Friday, May 25, 2012

പാര പണിത അപ്പന്‍


“പാര പണിയുക” എന്ന് കേട്ടിട്ടില്ലേ? എങ്ങിനെയാണ് ഈ ചൊല്ല് ഉണ്ടായതെന്നറിയേണ്ടേ?

ഒരിക്കല് ഒരപ്പന്‍ തന്റെ മൂത്തമകനെകുറിച്ച് ഒരു സംശയം, ഇവന്‍ തന്റെ തന്നെ മകനാണോ എന്ന്.

മരണകിടക്കയില്‍ കിടന്ന അപ്പന് ഒരു വേവലാതി, തന്റെ കാലശേഷം മൂത്ത മകന്‍ തന്റെ സ്വത്തു മുഴുവനും അടിച്ചു മാറ്റുമോ?

അദ്ദേഹം ഒരു പണി ഒപ്പിച്ചു. മൂത്ത മകനോട് പറഞ്ഞു,

"എന്റെ അവസാന ആഗ്രഹം നീ സാധിച്ചുതരണം."

അവനതു സമ്മതിച്ചു.

അപ്പന് പറഞ്ഞു "നീ പുറത്തു കിടക്കുന്ന കമ്പിപ്പാര കൊണ്ടുവന്ന് എന്റെ 'അന്നനാളത്തിന്റെ മറ്റേ അറ്റത്ത് [ആസനത്തില്‍] അടിച്ചു കേറ്റണം"

അപ്പന്റെ അവസാന ആഗ്രഹം അല്ലെ! അവനതുപോലെ തന്നെ ചെയ്തു. അങ്ങനെ അപ്പന്‍ മരിക്കുകയും, കൊലപാതകക്കുറ്റത്തിന് മകനന്‍ ജീവിതകാലം മുഴുവന്‍ ജയിലില് കിടക്കുകയും ചെയ്തു.

അപ്പനാഗ്രഹിച്ചത് പോലെ മൂത്തമകന് സ്വത്തു ഒട്ട് കിട്ടിയും ഇല്ല.

ഈ സംഭവത്തിന് ശേഷമാണ് "പാര പണിയുക" എന്ന പ്രയോഗം മലയാളത്തില്‍  ഉണ്ടായത്.

ഈ പാര തന്നെ അല്ലെ മാര്‍ മൂലക്കാട്, ഫാ. മുത്തോലത്തിന്റെ സഹായത്താല് കൊണ്ടുവന്ന "മൂലക്കാട്ട് ഫോര്മുല"!!!

അവരുടെ കാലശേഷം ഈ ഫോര്മുല വഴി സങ്കരക്നാനായക്കാരും പന്നീട് ധാരാളം കറമ്പനും വെളുമ്പനും ഗുജറാത്തിയും സിക്ക്കാരും പാകിസ്ഥാനിയും ഒക്കെ ക്നാനായ സമുദായത്തിലെ അംഗങ്ങളാകാന് സാധിക്കും.

ഈ കൊടുംചതിക്കും മേല്പറഞ്ഞ പാര കഥയോട് സാമ്യം ഇല്ലെ?

ചിന്തിച്ചു നോക്കുക.

കഥയില് അപ്പന് മകനെ സംശയം. ഇവിടെ മക്കള്ക്ക് അപ്പനെ ആണ്  സംശയം എന്നുമാത്രം!!!!!!

ബേബിച്ചന്‍ ചെറുശ്ശേരില്‍

No comments:

Post a Comment