെവ. ജോയി കൊടിയന്ത്ര ആദരിച്ചു. മോണ്‍. മാത്യു ഇളപ്പാനിക്കല്‍, പ്രഫ. ബാബു പൂഴിക്കുന്നേല്‍, സ്റ്റീഫന്‍ ജോര്‍ജ്, തോമസ് ചാഴിക്കാടന്‍, ഫാ. ഫിലിപ്പ് തരിശേരിയ്ക്കല്‍, ഷിനോയി മഞ്ഞാങ്കല്‍, പ്രൊഫ.ബേബി കാനാട്ട്, തോമസ് വെട്ടുകല്ലേല്‍, ബിനോയി ഇടയാടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യവും തനിമയും കാത്തുസൂക്ഷിക്കാന്‍വാര്‍ഷിക പ്രതിനിധി സമ്മേളനം തീരുമാനിച്ചു. പ്രൊഫ. ജോയി മുപ്രാപള്ളില്‍ അധ്യക്ഷത വഹിച്ചു. ബാബു പൂഴികുന്നേല്‍, ഷൈജി ഓട്ടപ്പള്ളി, മാത്യു പൂഴിക്കാലാ, ടി.സി. ജോര്‍ജ്, ഷാജി കണ്ടശ്ശാകടവില്‍, ജോണ്‍ തെരുവത്ത്, ജോണി തോട്ടുങ്കല്‍, ജോസ് തൊട്ടിയില്‍, ബിനു കല്ലേലുമണ്ണില്‍, ജോസ് ചാമകുഴി എന്നിവര്‍ പ്രസംഗിച്ചു. എന്‍ഡോഗമിയും ക്‌നാനായ സമുദായവും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി


മന്ത്രി കെ.എം. മാണിഷിനോയി മഞ്ഞാങ്കല്‍, തോമസ് ചാഴികാടന്‍, മോണ്‍. മാത്യു ഇളപാനിക്കല്‍,പ്രഫ. ബാബു പൂഴിക്കുന്നേല്‍, പ്രഫ.ജോയ് മുപ്രാപള്ളില്‍, സ്റ്റീഫന്‍ ജോര്‍ജ്, ഫാ.ഫിലിപ്പ് കരിശേരിക്കല്‍, മന്ത്രി അനൂപ് ജേക്കബ്, ചാക്കോ താനിയനിക്കല്‍.


കൂടുതല്‍ ചിത്രങ്ങള്‍ 

No comments:

Post a Comment