Sunday, April 15, 2012

പിതാവിന്റെ പ്രതിമാസ (ഏപ്രില്‍) അമേരിക്കന്‍ സന്ദര്ശനം


നോര്‍ത്തമേരിക്കയിലെ ക്നാനയസമുദായംഗങ്ങളുടെ മേല്‍ യാതൊരു അവകാശമോ അധികാരമോ ഇല്ലാത്ത മാര്‍ മൂലക്കാട്ട് പിതാവിന്റെ ഇപ്പോഴത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം ചുവടെ പറയുന്നതില്‍ ഏതാണ്?

പണപ്പിരിവിനാണോ?

കല്യാണം കൂടാനാണോ?

സഭയുടെ കാശു മുടക്കി സഹോദരിമാരെ കാണാനാണോ?

പിതാവ് LAയിലും ചിക്കാഗോയിലും കോട്ടയത്തും വച്ച് അബദ്ധത്തില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ തിരുത്താനാണോ?

ഈ വക കാര്യങ്ങള്‍ അറിയാന്‍ സമുദായംഗങ്ങള്‍ക്ക് അവകാശം ഉണ്ടെന്നു വിശ്വസിക്കട്ടെ.

തിരുമേനി ഇന്ന് ഡാള്ളാസില്‍ എത്തിയിരുന്നു.  അവിടത്തെ ഒരു കുഞ്ഞുപോലും അദ്ദേഹത്തോട് എന്തെങ്കിലും ചോദ്യം ചോദിക്കുകയോ സംശയം പ്രകടിപ്പിക്കുകയോ ചെയ്തതായി കണ്ടില്ല.  അമേരിക്കയില്‍ ഉടന്‍ തന്നെ ഒരു ക്നാനായ രൂപത ഉണ്ടാകുമെന്ന് പിതാവ് പറയുന്നത് കേട്ട് എല്ലാവരും വായ്‌ പൂട്ടി, ഓഛാനിച്ചു നിന്നു.

കോട്ടയത്തുള്ളവര്‍ ചിക്കാഗോയിലെയും ഡാള്ളാസിലെയും പോലുള്ളവരായിരുന്നെങ്കില്‍ മൂലക്കാടനും മുത്തോലവും കൂടി ക്നാനായ സമുദായത്തെ ഇറച്ചി വിലയ്ക്ക് വില്‍ക്കുമായിരുന്നു.

അങ്ങനെ സംഭവിക്കാത്തിനു സര്‍വേശ്വരനോട് നമുക്ക് നന്ദി പറയാം.

അമേരിക്കയില്‍ നിന്നൊരു സമുദായസ്നേഹി 

No comments:

Post a Comment