Monday, May 28, 2012

അഭിവന്ദ്യ ബി.ജെ.പി തിരുമേനിയോട് ഒരു വാക്ക്; അല്ല രണ്ടു വാക്ക്


ഈ തലക്കെട്ട്‌ വായിക്കുമ്പോള്‍ നിങ്ങള്‍ കരുതും ബിജെപി-കാരനും മെത്രാന്‍ ആയോ എന്ന്. പേടിക്കേണ്ട നമ്മുടെ കൊച്ചു പിതാവിനെ നമ്മുടെ ചില അച്ചന്മാര്‍ തന്നെ വിളിക്കുന്ന പേരാണ് ബി ജെ പി. അതായത് ബിഷപ്പ് ജോസഫ്‌ പണ്ടാരശേരിയുടെ ചുരുക്കപ്പേര്. എങ്ങനെയുണ്ട്? നിങ്ങള്‍ക്കും ഇഷ്ടമായി എന്ന് കരുതാമോ?.

നാട്ടില്‍ പേരുള്ള (നല്ല പേരെന്നല്ല പറഞ്ഞത്) അപ്പന്മാര്‍ പോയവഴിയെ അവരുടെ മക്കള്‍ പോയാല്‍ നാട്ടുകാരും അവിടുത്തെ പട്ടികളും ഓടിക്കും. സിനിമയില്‍ സാഹസികരംഗം വരുമ്പോള്‍ ഡ്യുപ്‌ നായകന് പകരം ചാടും. ഒരു സഹായമെത്രാന്റെ പണിയും നായകന് വേണ്ടി  ഓടുക, ചാടുക, തെറിവിളി കേള്‍ക്കുക എന്നതൊക്കെതന്നെയാണ്.

പത്താം ക്ലാസ്സ്‌ കഴിഞ്ഞു സെമിനാരിയില്‍ പോകണോ അതോ അപ്പനാകാന്‍ പോകണോ എന്ന് വിഷമിക്കുന്ന കുട്ടിയെ പോലെയാണ് നമ്മുടെ മുലക്കാട്ടു പിതാവും. അമേരിക്കക്ക് പോകണോ അതോ വേണ്ടയോ എന്നതാണ് തിരുമേനിയുടെ പ്രശ്നം. ചൈതന്യയില്‍ കിട്ടിയപോലെ വയര്‍ നിറയെ കിട്ടുമോ എന്ന പേടിയാണ് പിതാവിന്റെ ഈ ആശങ്കയുടെ കാരണം.

ഈ സാഹചര്യത്തില്‍ UKKCA യുടെ കണ്‍വെന്‍ഷന്‍ വന്നാല്‍ ബി.ജെ.പിക്കും ദുഷ്ടനായ അപ്പന്റെ നടപടിമൂലം കരിംകൊടിയും കൂവലും കിട്ടിയേക്കാം. അതുകഴിഞ്ഞ് അപ്പന്റെ സ്ഥാനത്ത്‌ അമേരിക്കയില്‍ പോയി കണ്‍വെന്‍ഷന്‍ കൂടുക. അപ്പനായി ഉണ്ടാക്കിവച്ചതു മകന്‍ അനുഭവിക്കുക. എന്റെ വിദേശ ക്നാനായ സഹോദരങ്ങളെ, ആരോഗ്യം ഉള്ള മകനെ കൂവുന്നതും ഓടിക്കുന്നതും അല്ലെ ലെസ്സര്‍ ഈവിള്‍ (പ്രായമായ അപ്പനെ ഓടിക്കുന്നതിലും ഭേദം!)

ബിജെപി, എന്തിനും ഒരുങ്ങി പോവുക. സംഭവിക്കുന്നത്‌ എല്ലാം നല്ലതിന് എന്ന് മനസ്സില്‍ ഉരുവിട്ടുകൊണ്ട്.

കറിയാകുട്ടി

5 comments:

  1. Best of luck BJP. Come back to Kottayam after your world tour safely. Make sure that you bring cheque rather than cash. Otherwise you will be in trouble at customs department

    ReplyDelete
  2. കാലം പോയ പോക്ക്!. പണ്ടൊക്കെ അച്ചന്മാരെയും കന്യാസ്ത്രീയെയും ഒക്കെ എന്ത് ബഹുമാനമായിരുന്നു. മേത്രാനച്ചനോട് പറയാന്‍ ഉണ്ടോ ഇന്ന് പോയി
    പോയി ബി.ജെ.പി എന്ന് വരെ വിളിക്കുന്നു. കായംകുളം കൊച്ചുണ്ണി എന്നായിരിക്കും അടുത്തത്. വൈ ദിസ്‌ കൊലവിളി. കുറ്റം ആരുടെ?????

    ReplyDelete
  3. ഇല്ലാത്തത് പറയരുത് ആദരണീയനായ പണ്ടാരശേരി പിതാവ് നല്ല സ്വബുദ്ധിയും, വിനയവുമുള്ള മിതസംസാരിയാണ് , പക്ഷെ കോട്ടയം അരമന സഹവാസം കുറക്കുന്നത നല്ലത്, കണൂര്‍ തന്നെ കൂടിയാല്‍ ഉള്ള വിനയത്തെ കളഞ്ഞു പോകാതെയിരിക്കും, ഒരു വ്യത്യസ്തനാം കൊച്ചു പിതാവു ആയി ക്നാനായ മക്കളുടെ വികാരങ്ങള്‍ മനസിലാക്കി, പുബ്ലിസിറ്റി കുലുമാലില്‍ പെടാതെ കൊമ്പ് മുളക്കാതെ ജീവിക്കാം. ഓള്‍ ദി ബെസ്റ്റ്‌. വെല്‍ക്കം റ്റു, യു കെ. ആന്‍ എസ്കൈപ്പ് ഫ്രം കോട്ടയം ഭ്രാന്താലയം.

    ReplyDelete
  4. മറ്റൊരനോണിമസ്‌May 28, 2012 at 5:57 PM

    ശരിയാണ്. കൊച്ചു(പിരിവു)പിതാവിനെക്കുറിച്ചു ക്നാനായമക്കള്ക്ക് നല്ല അഭിപ്രായം തന്നെയാണ്.

    എന്നാലും ഒരു നോട്ടം വേണം. പിതാവായിക്കഴിഞ്ഞപ്പോള്‍ ആ ബോഡി ഭാഷയ്ക്ക് അല്പസ്വല്പം മാറ്റമൊക്കെ വന്നില്ലേ? വരുമെന്നേ, എങ്ങനെ വരാതിരിക്കാനാണ്, കഞ്ചാവിനേക്കാള്‍ തലയ്ക്കു പിടിക്കുന്ന സാധനമാണ് ഈ അധികാരം. അത് തലയ്ക്കു പിടിച്ചാല്‍ തുലഞ്ഞത് തന്നെ. ഇനിയങ്ങോട്ടുള്ള കാലത്ത് തെറി ഉറപ്പാ.... വെറുതെ നടന്നിട്ട് ഇതാ ഗതി. അപ്പോള്‍ സ്വഭാവം മാറിയാലോ?

    ഇല്ലെന്നേ, പണ്ടാരശ്ശേരി പിതാവിന് അങ്ങനെയൊന്നും സംഭവിക്കുകയില്ല. ഇല്ലായിരിക്കും, അല്ലേ?

    ReplyDelete
  5. Why this kolavilii, kolaviliiiiiiii, kolaveriiii, kolaveriiii, kolaveriiiiiii.......
    If the so called 'not our bishop's come for any convention with your first class ticket, if the so called justice Cyriac comes, if the so called chazhi comes things will turn vet ugly at any convention.

    ReplyDelete