Sunday, April 15, 2012

കോട്ടയം അതിരൂപതാ വൈദികരും അസന്മാര്ഗികതയും

മേമുറി വികാരി വിവാഹിതനായിരുന്നു എന്ന വിവരം പുറത്തായതോടെ, അദ്ദേഹത്തെ ആല്മീയശുശ്രൂഷയില്‍ നിന്ന് ഒഴിവാക്കിയ നടപടിയെ ക്നാനായ വിശേഷങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇത്തരുണത്തില്‍ നമ്മുടെ വൈദികരില്‍ പലരിലും കണ്ടുവരുന്ന അസാന്മാര്‍ഗിക പ്രവണതകളെ ഒന്ന് വിലയിരുത്താം.

കത്തോലിക്കാസഭയുടെ വല്ലാത്ത മാര്‍ക്കടമുഷ്ടിയുടെ ഫലമായാണ് നമ്മുടെ വൈദികര്‍ക്ക് അവിവാഹിതരായി കഴിയേണ്ടി വരുന്നത്. ഉദയംപേരൂര്‍ സൂനഹദോസ് (1599) വരെ നമ്മുടെ പുരോഹിതര്‍ വിവാഹം ചെയ്തിരുന്നു. ക്നാനായ യാക്കോബായ സഭയിലെ വൈദികര്‍ ഇന്നും കുടുംബജീവിതം നയിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് ആല്മീയശുശ്രൂഷ ചെയ്യാന്‍ യാതൊരു ബുധിമുട്ടും ഉണ്ടാകുന്നില്ല.


കത്തോലിക്കാസഭയാകട്ടെ ബാലപീഡന കേസുകളുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരം നല്‍കി സാമ്പത്തിക പാപ്പരത്വത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും സഭ തയ്യാറാകുന്നില്ല. അര്‍ത്ഥരഹിതവും മനുഷത്വരഹിതവുമായ ഈ പിടിവാശിയെ ന്യായീകരിക്കാന്‍ വേദപുസ്തകത്തില്‍ ഒരു വാക്കുപോലുമില്ല എന്നതാണ് അമ്പരപ്പിക്കുന്ന സത്യം.

കത്തോലിക്കാ വൈദികര്‍ ഇക്കാര്യത്തില്‍ ഒരു വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു വൈദികവേഷം കിട്ടിക്കഴിഞ്ഞാല്‍ ലഭിക്കുന്ന അളവില്ലാത്ത അധികാരവും ആഡംബരജീവിതത്തിനുള്ള അവസരവും ഉപേക്ഷിക്കാന്‍ എളുപ്പമല്ല. പുത്തന്കുര്ബാന കഴിഞ്ഞ ഒരു പയ്യന്‍ കത്തനാര്‍ക്ക്, തന്റെ വല്യപ്പന്റെ പ്രായമുള്ള ഒരാളെ കയറി, “എടാ, എടൊ” എന്നൊക്കെ വിളിക്കാന്‍ യാതൊരു ലജ്ജയുമില്ല. അത് മര്യാദകേടായി പലരും കണക്കാക്കുന്നു പോലുമില്ല. ഇതിനും പുറമെയാണ്  അവര്‍ക്ക് അനായാസമായി ലഭിക്കുന്ന ഉന്നത അധികാരസ്ഥാനങ്ങള്‍. ളോഹയുടെ സഹായമില്ലെങ്കില്‍, ട്രോളി ഉന്തുന്ന ജോലി കിട്ടാന്‍ സാധ്യത ഇല്ലാത്തവന്‍ പുരോഹിതനാണെന്ന ഒറ്റ കാരണം കൊണ്ട് ഹോസ്പിടല്‍ ഡയറക്ടര്‍ ആകുന്നു. നാല് പേജ് നീളത്തില്‍ ഡിഗ്രിയുള്ള ഡോക്ടര്‍ അവരെ വണങ്ങി നില്‍ക്കുന്നു. കത്തനാര്‍ തന്നെത്തന്നെ മറന്നു പോകുന്നതില്‍ എന്താണ് അത്ഭുതം?

ഒരുമാതിരിപെട്ട കുടുംബങ്ങളില്‍ നിന്നൊന്നും ഇപ്പോള്‍ വൈദിക  സെമിനാരിയിലേയ്ക്ക് കുട്ടികളെ കിട്ടുന്നില്ല. വരുന്നവരില്‍ പലരും പൊഴിഞ്ഞു പോകുന്നു. വളരെ ബുദ്ധിമുട്ടിയാണ് വിരലിലെണ്ണാവുന്ന വൈദികര്‍ ഉണ്ടാകുന്നത്. വൈദികാന്തസ്സ് ലഭിച്ചാല്‍ പിറ്റേദിവസം മുതല്‍ എങ്ങിനെ വിദേശത്ത് പോകാമെന്നാണ് എല്ലാവരുടെയും ചിന്ത. അതിനവസരം ലഭിക്കാത്തവര്‍ക്ക് മോഹഭംഗമായി. മദ്യപാനത്തിലൂടെയും, ലൈംഗികസുഖത്തിലൂടെയുമാണ് മിക്കവരും തങ്ങളുടെ നിരാശയെ ഇല്ലാതാക്കുന്നത്. മേലധികാരികള്‍ ഇതൊക്കെ മനസ്സിലാക്കി, കഴിയാവുന്നതും കണ്ണടയ്ക്കുകയാണ്. അതാണ്‌ വൈദികര്‍ക്കും (ചില കന്യാസ്തീകള്‍ക്കും) വളമാകുന്നത്. അരമനയുടെ കനത്ത ഭിതികള്‍ക്കുള്ളില്‍ വച്ച്, അപഥസഞ്ചാരത്തിന് പിടിക്കപെട്ട ഒരു വൈദികന്‍ അധികൃതരെ വെല്ലു വിളിച്ചത് അങ്ങാടിപാട്ടായിട്ടു അധികം നാളായില്ല. മലബാറില്‍ ഒരു കന്യാസ്ത്രീയെ നാട്ടുകാര്‍ കയ്യോടെ പിടിച്ചിട്ടും, അവിടുത്തെ വികാരിയച്ചന്‍ അവരെ രക്ഷിക്കുകയായിരുന്നു. 

ഇവര്‍ക്കൊക്കെ ലഭിക്കുന്ന ഏക ശിക്ഷ ഒരു ധ്യാനം കൂടല്‍ മാത്രമാണ്. (അല്മേനിയ്ക്ക് ധ്യാനം രക്ഷയാണെങ്കില്‍ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും അത് ശിക്ഷയാണ്, എന്തൊരു തമാശ!). ഇതൊക്കെ വെറുതെ കണ്ണില്‍ പൊടിയിടീല്‍ മാത്രമാണ്.

കോട്ടയം അതിരൂപതയിലെ വൈദികരെ നിരീക്ഷിച്ചാല്‍ വ്യക്തമാകുന്ന ഒരു സത്യമുണ്ട് – ഒരു വൈദികന്റെ കുത്തഴിഞ്ഞ ജീവിതം ആരും ഒരു പ്രശ്നമാക്കാറില്ല.  കഴിയാവുന്നതും നാട്ടുകാരെ അറിയിക്കാതിരിക്കുക; ഇനി നാട്ടുകാര്‍ അറിഞ്ഞു ബഹളം വച്ചാല്‍ തന്നെ ഒരു സ്ഥലംമാറ്റം -  അതാണ് രീതി.

മേമുറി സംഭവത്തിന്‌ പിന്നില്‍ രണ്ടു പ്രധാന കാരണങ്ങള്‍ ഉണ്ട്: ഒന്ന്, വൈദികന്‍ വിവാഹം കഴിച്ചതിനു ഔദ്യോഗിക രേഖ ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അത് ഏതെങ്കിലും ചാനല്കാരെ കാണിച്ചിരുന്നെങ്കില്‍ രൂപതയും സമുദായവും മൊത്തം നാറുമായിരുന്നു. രണ്ടാമത്തെ കാരണം, “സമുദായദ്രോഹികള്‍” എന്ന് വലിയ തിരുമേനി ഈയിടെ മുന്ദ്രയടിച്ച ഇലക്ട്രോണിക് മാധ്യമങ്ങളുടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം. ഇക്കാര്യം മൂടിവയ്ക്കാന്‍ സാധിക്കില്ല എന്നത് വ്യക്തമായതും, നടപടിയിലേയ്ക്ക് നീങ്ങാന്‍ സഭാധികൃതാരെ നിര്‍ബന്ധിച്ചു.

ഇക്കാര്യത്തില്‍ അല്‍മായര്‍ കുറച്ചുകൂടി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. മറ്റൊരു ഇടവകയില്‍ അനാശ്യാസത്തിനു പിടിക്കപെട്ട വൈദികനെ തങ്ങളുടെ ഇടവകയിലെയ്ക്ക് അയച്ചാല്‍ എതിര്‍ക്കാനുള്ള ആര്‍ജവം ഉണ്ടാകണം. തങ്ങളുടെ ഇടവകയില്‍ വരുന്ന വൈദികന്‍ ഇടവകയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭീക്ഷണിയാണ് എന്ന് മനസ്സിലായാല്‍, അവരെ ഇടവകയില്‍ തുടരാന്‍ അനുവദിക്കരുത്.  ഇത് മെത്രാന്മാരുടെ ആവശ്യമല്ല, ഇടവകക്കാരുടെ ആവശ്യമാണ്‌ എന്നോര്‍ക്കുക. ഇക്കാര്യത്തില്‍, “No Priest is better than a bad priest”  എന്ന ശക്തമായ നിലപാടെടുക്കാന്‍ ഒരു മടിയും കാണിക്കരുത്.

അസന്മാര്‍ഗിയായ വൈദികന്‍ ശപിച്ചാല്‍ അവിടെ ദൈവത്തിന്റെ അനുഗ്രഹം വര്ഷിക്കപ്പെടും എന്നത് മറക്കാതിരിക്കുക.

അലക്സ്‌ കണിയാംപറമ്പില്‍

12 comments:

  1. കാലം മാറി, ഇന്ന് ഇന്റര്‍നെറ്റ്‌, വീഡിയോ, മൊബൈല്‍ ഫോണ്‍ മുതലായവ വന്നു. ഒറ്റക്കിരിക്കുന്ന വൈദീകര്‍ക്ക്തെറ്റിലേക്ക് വീഴുവാന്‍ ഒത്തിരി സാഹചര്യം ഉണ്ട്. അത് മനസിലാക്കി ഓരോ പ്രോഗ്രാം കണ്ടു പിടിക്കുവാനും നടപ്പിലാക്കുവാനും രൂപതയും ഇടവകയും നോക്കണം. ധ്യാനം മാത്രം പ്രശ്ന പരിഹാരമല്ല. ചിലര്‍ ചൈയ്യുന്ന തെറ്റുകള്‍ കണ്ടില്ല എന്ന് നടിക്കുകയും കണ്ണ് അടക്കുകയും ചെയ്യ്യുമ്പോള്‍ മറ്റുള്ളവര്‍ക്കും അത് പ്രേരണ നല്‍കും. വൈദീകരുടെ കഴിവുകള്‍ കണ്ടു പിടിക്കുകയും അത് വേണ്ട വിധം ഉപയോഗിക്കുവാന്‍ നോക്കണം. ഒരു കുര്‍ബാനയും ചൊല്ലി പിറ്റേ ദിവസം വരെ ബ്രംഹച്ചര്യം കാത്തു നില്‍ക്കുവാന്‍ വിധിക്കപ്പെടുമ്പോള്‍ തെറ്റിലേക്ക് പോകാന്‍ സാധ്യത ഒത്തിരി ആണ്. അതും ഓണം കേറ മൂലയില്‍ ആണെങ്കില്‍ പറയുകയും വേണ്ട. നമ്മുടെ തന്നെ സഹോദരിമാരും സിസ്റെര്സ് ഒക്കെ കുറെ അകന്നു നില്‍ക്കണം. അല്ലാതെ കുര്‍ബാനയും കണ്ടു അച്ചനെ പതപ്പിക്കാന്‍ നില്‍ക്കേണ്ട കാര്യം ഇല്ല. ഈ കാലത്ത് സിസ്റെര്സ് നു വേണ്ടി കൂടുതല്‍ ട്രെയിനിംഗ് ആവശ്യമാണ്. അല്ലാതെ പഴയ കാലത്തെ പോലെ മൂന്ന് കൊല്ലം അടച്ചിട്ട ഗേറ്റ് ഉള്ളില്‍ പഠിപ്പിച്ചു തലയില്‍ മുണ്ട് ഇട്ടു ഇറക്കരുത്. ലോകം കാണട്ടെ. എന്നിട്ട് തീരുമാനം എടുക്കട്ടെ. തീരുമാനം എടുത്തിട്ട് കുറെ കഴിയുമ്പോള്‍ പറ്റില്ല എന്ന് തോന്നിയാല്‍ സന്തോഷത്തോടെ അവരെ സമൂഹം സ്വീകരിക്കട്ടെ. അവരെ ഒരു കുറ്റവാളിയെ പോലെ കാണേണ്ട. അവര്‍ക്ക് മുകളില്‍ നിന്നും ഉള്ള ഓര്‍ഡര്‍ വാങ്ങി കൊടുത്തു കത്തോലിക്കര്‍ ആയി ജീവിക്കാന്‍ വേണ്ട സാഹചര്യം അധികാരികള്‍ ചെയ്തു കൊടുക്കുക. അച്ചന്മാരുടെയും അമ്മമാരുടെയും എണ്ണത്തില്‍ അല്ലല്ലോ കാര്യം ഗുണത്തില്‍ അല്ലെ. വിശ്വാസികള്‍ക്ക് ഉത്തപ്പു നല്‍ക്കുന്ന അച്ചന്മാര്‍ വികാരി ആയി ഇരിക്കുന്നതിലും ഭേതം ഇല്ലാത്തതല്ലേ. കാലം മാറി ഇന്ന് നമ്മള്‍ 2012 ലായ കാര്യം അധികകാരികള്‍ മറക്കരുത്.

    ReplyDelete
  2. Treat those who chose priesthood as a fellow human being. Perhaps it was wrong for this priest to continue his priestly duties after having married. That was a violation of his vow. Ordinary catholics can not accept such behaviour. But let us be realistic. Did his marriage anyway affected his work as a priest. None complained so. What does that prove. Strict celibacy is not a requirement for priesthood. Catholic church should seriously consider this issue and make necessary changes. If they don't do it, it is for us faithfuls to pressure the church leaders to abandon this inhuman policy. My dear brothers and sisters, these Priests and Nuns are one among us. They may be afraid or embrassed to speak up. So let us act on behalf of them. Remember, marriage does not cause any hurldle for Protestant Priests in performing their priestly obligations.

    ReplyDelete
    Replies
    1. തുറന്ന മനസ്സോടെApril 16, 2012 at 7:19 AM

      I am very much in favour of priests being allowed to lead a normal family life. That is what God and Nature expect from them. They are victims of rules framed by senile cardinals and popes.

      Whenever someone outside the church hierarchy brings up the topic, the clergy as a group cry fowl. An ordinary priest believes that is the way to declare solidarity with his superiors and to get good promotions and lucrative parishes!

      There is a movement going on in Austria. How many of our Kerala priests have said a word in favour of that movement. They are simply afraid.

      This is basically their problem. And they have to take the initiative. Priests, come forward and all the sensible people of the society are behind you. But, if you are too timid and are worried about your bishop frowning at you, then, in the words of St. Paul, "burn with lust."

      Best of luck.

      Delete
  3. V.G. ആകാന്‍ കൊട്ടും തയ്പ്പിച്ചിരുന്ന ഒരു വൈദികന്‍ പെട്ടന്ന് മരിക്കുകയും, അച്ചന്റെ റൂമില്‍ നിന്ന് കണക്കില്ലാത്ത നാല് ലക്ഷം രൂപ കിട്ടിയതും ഒടുവില്‍ വൈദികന്റെ അക്കൗണ്ടിന്റെ നോമിനി ആയി അച്ചന്റെ ജാരസന്തതിയുടെ പേര് വച്ചതും ഒക്കെ അങ്ങാടിപ്പാട്ടാണ്. ഇത് അറിഞ്ഞവരൊക്കെ അത് രഹസ്യമായി വച്ചിരിക്കുന്നു. അച്ചന്‍ ഓടി നടന്നു എല്ലാ ഇടവകകളിലും പാരിഷ് ഹാളും മറ്റു മരാമത്ത് പണികളും ചെയ്യിച്ചു കാശുണ്ടാക്കി, ജാരസന്തതിക്കുവേണ്ടി. ചോദിക്കുന്ന കാശ് കൊടുത്തില്ലേല്‍ അപ്പനാരെന്നു ജാരന്‍ വിളിച്ചു പറയും. അച്ചന്‍ ഓര്ഡഓര്‍ ചെയ്ത പുതിയ കാര്‍ ഷോറൂം വരെയെത്തി, പക്ഷെ അതോടിക്കുവാന്‍ യോഗം ഉണ്ടായില്ല. ദൈവം അതിനനുവദിച്ചില്ല.

    മി. അലക്സ്‌ ഈ അച്ചനെ പൊക്കി സ്നേഹ സന്ദേശത്തില്‍ ഒരു ലേഖനം എഴുതിയതാണ്!!!

    ഇതൊക്കെ പാഠമാക്കിയാല്‍ എല്ലാ കത്തനാമാര്ക്കുംദ കൊള്ളാം.

    വിശ്വാസിയെ പറ്റിച്ചുണ്ടാക്കുന്ന കാശിനു ദൈവം പകരം ചോദിക്കും.

    ReplyDelete
  4. It is very true that atleast 50% of our kna priests are leading an immoral life.
    Many are alcaholics and smokers.Many are involved with women who are married and with kids. It is unacceptable. VG Muthu is a perfect example for this. Take good look at his life in Chicago.Our bishops are well aware of this. But they will not take any actions against him , because Muthu is the source of their HUGE INCOME.Many knanayites are asking Mulakkadan to bring him back to Kerala. But it is not going to happen.Mulakkadan is only interested in Dollars and Muthu is the only way.So my suggestion is to stop giving money to these beggars when they beg.

    ReplyDelete
  5. ചാടിച്ചുവിട്ട അച്ചന്‍ രണ്ടു വര്ഷം മുന്‍പ് വിവാഹിതനായിരുന്നു എന്നും അതിനു സാക്ഷി ആയി നിന്നത് ചാടി പോയ അച്ചന്‍ ആയിരുന്നു എന്നും കേള്‍ക്കുന്നു.പാലതുരുത് പള്ളിയില്‍ വികാരി ആയിരുന്ന ജോബി അച്ചന്‍ എന്ന കത്തനാര്‍ പട്ടവും ആയി അമേരിക്കയിലേക്ക് മുങ്ങി എന്ന് കേള്‍ക്കുന്നു. അരമനയില്‍ നിന്നുമുള്ള നൂല്‍ പൊട്ടിച്ചാണ് സ്വതത്രമായി പറന്നു നടക്കുന്നത് എന്നും കേള്‍ക്കുന്നു. ഇനി ഈ പട്ടവും പട്ടക്കാരനും എവിടെ ലാന്‍ഡ്‌ ചെയ്യ്യും എന്ന് പിതാവിനോ വികാരി ജെനരാലോ ഒരു പത്രക്കുരുപ്പ് ഇറക്കിയാല്‍ നന്നായിരുന്നു. വിശ്വാസിക്ക് ആരൊക്കെ ആണ് അകത്തു എന്നും പുറത്തു എന്നും അറിഞ്ഞാല്‍ അത് നോക്കി കൈകാര്യം ചെയയ്യാമായിരുന്നു. പാവം അച്ചന്മാരുടെ അപ്പനും അമ്മയ്ക്കും ഉള്ള വേദനയില്‍ നമ്മള്‍ ചേരണം. അവരെ കുറ്റപ്പെടുതരുത്. പാവം അവര്‍ എന്ത് പിഴച്ചു.

    ReplyDelete
  6. hallo dear alex chetten, your article says that upto 1599, catholic priests were allowed to marry ,if this rule start again ,just think about NUNS......What they do?

    ReplyDelete
    Replies
    1. അലക്സ്‌ കണിയാംപറമ്പില്‍April 17, 2012 at 6:20 AM

      I am afraid you got me wrong. It is not right to say that up to 1599 Catholic Priests were allowed to marry. It is only in 1599 Knanites became Catholics. This happened with the Udayamperoor Soonahadose. Later in 1653 a section of the Knanaya Community left the Catholic Church. They are Knanaya Jacobites.

      Till 1599, our priests used to marry. During those times, there were no nuns in Kerala. The first convent in Kerala was established by Chavara Kuriakose Elias Achan who lived from 1805 -1871. The first convent for Knanites was established by Mar Makkil before he became Bishop. It was only during the last decade of 19th century.

      I was also under the impression that we used to have nuns from the time of St. Thomas. But that is not correct.

      Hope these answers your questions.

      Delete
    2. So before 1599 which was knanites chruch?

      Delete
  7. We should stop convent system just like the catholic church in Canada and USA stopped to avoid scandal and abuses. Nuns are not inevitable part of christianity or Catholicism. It is a continuation of mid century monastic system. This is 2012. Lat us stop recruiting nuns.

    ReplyDelete
  8. As your suggestion, if catholic
    priests allowed to get married, it can stop problems such as in Manmury's a priest"s
    secret marriage or other priests' child abuse,then how come some of our
    married people are doing adultery and child abuse. Truth is that it happening
    by a few in thousands of priests. So I don't think your suggestion never solve
    the problems. Solution is we have to pray everyday to our Heavenly Father that
    "LEAD US NOT TO TEMPTATION".

    ReplyDelete