കോട്ടയം ജില്ലയിലെ ഒരു പള്ളിയില്‍ വികാരിയായി സേവനം അനുഷ്ടിച്ചു വന്നിരുന്ന ഒരു പുരോഹിതന്‍ വൈദികാന്താസു ഉപേക്ഷിച്ചു കുടുംബ ജീവിതത്തില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതനായതായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ട്.
പ്രസ്തുത വൈദികന്‍ കഴിഞ്ഞ രണ്ടു വര്ഷം മുമ്പ് ഒരു സ്ത്രീയെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു എന്നും, എന്നിട്ടും വൈദികവൃത്തി അഭംഗുരം തുടരുകയായിരുന്നു എന്നുമാണ് കേള്‍ക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അരമനയില്‍ നിന്ന് അന്വേഷണത്തിന് എത്തിയ പുരോഹിതര്‍ ഇദ്ദേഹത്തെ പള്ളി മുറിയില്‍ നിന്നും പുറത്താക്കുക ആയിരുന്നുവത്രേ.
രണ്ടു വര്ഷം മുമ്പ് ഇത് പോലൊരു സംഭവം നടന്നിരുന്നെങ്കില്‍ ഒരു സ്ഥലമാറ്റക്കുപ്പായം അണിയിച്ചു ഈ വൈദികനെ രക്ഷപെടുത്തിയേനെ. ഇന്ന് സമുദായത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് മാധ്യമങ്ങള്‍ കാരണമാണ് അങ്ങിനെ ചെയ്യാന്‍ സാധിക്കാതെ വരുന്നത്. എന്നിട്ടും ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ട്, ആകാംഷഭരിതരായ സമുദായംഗങ്ങള്‍ക്കോ ഇടവകകാര്‍ക്കോ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ യാതൊരു സംവിധാനവും നമുക്ക് ഇന്നില്ല. ഇതിനെക്കുറിച്ച് ഒരു പ്രസ് റിലീസ് ഇറക്കാന്‍ നമ്മുടെ അധികാരികള്‍ തയ്യാറാവുകയില്ല.. അരമനയിലേയ്ക്ക് ഫോണ്‍ ചെയ്തു ചോദിച്ചാല്‍ എന്തായിരിക്കും പ്രതികരണം എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
എന്തായാലും, ളോഹയ്ക്കുള്ളില്‍ അസ്വസ്ഥരായി ജീവിക്കുന്ന പുരോഹിതരെ ഇതുപോലെ രക്ഷപ്പെടുവാന്‍ അനുവദിക്കുന്നതെന്തുകൊണ്ടും അഭിലക്ഷണീയമാണ്.
ഈ വിഷയത്തില്‍ കൂടുതല്‍ അറിയാവുന്നവര്‍ വിവരങ്ങള്‍ ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ് ചെയ്യണമെന്നു അപേക്ഷിക്കുന്നു.
Posted by Administrator, Knanaya Viseshangal
Posted by Administrator, Knanaya Viseshangal
No comments:
Post a Comment