Sunday, April 1, 2012

സ്നേഹികളുടെ കൂട്ടായ്മയില്‍ പ്രക്ഷുബ്ദാവസ്ഥ

ചൈതന്യയില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സമുദായസ്നേഹികളുടെ കൂട്ടായ്മയില്‍ പ്രക്ഷുബ്ദാവസ്ഥ. പ്രസംഗിച്ച അല്മായര്‍ അത്യന്തം വികാരഭാരിതമായി സമുദായത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. മറുപടിപ്രസംഗം നടത്തുന്ന മൂലക്കാട്ട് പിതാവിന് കൂക്ക് വിളി കൊണ്ട് പല പ്രാവശ്യം പ്രസംഗം നിര്ത്തേണ്ടി വന്നു.

പ്രസംഗം അവസാനിപ്പിച്ച പിതാവിനെ കൂക്കി വിളിച്ചു സമുദായാംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യം ആയി ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്, ഇപ്പോഴും വന്‍ പ്രതിഷേധം ആണ് കോട്ടയത്ത്‌ നടക്കുന്നത്.

ആരാണ് ഇതിനെല്ലാം ഉത്തരവാദി? കോട്ടയം രൂപതയ്ക്ക് ഇത് അപമാനം ആണ്. ക്നാനായക്കാരന്‍ ഉണര്ന്നാല്‍ അതിനെ ഒരു ശക്തിക്കും എതിര്ക്കാന്‍ ആവില്ല. സമുദായം എന്ന ഒരു വികാരം അവിടെ വന്‍ ശക്തി ആയി രൂപപ്പെട്ടു കഴിഞ്ഞു.

ചിക്കാഗോ കനായുടെ മെയിലില്‍ നിന്നും.

No comments:

Post a Comment