Thursday, May 17, 2012

ശവപ്പെട്ടി വാങ്ങുന്നവന് എലിപ്പെട്ടി ഫ്രീ!!!! (ജോയിപ്പാന്‍)


ഈ ഭൂമി മലയാളത്തില്‍ തേനീച്ചകളെപ്പറ്റി കേള്‍ക്കാത്തവരുണ്ടോ? കാട്ടിലും മേട്ടിലുമെല്ലാം അലഞ്ഞ് പൂക്കളായ പൂക്കളില്‍ നിന്നെല്ലാം തേന്‍ ശഖരിച്ച്, തങ്ങളുടെ അറകള്‍ക്കുള്ളില്‍ സുഖജീവിതം നയിക്കുന്ന റാണിയെയും മടിയന്മാരെയും തീറ്റിപ്പോറ്റാന്‍ കഷ്ടപ്പെടുന്ന ഒരു പ്രത്യേകയിനം ഈച്ചകളുണ്ട്. അവരാണ് “പണിയനീച്ചകള്‍.”  അവര്ക്ക് ഈ ജീവിതം മുഴുവന്‍ കഷ്ടപ്പാട് തന്നെ. മഴയെന്നോ, വെയിലെന്നോ വ്യത്യാസമില്ലാതെ പണി ചെയ്യുക. അതാണ്‌ അവരുടെ വിധി.

പ്രവാസികളായ ഭൂരിഭാഗം ആള്‍ക്കാരും ഈ പണിയനീച്ചകളും ഫലത്തില്‍ ഒരേ കുടുംബക്കാര്‍. കോട്ടയത്തിരിക്കുന്ന രാജ്ഞി തന്റെ AD 345 നമ്പര്‍ കാറില്‍ നിരത്തിലൂടെ ചെത്തുന്നു. മടിയന്മാരായ കുറെ കത്തനാന്മാര്‍ അതിന്റെ മറവില്‍ സുഖലോലുപത അനുഭവിക്കുന്നു. അവരെ ഞാന്‍ കുറ്റം പറയില്ല, പറഞ്ഞിട്ട് കാര്യവുമില്ല.  എല്ലാവര്ക്കും ഇപ്പോള്‍ വികസിതരാജ്യങ്ങളില്‍ പ്രേക്ഷിതവേല ചെയ്യാനാണ് താല്പര്യം.  വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷമായിട്ടും പൊരുന്നപ്പിട ശീമൊട്ടയിന്മേല്‍ അടയിരിക്കുന്നത് പോലെയാണ് ചില പാതിരിമാര്‍ പള്ളിമേടകളില്‍ വാഴുന്നത്. ഇതിനെല്ലാമുള്ള ചങ്കുറപ്പ് ഇവര്‍ക്ക് എവിടുന്ന് ലഭിക്കുന്നു? വിവാഹസര്‍ട്ടിഫിക്കറ്റ് സഹിതം കൊണ്ടുവന്നു അധികാരികള്‍ സ്ഥലം കാലിയാക്കാന്‍ പറഞ്ഞാലും മഞ്ചട്ടിപാമ്പ് രാത്രിയില്‍ ചീറ്റുന്നത് പോലെ നേരെ നിന്ന് ചീറ്റാനുള്ള ചങ്കൂറ്റം ഈ വടവാതൂര്‍ സെമിനാരി ജീവിതത്തില്‍ നിന്ന് നേടിയതാവുമോ? അതോ കോട്ടയത്തെ തീയെറ്ററുകളില്‍ നിന്ന് ഒളിച്ചും പാത്തും കണ്ട നൂണ്‍ ഷോകളില്‍ നിന്നോ?

വിദേശത്തെത്തുന്ന ഇവറ്റകളുടെ ധാരണ ഇവിടെയുള്ളവരെല്ലാം തനിക്ക് അധീനരാണെന്നും, താന്‍ പറയുന്നത് വേദവാക്യമാണെന്നും, അതിനായി ചില ഇത്തിള്‍ക്കണ്ണികളുടെ സഹായം മുന്‍കൂറായി നേടാനും ഇവര്‍ മിടുക്കര്‍ തന്നെ.

ഇവരെല്ലാം ഒരു കാര്യമോര്ത്താല്‍ നന്ന്. സഭയെകൊണ്ട് തിളപ്പിച്ച വെള്ളത്തിലിട്ടാല്‍ ചോറുണ്ടാവില്ല. അതിനു കഷ്ടപ്പെട്ടു കാശുണ്ടാക്കി അരി വാങ്ങി വേവിക്കണം. രാപകലില്ലാതെ കഷ്ടപെടുന്ന ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാണുന്നത് തന്നെ സൂര്യഗ്രഹണം സംഭവിക്കുന്നതുമാതിരി വല്ലപ്പോഴും. ഇങ്ങനെ കഷ്ടപ്പെടുന്ന പ്രവാസികള്‍ നിങ്ങളുടെ തിരുമോന്ത കാണാന്‍ എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് ഇപ്പോഴെങ്കിലും നിങ്ങള്ക്ക് മനസ്സിലായില്ലേ? 

ഇത്രമാത്രം വിമാനക്കൂലി കൊടുത്തു പത്തു നയാപൈസയ്ക്ക് പ്രയോജനമില്ലാത്ത ഇവറ്റകളെ ഇംഗ്ലണ്ടില്‍ കൊണ്ടുവരാന്‍ മാത്രം പണിയനീച്ചയായ പ്രവാസി, നീ ഇത്രയ്ക്കധഃപ്പതിച്ചോ?

പ്രവേശനത്തിനുള്ള പാസ് യുനിറ്റില്‍ നിന്ന് വാങ്ങിയാല്‍ അഞ്ചു പൌണ്ട് ഡിസ്കൌണ്ട്... പ്രിയ സഹോദരാ, ഓണ്‍ലൈന്‍ വഴി വാങ്ങിയാല്‍ മറ്റു വല്ല കിഴിവും കിട്ടുമോ? ക്നാനായമക്കള്‍ മുഴുവന്‍ തന്റെ തിരുവസ്ത്രങ്ങളില്‍ അടയിരിക്കുകയാണെന്ന മിഥ്യാബോധമുണ്ടെങ്കില്‍, സുഹൃത്തേ, നിനക്ക് തെറ്റി. നീ നിനക്ക് സ്വന്തം പട്ടടയൊരുക്കുന്നു എന്ന കാര്യമോര്ത്താല്‍ നന്ന്.

ഇനി കണ്‍വെന്‍ഷനെ കുറിച്ച് രണ്ടു വാക്ക്.

നിങ്ങള്‍ സാധാരണക്കാരായ ക്നാനയകാര്‍ക്ക് വാഗ്ദാനം ചെയ്ത മെഗാ ഓഫര്‍ അവിശ്വസനീയം തന്നെ! ഇരുന്നൂറു പൌണ്ട് കൊടുത്താല്‍ ഇരുപതു പൌണ്ടിന്റെ പാസ്സ് ഫ്രീ.... വളരെ നല്ല ആശയം. കോട്ടയം ജില്ലയിലെ മുട്ടുചിറയില്‍ നിന്ന് ശവപ്പെട്ടി വാങ്ങിയാല്‍ ഒരെലിപ്പെട്ടി ഫ്രീ എന്നപോലെ ലാഭകരം തന്നെ. മോനെ, കുട്ടാ... പൌണ്ടിന്റെ വില 86 രൂപ കടന്നു എന്ന കാര്യം മറക്കാതിരുന്നാല്‍ നന്ന്.

ഫാമിലി ഫോട്ടോ വെബ്സൈറ്റില്‍ ഇട്ടിട്ട് ഏതു പട്ടികുറുക്കന്‍ കാണാന്‍? അത് നേരത്തെയിരുന്ന ചുണക്കുട്ടികള്‍ ഒന്നാന്തരം ഡയറക്ടറിയിറക്കി അതിലിട്ടിട്ടില്ലേ... അത് പോരെ?

ഇരുന്നൂറു പൌണ്ട് നല്കുന്നവനെ രണ്ടാം നിരമുതല്‍ VIP-കളുടെ പിറകില്‍ ഇരിക്കാന്‍ സംവരണം..... സുഹൃത്തേ, പണത്തിനനുസരിച്ചു സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതാണോ ക്നാനായത്തനിമ? ഇരുപതു പൌണ്ട് നല്‍കുന്നവനും ഇരുന്നൂറുകാരനുമായുള്ള അന്തരം വര്‍ക്ക്‌ പെര്‍മിറ്റും സ്ടുടെന്റ്റ്‌ വിസയും പോലെയല്ലേ?  ഈവക ആനമണ്ടത്തരങ്ങള്‍ പറയാന്‍ മാത്രം ആനകുത്തിയ വീട്ടിലെ പാവം കുട്ടിയ്ക്കിതെന്തു പറ്റി?

അപ്നാദേശില്‍ ഫോട്ടോ വരുമെന്ന വാഗ്ദാനം. മനോരമയുടെ തൊട്ടടുത്താണ് അപ്നാദേശിന്റെ ആപ്പീസ്. എന്നല്ലാതെ വായക്കാരുടെ എണ്ണത്തിലെ അന്തരം എത്ര ലക്ഷ്മെന്നു ബോധാമുള്ളവനറിയാം.

ഇരുന്നൂറു പൌണ്ട് നല്‍കുന്നവന് മനസ്സിലാവും താന്‍ ഈ പരിപാടിയുടെ ഭാഗഭാക്കായി എന്ന്! കൊച്ചുകുട്ടികളെയെല്ലാം ഒരുക്കി ഭാര്യയുടെ ജോലിയും അഡ്ജസ്റ്റ് ചെയ്തു ദീര്‍ഘദൂരം വാഹനമോടിച്ചവിടെയെത്തുന്ന സാധാരണക്കാരന് അപ്പോള്‍ എന്താണ് തോന്നുന്നത്?

മണ്ടത്തരങ്ങള്‍ മാത്രം വിളമ്പാന്‍ അറിയുന്ന സഹോദരാ, പണമില്ലെങ്കിലെന്തിനീ കോലാഹലങ്ങള്‍? പണമില്ലാത്തവന്‍ പിണമാണെന്നു പണ്ട് ബ്രിട്ടീഷ്‌ രാജ്ഞി മഹാത്മഗാന്ധിയെ പറഞ്ഞുപഠിപ്പിച്ചതാണ്. പ്രിയ ആനകുത്തീ, താങ്കള്‍ പറയുന്ന സുഖലോലുപതയൊന്നും അനുഭവിക്കാതെ രാവിലെ അടുത്തുള്ള പള്ളിയില്‍ പോയി കുര്‍ബ്ബാനയും കണ്ടു കുഞ്ഞുങ്ങളുമായി വീട്ടിലിരുന്നാല്‍ എന്താ കുഴപ്പം? ആ ഇരുപതു പൌണ്ടിന് നല്ല ആഹാരം പുറത്തുനിന്നും വാങ്ങി ഭക്ഷിച്ചു കുട്ടികളോടോപ്പം കളിച്ചു ചിരിച്ചിരുന്നാല്‍ അതില്പ്പരമെന്താനന്ദം!

പണത്തോടുള്ള കഴുകന്‍ കണ്ണുകളുമായി കണ്‍വെന്‍ഷന്‍ എന്ന് പറഞ്ഞു വീമ്പിളക്കുന്ന കൂട്ടുകാര... നിനക്ക്.... ലാല്‍സലാം!

ജോയ്പ്പാന്‍ കുറുപ്പന്തറ (ഇമെയില്‍: joyjoseph@hotmail.co.uk)

13 comments:

  1. എലിപ്പെട്ടി മാത്രം അല്ല പാഷാണവും ഫ്രീ ആണ്. മെത്രാന്റെ കൂടെ ഫോട്ടോയും കൈമുത്തും. ആനന്ദലബ്തിക്കിനി എന്ത് വേണം.

    പ്രഞ്ചിയെട്ടന്മാരും ഏട്ടതിമാരും പല്ല് ക്ലോസപ്പ് കൊണ്ട് തേച്ചു വരുക ക്ലോസപ്പ് പുഞ്ചിരിയുമായി. സന്തൂര്‍ സോപ്പ് കൊണ്ട് കുളിച്ചു വരണം ഡൈ പുരട്ടാന്‍ മറക്കരുത്. പിന്നെ കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല. ഫോട്ടോ ഫേസ്ബൂകിലും ഒര്കുടിലും ഇടാന്‍ മറക്കല്ലേ. പണം കൊടുത്താല്‍ നാല് പേര് അറിയണം.

    ReplyDelete
  2. ജോയ്പ്പന്‍ ക്നാനയക്കാര്ക്കരട്ടു പാര പണിയാന്‍ തന്നെ ജനിച്ച ജന്മം ആണെന്ന്നു ആര്ക്കാ ണ് അറിയാത്തത്. എന്റെ നോട്ടത്തില്‍ ഇതൊരു വളരെ നല്ല കാര്യമാണ്. ഇപ്പോഴത്തെ നേതാക്കള്ക്ക് ബുദി ഉണ്ട്. ഈ നാട്ടില്‍ എത്ര പ്രാഞ്ചികള്‍ ഉണ്ടെന്നു കൃത്ത്യമായി ആ ദിവസം അറിയാമല്ലോ. നമക്ക് മാത്രമല്ല, തിരുമെനിമാര്ക്കും ലോകതിലുല്ലവര്ക്കും എല്ലാം.
    പ്രാന്ചികലേ നിനക്കൊക്കെ സവാഗതം

    ReplyDelete
  3. Knanaya Makkaley, stop feeding the fat cows.
    Just think, your money and the no.plate AD345. You travel in a 1995 Corola.
    They have no shame, they visit every month to U.K. and U.S., because there are Pranchis, who has no commonsense. They use you and throw you away like curry leaves.
    Stop contributing to these non endogamous missions. Do not let them sell you.

    ReplyDelete
  4. ഒരു പ്രന്ചിMay 18, 2012 at 5:10 AM

    പോടാ അനോണിമസ് തെണ്ടികളെ. ഞങ്ങള്ക്ക റിയാം എന്താ ചെയ്യേണ്ടതെന്ന്. ഞങ്ങളുടെ തിരുമേനിമാര്‍ മോശമായകാര്യമോന്നും ചെയ്തില്ല. അവരുടെ പ്രാര്ഥാന കാരണമാ നങ്ങളൊക്കെ സുഖമായി ജീവിക്കുന്നത്. നീയൊക്കെ അസുയകകാര. മെത്രാന് കൊടുകുന്നതും ദൈവത്തിനു കൊടുകുനടു പോലെയ.

    ഒരു പ്രന്ചി

    ReplyDelete
  5. ജൂണ്‍ മുപ്പതു വരെ നിന്നാല്‍ മാനേജര്‍ പുതിയ ഓഫര്‍ ഇടും. പാഷാണം കൂടാതെ ഉണക്കമീന്‍ തലയും പിന്നെ വേണമെങ്കില്‍ വരിക്ക ചക്കചുളയും.
    പട്ടിന് പകരം ജീവിച്ചിരിക്കുമ്പോള്‍ തന്നെ പ്രാഞ്ചി ഏട്ടന്മാര്‍ക്കു അവര്‍ തന്നെ വാങ്ങി കൊടുക്കുന്ന പൊന്നാടയും.
    ജൂണ്‍ മാസം മുതല്‍ നമ്മുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക പ്രാഞ്ചി ഏട്ടന്മാരെയും ചെടുത്തി സോറി ആന്‍റി മാരെയും കാണാം. NO കാണണം. അവരാണ് നമുക്കുവേണ്ടി ത്യാഗം ചെയ്യ്യുന്നത്. അവരുടെ ഫോട്ടോ തിരുകുടുംബതിന്റെ രൂപത്തിന്റെ കൂട്ടത്തില്‍ വച്ച് പ്രാര്തിക്കണം. അവര്‍ ഇല്ലങ്കില്‍ പിതാക്കന്മാര്‍ വരില്ല. ചിക്കിലി കൊടുക്കാതെ പിതാക്കന്മാര്‍ വരില്ല. പിതാവില്ലാത്ത കണ്‍വെന്‍ഷന്‍ വള്ളിയില്ലാത്ത അണ്ടര്‍വെയര്‍ പോലെ ആണ്.

    ReplyDelete
  6. Iam ashame to tell that iam a kna. ithrakum athampathichupoyoru samooham ,all due to manchester council members vanithakal anu.kootinu sajiachan and baby team. shame on u .

    ReplyDelete
  7. Yes, you must be ashamed. You must be ashamed if you allow a few people (including two ladies) to destroy a big community and you are not prepared to do anything about it. Make your voice heard. Do something about it. Inaction of the majority is more damaging than the action of these few people.

    ReplyDelete
  8. ജോയിഅപ്പാ നീ പുലിയാണ്,പുപ്പുലി എങ്കിലും ഇങ്ങനെ പറയാമോ? കളിക്കുന്നത് ആരോടനന്നു അറിയാമോ ,പേടിക്കണം.കഴിവുള്ള ലീടെരുമാരാനിവര്‍ ,അതുകൊണ്ടല്ലെ ഇവരെ തിരജെടുതുത്.ഇവരുടെ സ്ഥാനം തിരു മേനി മാരെ കാളും മുകളിലാണ്.ഇവര് പേപ്പര്‍ കൊടുത്താല്‍ അല്ലെ അവര് വരുകയുള്ളു.അപ്പോള്‍ ആരാ വലിയവന്‍ .

    പിന്നെ ഒരു കാരിയം പറഞ്ഞത് ശരി അല്ല,നാട്ടിലെ പാതിരിമാര് തിരുമാനെമാരെകളും പണം ഉണ്ടകുന്നവര്‍ ആണ് .5 വര്ഷം കൊണ്ട് ഒരു കോടി എങ്കിലും ഉണ്ടാകും ,ജോയിപ്പന്‍ 5 കൊല്ലം കൊണ്ട് എത്ര ഉണ്ടാക്കി?ഇതു കണ്ടിട്ട് സഹിക്കാന്‍ പറ്റാത്ത തിരു മേനി മാര് പുറത്തു പോയി കുറച്ചു എങ്കിലും ഉണ്ടാക്കട്ടെ.ഏവര്‍ക്കും ഉണ്ട് കുടുംബം ,എല്ലാവര്ക്കും വെട് വക്കാന്‍ അടക്കം പണം കൊടുക്കണ്ടെ?

    അവസാനമായി ഇനി u k k c a യുടെ മിടുക്കന്‍ മാരായ നെതാകലെ പറ്റി പറഞ്ഞാല്‍ പോലിസ് ഉണ്ട് ജോയിപ്പ ,വിഗാന്‍ കാരെ പിടിക്കാന്‍ പറഞ്ഞു കഴിഞ്ഞു,കുടുതല്‍ കളിക്കരുത് ,അല്ലങ്കില്‍ നാട്ടിലെ വീട് പള്ളിയില്‍ അച്ഛന്‍ മാര് കുടി തകര്കും , സുസ്ഷികുക

    ReplyDelete
  9. chugakkaaran mathaiMay 18, 2012 at 10:19 AM

    ഏതാണ്ട് നൂറ്റി അമ്പതോളം national കൌണ്‍സില്‍ മെംബേര്‍സ് ഉള്ളതില്‍ നാല്‍പതു പേര്‍ വന്ന ഒരു മീറ്റിംഗ് ചില തീരുമാനങ്ങള്‍
    എടുത്തു. അത് മുഴുവനും ക്നാനായ മക്കളുടെ തീരുമാനം ആണന്നു പറയുവാന്‍ കഴിയില്ല. നാലില്‍ ഒന്ന് പേര്‍ പങ്ങെടുക്കുന്ന ഒരു മീറ്റിംഗ് എന്ന് പറയുമ്പോള്‍ തന്നെ അതില്‍ പങ്കെടുക്കാതിരുന്നവരുടെ താല്പ്പര്യ കുറവ് കാണിക്കുന്നു. അവര്‍ അതിനു കാരണം പറയുക തന്നെ വേണം. അതല്ല നേരത്തെ അവര്‍ വരില്ല എന്ന് പറഞ്ഞു എങ്കില്‍ മീറ്റിംഗ് മാറ്റി വയ്ക്കാന്‍ എക്സിക്യൂട്ടീവ് തീരുമാനിക്കനമായിരുന്നു. അതൊന്നും നടത്തിയില്ല. കഴിഞ്ഞകാലങ്ങളില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ നീട്ടി കൊണ്ടുപോയി ഈ നിലയില്‍ ആയി.

    മെത്രന്മാര്‍ അവരുടെ കസേര മാത്രം നോക്കി നടക്കുന്നു. പാവം വിശ്വാസി തമ്മി തല്ലിയാല്‍ അവര്‍ക്ക് തന്നെ നഷ്ടം. കുറെ വിട്ടു വീഴ്ചകള്‍ ഉണ്ടായിരുന്നെങ്കില്‍ ഈ പുതിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ലയിരുന്നല്ലോ. ഒരു മെത്രാന്‍ വന്നു കണ്‍വെന്‍ഷന്‍ കൂടി പോകുമ്പോള്‍ അസോസിയേഷന്‍ മൊത്തം നാലായിരം പൌണ്ട് ചിലവാകും. ഒരു കേയരരായി നാല് മാസം സായിപ്പിന്റെ പാട് മാറ്റിയാല്‍ ഒക്കില്ല ഇത്രയും.
    നാണം ഉണ്ടോ നേതാക്കന്മാരെ പിന്നെ ഈ പണിക്കു പോകാന്‍. അതിനു പകരം രണ്ടു പൌണ്ട് ടിക്കറ്റ്‌ കുറച്ചാല്‍ അതല്ലേ നല്ലത്. സഭാ മക്കളോട് താല്പര്യം ഇല്ലാതെ അവന്റെ പോക്കെറ്റില്‍ മാത്രം കണ്ണ് വെക്കുന്ന ഇവരെ ചുമക്കാന്‍ നാണം ഇല്ലേ നേതാക്കന്മാരെ. എടാ ആനകുത്തി നീ രണ്ടു വര്ഷം പൂര്‍ത്തി ആക്കിയാല്‍ പല്ല്കുത്തിയെ പോലെ പിതാക്കന്മാര്‍ വലിച്ചെറിയും . അവര്‍ അടുത്തവരെ പിടിക്കും. മുന്‍പും ഇത് തന്നെ അവര്‍ ചെയ്തിട്ടുള്ളൂ. ഇനിയും അത് ആവര്‍ത്തിക്കും. കണ്ടാല്‍ അറിയാത്തവന്‍ കൊണ്ട് അറിയും.

    പിതാക്കന്മാര്‍ക്കുവേണ്ടിയും കണ്‍വെന്‍ഷന്‍ നടത്താനും എന്റെ പോന്നു ആനകുത്തി എന്തിനു നീ തെറി കേള്‍ക്കുന്നു. വരവ് എത്ര ഉണ്ടോ അതിനു അനുസരിച്ചുള്ള ചിലവില്‍ കണ്‍വെന്‍ഷന്‍ നടത്തുക. പണം തികയില്ല എങ്കില്‍ പരിപാടി വേണ്ട എന്ന് വെച്ച്‌ മക്കളെയും നോക്കി ഡ്യൂട്ടി നോക്കിയാല്‍ അരീക്കര ഒരു സെന്‍റ് സ്ഥലം വാങ്ങാം. ഒരു കണ്‍വെന്‍ഷന്‍ നടത്തിയില്ല എന്ന് വച്ച് ലോകം ഇടിയുക ഇല്ല. സമുദായത്തെ തന്നെ മൊത്തം വിറ്റ് പണം ആക്കുവാന്‍ നോക്കുകയല്ലേ മെത്രാന്മാര്‍.

    മെത്രാന്‍ ഇവിടെ മാത്രം അല്ല വാക്ക് മാറ്റുന്നത്. അപ്നദേശ് ഓണ്‍ലൈന്‍ നോക്കുക. ഒപ്പുസേകരിക്കുന്നത് സഭയുടെ നിലപാട് അല്ല എന്ന് പറയുന്നു. ചൈതന്യയില്‍ കൂടിയ യോഗം തീരുമാനിച്ചു, കടുത്തുരുത്തി പള്ളി ഹാളില്‍ തുടക്കം കുറിച്ചു. അപ്പോഴൊന്നും വെളിവില്ലായിരുന്നു. നാളെ അത് മാറ്റി പറയില്ല എന്ന് ആര് കണ്ടു.

    സ്വതന്ത്ര സഭ മെത്രാന് വേണ്ട, അച്ചന്മാര്‍ക്ക് വേണ്ട, കന്യാസ്ത്രീക്ക് വേണ്ട, വിശ്വാസിക്ക് മാത്രം മതി. പിന്നെ റോമയില്‍ സ്വാധീനം ചെലുത്തിയത് എന്താണ് എന്തിനാണ്? ഒരു കാര്യം വെക്തം മൂലക്കാട്ട് മെത്രാന്‍ ഒന്നുകില്‍ വിശ്വസിക്കാന്‍ കൊള്ളില്ല അല്ലങ്കില്‍ തലയ്ക്ക് എന്തോ കുഴപ്പം ഉണ്ട്. നിങ്ങളുടെ അഭിപ്രായം അറിയിക്കുക

    ReplyDelete
  10. കൊച്ചോക്കാന്‍ ചേട്ടന്‍May 18, 2012 at 10:31 AM

    ഈ ബ്ലോഗില്‍, രോഷം ആളുന്നത് മുഴുവന്‍ പാവം സെക്രട്ടറിയുടെ നേരെയാണ്. അങ്ങേരു പാവം എന്ത് പിഴച്ചു? ഒരു സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല വഹിക്കുന്നയാള്‍ പ്രസിഡന്റ്‌ ആണ്. പ്രസിഡന്റും ബാക്കി ഭരണസമതിയിലുള്ളവരും എടുക്കുന്ന തീരുമാനം മാലോകരെ അറിയിക്കുക എന്ന ചുമതലയാണ് മുഖ്യമായും ഒരു സെക്രട്ടറി ചെയ്യുന്നത്. ജോലിയില്‍ നിന്നും പിരിച്ചു വിട്ടു എന്ന് പറഞ്ഞു മേലധികാരി അയക്കുന്ന കത്തും കൊണ്ട് വരുന്ന പോസ്റ്റ്മാനെ പിടിച്ചു ഇടിക്കുന്നത് പോലെയാണ് നിങ്ങള്‍ മാത്തുകുട്ടിയെ തെറി വിളിക്കുന്നത്‌.

    ഇതിനു സമാധാനം പറയേണ്ടത് പ്രസിഡന്റ്‌ ആണ്. അങ്ങേരുടെ വായില്‍ എന്താ പഴമാണോ? പിടിയെടാ ലേവിയെ.

    ReplyDelete
  11. Kochokkan is right. Mathewkutty is only a PRO. His duty is to inform the public. It is the National Council's decision even though only 40 members attended the meeting. It is the responsiblity of the National Council to support the Secretary. We know Representatives from Manchester will not support the present Executives eventhough they back Madhavappalli. There is also hidden agenda of Baby Kurian to split the Association.

    ReplyDelete
  12. june 20-29''ukkkca maga sale '' £200 pound sponsership verum £20 nu ... sale nu kittunnathu vangan marakkaruthai...

    ReplyDelete
  13. സുഹൃത്തേ, കഴിഞ്ഞ കണ്വന്ഷനുകളില്‍ സ്പോൺസേർസ് ആയിരുന്ന പലരും കൊടുത്ത കാശ് ശരിക്കും മുതലാക്കിയവരാണ്. (ഉദാ: നമ്മുടെ ഷോയി) അവരില്‍ പലരും അവസാനം കാശുകൊടുക്കാതെ മുങ്ങിയ ചരിത്രവുമുണ്ട്‌. ഇപ്പ്രാവശ്യം ഫാമിലി സ്പോൺസർഷിപ്പ് തുടങിയത് നല്ല കാര്യം അല്ലെ? ഏതാണ്ട് 25 പേര്‍ ഇതിനോടകംതന്നെ സ്പോൺസർഷിപ്പ് ചെയ്തുകഴിഞ്ഞുവെന്നാണ് അറിയാന്‍ കഴിഞ്ഞത്.

    ReplyDelete