ഇന്നലെ വിഷുദിനത്തില്‍ (ഏപ്രില്‍ 14, ശനി) ന്യൂ യോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി സെന്‍ററില്‍ നടന്ന ന്യൂ യോര്ക്കിലെ ക്നാനയമക്കളുടെ മീറ്റിംഗില്‍ ജനം ഒന്നടങ്കം മൂലക്കാട്ട് ഫോരുമുലയ്ക്കെതിരെ പ്രതിക്ഷേധിച്ചു.
ന്യൂ യോര്‍ക്കിലെ KCYL/യുവജനവേദി നേതൃത്വങ്ങള്‍ സീറോ മലബാര്‍ അധികൃതര്‍ക്ക് ക്നാനയസമുദായത്തിന്റെ അഭിമാനവും അന്തസ്സും അടിയറവച്ച മൂലക്കാട്ട് തിരുമെനിയ്ക്കും അതിനു കൂട്ടുനിന്ന മുത്തോലച്ചനും, അവര്‍ക്ക് ഓശാന പാടിയ ചിക്കാഗോയിലെ ചില പിന്തിരിപ്പന്മാര്‍ക്കും എതിരെ ശക്തമായി പ്രതികരിച്ചു.
അരമനവാസികള്‍ ഇതില്‍ നിന്നും പഠിക്കേണ്ട പാഠമിതാണ് – ചിക്കാഗോ അമേരിക്കയിലെ ക്നാനായ തലസ്താനമായിരിക്കാം; പക്ഷെ അവിടത്തെ ക്നാനയക്കാര്‍ ചിന്തിക്കുന്നതുപോലെയല്ല ശരാശരി ക്നാനയക്കാരന്‍ ചിന്തിക്കുന്നത്!
വിഷുദിന പ്രതിക്ഷേധതിന്റെ ഏതാനും ചിത്രങ്ങള്‍ ചുവടെ.
No comments:
Post a Comment