Wednesday, April 4, 2012

വിശുദ്ധ വാരത്തിലെ കുമ്പസാരം


പ്രിയ ഹൂസ്റ്റണ്‍ ക്നാനായ സുഹൃത്തുക്കളെ,

1/29 /2012-ല്‍, മുളയാനിക്കുന്നേല്‍ ബാബുവിനോട് ഞങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഏതാണ്ട്‌ രണ്ട് മാസത്തോളമായ് മറുപടി തരുവാന്‍ ബാബുവിന് സാധിക്കാത്തത് താന്‍ ചെയ്ത തെറ്റ് അംഗീകരിച്ചുകൊണ്ടുള്ള മൌനസമ്മതമായി ഞങ്ങള്‍ കരുതുന്നു.ഞങ്ങള്‍ രാജിവച്ചത് പള്ളിവാങ്ങി ഒരാഴ്ച കഴിഞ്ഞാണ് അന്നേവരെ പല മീറ്റിങ്ങുകളും കൂടിയെങ്കിലും ഒരു മീറ്റീങ്ങിലും ഈ fuqua പള്ളിക്ക് പത്തിലധികം ലീനുകളോ, Bankruptcy ഫയല്‍ ചെയ്തിരിക്കുന്നതായോ ആരും പറഞ്ഞുകേട്ടില്ല. അറ്റോര്‍ണി ഫിലോന്‍ട്രാന്‍ വഴി ഞങ്ങളറിഞ്ഞ യാഥാര്‍ത്യങ്ങള്‍ സമൂഹത്തെ അറിയിച്ചിട്ട് ഏതാണ്ട് രണ്ട്മാസത്തോളമായി. ഇത്രനാളും മൌനമവലംപിച്ച് സത്യം പുറത്തുപറയാന്‍ തയ്യാറാകാത്ത ബഹു. ജോസച്ചനും ട്രസ്ടീ ഡാനി വെന്നലശ്ശേരിയും നോമ്പുകാലത്തെ വിശുദ്ധ വാരത്തില്‍ യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കി പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുന്നു.

പള്ളി വാങ്ങിയതിലുള്ള അപാകതകള്‍ ഒന്നും തങ്ങള്‍ക്കറിയില്ലായെന്ന് അച്ചനും ഡാനിയും പലരോടും പറഞ്ഞതായി അറിഞ്ഞ ഞങ്ങള്‍ ട്രസ്ടീ ഡാനിയെ നേരിട്ടും ഫോണിലും സംസാരിച്ചപ്പോള്‍ ഡാനിയും, പത്തിലധികം lien ഉം Bankruptcy ഫയല്‍ ചെയ്തിരിക്കുന്നതായോ അറിയില്ലായിരുന്നുവെന്നുള്ള സത്യം ഞങ്ങളോട് തുറന്നു സമ്മതിച്ചു. അച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരമാണ്

1. Lien കളെപറ്റിയോ Bankruptcy ഫയല്‍ ചെയ്തിരിക്കുന്നതിനെപ്പറ്റിയോ തനിക്കറിവില്ലായിരുന്നു .

2. ഈ പള്ളി വാങ്ങുന്നതുമായി സംബന്ധിച്ച് ഒരു വക്കീലുമായി നിയമോപദേശം തേടിയിട്ടുമില്ല.

3.പള്ളി വാങ്ങുന്നതിന് മുന്‍പോ അതിനു ശേഷമോ ബാബുവോ ഇതിനായി കഷ്ട്ടപ്പെട്ട മറ്റ് ബുദ്ധിജീവികളോ ഇതൊന്നും അറിയിച്ചിരുന്നില്ലെന്നും ജോയിയും ബിനോയിയും അറ്റോര്‍ണി ഫിലോന്‍ട്രാനിന്‍റെ കത്ത് തെളിവ് സഹിതം സമൂഹത്തെ അറിയിച്ചപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ മനസ്സിലായത്.

വിശുദ്ധ വാരത്തില്‍ തന്നെ അച്ചനും ഡാനിയും തങ്ങള്‍ ഈ സമൂഹത്തോട് ചെയ്ത അപരാധം മനസ്സിലാക്കി കുമ്പസാരിക്കാന്‍ തയ്യാറായത് ദൈവത്തിന്‍റെ പദ്ധതിയാണ്. ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ആത്മാഭിമാനത്തിന്‍റെ ഒരു കണികയെങ്കിലും അവശേഷിക്കുന്നുണ്ടേല് കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹിത്തം ഈ വര്‍ഷവും തുടരുന്ന മിഷന്‍ ഭാരവാഹികള്‍ തല്‍സ്ഥാനങ്ങള്‍ രാജിവച്ച് ഈസമൂഹത്തോട് മാപ്പ് പറയുവാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

മുന്‍പ് ഒരിക്കലും നടത്താത്ത ഈ കുമ്പസാരത്തിന് പിന്നിലെ ചേതോവികാരം സാമാന്യ ബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളൂ. .സന്തോഷത്തോടെ കഴിഞ്ഞ ഒരു സമൂഹത്തിന്‍റെ കൂട്ടായ്മ തകര്‍ത്തത് ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി? ക്രിസ്തുവിനെ വിസ്തരിച്ചതിനുശേഷം പീലാത്തോസ് കൈകഴുകി പറഞ്ഞപോലെ ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് ഈ അവസരത്തില്‍ ഈ സമൂഹത്തിലെ മിഷ്യന്‍റെ ചുമതല വഹിച്ച മിഷന്‍ ഡയറക്ടര്‍ ഫാ.ജോസച്ചന്‍, ട്രസ്റ്റി ഡാനി, ട്രെഷര്‍ .സ്റ്റീഫന്‍ ചേട്ടന്‍,പാരീഷ്കമ്മറ്റിയംഗങ്ങള്‍, രാജു ചേരിയില്‍, ജോണ്‍ ചേത്തലില്‍, പീറ്റര്‍ ചാഴികാട്ട് തുടങ്ങിയവര്‍ നിങ്ങള്‍ക്കീ കാര്യങ്ങളില്‍ അറിവില്ലേല്‍  തങ്ങളുടെ നിരപരാധിത്വം ഈ സമൂഹത്തോട് പറയുകയോ ഇമെയില്‍ വഴി അറിയിക്കുകയോ ചെയ്യണം.ശ്രീ. ജോണ്‍ ചേത്തലില്‍ മുന്‍പ് എഴുതിയ ഒരു വാചകം ഇവിടെ കുറിക്കട്ടെ ,"ഞങ്ങളൊക്കെ മണ്ടന്‍മാര്‍ എന്ന് വിചാരിക്കരുത് ഒന്നും പഠിക്കാതെയോ അറിയാതെയോ അല്ല ഈ പള്ളി വാങ്ങുവാന്‍ ഇറങ്ങിതിരിച്ചത്", ഈ സമൂഹത്തിന് വേണ്ടി സംരക്ഷിക്കാമായിരുന്ന ഒരു മില്യന്‍ ഡോളറിലധികം,ഞങ്ങളുടെ വിയര്‍പ്പിന്‍റെ വിലയുള്ള തുക,ബാങ്കില്‍ നിന്നും പള്ളിക്കുവേണ്ടി ചെക്ക് ഒപ്പിട്ടുകൊടുത്തപ്പോള്‍ ഈ liien നെക്കുറിച്ചോ Bankruptcy യെക്കുറിച്ചോ പഠിക്കാതെയോ അറിയാതെയോ ആണോ പ്രവര്‍ത്തിച്ചത്? ചങ്കൂറ്റത്തോടെ സമൂഹത്തില്‍ വെളിപ്പെടുത്തുക.

ഒരു chandlier, Tax exemption ലൂടെ വാങ്ങിയതിന്‍റെ പേരില്‍ നിസ്സാര തുകക്കുവേണ്ടി Enquiry കമ്മീഷനെ നിയോഗിച്ച ശ്രീ. ബാബു മുളയാനിക്കുന്നേല്‍,പള്ളി വാങ്ങിയതിലൂടെ കമ്മ്യൂണിറ്റിക്ക് സംരക്ഷിക്കാമായിരുന്ന ഒരു മില്യന്‍ഡോളറിലധികം തുക നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ എത്രയും വേഗം ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.മേല്‍പറഞ്ഞ കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടേല്‍ തെളിവുകള്‍ സഹിതം സമൂഹത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറുമാണ്. ബഹു. ജോസച്ചന്‍ ചങ്കൂറ്റത്തോടെ ഈ സമൂഹത്തിനു മുന്‍പില്‍ സത്യം തുറന്നുപറയാന്‍ തയ്യാറാകണം.പള്ളിയുടെ പണം അപഹരിക്കുന്നതും,പള്ളിക്ക് സംരക്ഷിക്കാമായിരുന്ന തുക അറിവോടുകൂടി നഷ്ടപ്പെടുത്തിക്കളയുന്നതും ഒരേ കുറ്റം തന്നെയാണ്.അറിയാതെ ചെയ്യുന്ന തെറ്റ് ദൈവം ക്ഷമിച്ചെന്നിരിക്കും എന്നാല്‍ അറിവോടെ ചെയ്യുന്ന തെറ്റ് ദൈവം ഒരിക്കലും പൊറുക്കില്ല.അതിന് ഉത്തമ ഉദാഹരണമാണ്, അപ്പ. പ്രവര്‍ത്തനം 5 (1-11) അനനിയാസിന്‍റെയും സഫീറയുടെയും കഥ.

ഈസ്റ്റര്‍ ആശംസകളോടെ,
ജോയി കിഴക്കേല്‍ & ബിനോയി തത്തംകുളം.

(Received through American Kna Googlegroup)

No comments:

Post a Comment