വിശ്വാസ കൂട്ടായ്മകളുടെ അത്താണിയായ അല്മായസംഘടനകളെ തകര്‍ക്കാന്‍ എപ്പോഴും മുന്നോട്ടിറങ്ങിയ വര്‍ഗമാണ് കള്ളപാതിരികളും അവരുടെ മേനികളും. ഹിന്ദു മതത്തില്‍ അവര്‍ ബ്രാഹ്മണവേഷം കെട്ടി ദൈവം പറഞ്ഞിട്ടില്ലാത്ത ആചാരങ്ങളും അനുഷ്ടാനങ്ങളും സ്വന്തം സാമ്പത്തിക ഉന്നമനത്തിനായി പ്രചരിപ്പിച്ചു, കത്തോലിക്കാസഭയിലും വേണ്ടാത്ത ആചാരങ്ങള്‍ കുന്നുകൂട്ടിയതും അവരുടെ തീന്മേശ വിഭങ്ങള്‍കൊണ്ട് നിറയ്ക്കാനാണ്, കഴുന്നെടുക്കല് പോലുള്ള ഹൈന്ദവ ആചാരങ്ങള്‍ ഒരിക്കലും ആരെയും സ്വര്‍ഗത്തിന് അവകാശികള്‍ ആക്കത്തില്ല... മനസ് മാത്രം നോക്കി പ്രതിഫലം തരുന്നവന് ആണ് ദൈവം...
അധികാര കസേരയില്‍ കയറി കഴിയുമ്പോള്‍ മുല്യങ്ങളെ ചെകുത്താന് എഴുതികൊടുക്കുന്നവര്‍ കസേരകളെ തിന്നുന്ന ചിതലുകളെ കാണാതെ സ്വന്തം മുഖത്തെ വിരൂപമാക്കികൊണ്ടിരിക്കുന്ന കരിമംഗല്യത്തില്‍ ക്രീം തേച്ചു പിടിപ്പിച്ചിട്ട് കണ്ണാടിയില്‍ നോക്കാതെ സവാരിക്കിറങ്ങുന്നു...! വിശ്വാസികളുടെ കൂട്ടായ്മയെ എന്നും വെള്ളമൊഴിച്ചു കെടുത്താന്‍ ശ്രമിക്കുന്നവര്‍ മനസിലാക്കുക വിശ്വാസികള്‍ ഇല്ലങ്കില്‍ അവര്‍ വട്ടപൂജ്യമാണ് എന്ന്....
നാം തീര്‍ത്തും അന്ധകാരത്തിന്റെ പടുകുഴിയില്‍ കിടക്കുന്നു കള്ളപാതിരിമാരുടെ “അല്മായ സംഘടനകളെ തകര്‍ക്കുക” എന്നുള്ള ഏക ലക്ഷ്യത്തോടെയാണ് ഈ ഗ്ലോബല്‍ സിമ്പോസിയം നടത്തുന്നത്... അതില്‍ പങ്കെടുക്കുന്ന എല്ലാരും എഴുതികൊടുക്കുന്ന സ്വാര്‍ത്ഥ അജണ്ടകള്‍ ഉള്ള ചില ചാപിള്ള ഗദ്യരചനകള്‍ വായിക്കും... വെറും കണ്ണില്‍ പൊടിയിടല്‍... പങ്കെടുക്കുന്ന ഒരുത്തനുപോലും സിമ്പോസിയം എന്ന വാക്കിന്റെ അര്‍ഥംപോലും അറിയില്ല, സിമ്പോസിയം മോഡരേറ്റ് ചെയ്യേണ്ട മാനദണ്ഡങ്ങള്‍ അറിയത്തില്ല... കാമ്പില്ലാത്ത പേക്കൂത്ത് മാത്രം... ഇന്ത്യന്‍ കൂലിപട്ടാളത്തെ ഉപയോഗിച്ച് ഇരുനൂറു വര്ഷം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചു... ഈ വിവരംകെട്ട പ്രാഞ്ചി-താങ്ങികള്‍, അതേ കൂലിവേഷം കെട്ടി അവരുടെ തന്നെ തൊലിയില്‍ ആസിഡ് ഒഴിച്ചു വിരൂപമാക്കുന്നു... ഒരുമക്കുവേണ്ടി ഒരുമിക്കേണ്ട സമയമായി.... നമ്മുടെ വിശ്വാസം അണച്ച് കളഞ്ഞു ചിലര്‍ പണക്കൊതിയും ആത്മപ്രശംസയും കുത്തിനിറക്കുന്നു, യഥാര്‍ത്ഥ സ്വാതന്ത്യ്രം കൈവരുന്നത് ദൈവവിശ്വാസത്തില്‍ നാം നമ്മെത്തന്നെ തിരിച്ചറിയുമ്പോള്‍ മാത്രമാണ്... സഭയെയും, വിശ്വാസത്തെയും സമുദായത്തെയും തകര്‍ക്കുന്ന പണവെറിയന്മാരെ തിരിച്ചറിയുക, സമഗ്രമായ കാഴ്ചപ്പാട് നഷ്ടപെട്ടവരിലൂടെ സാത്താന്‍ കാണിക്കുന്ന കണ്കെട്ടുകള്‍ തിരിച്ചറിയുക....
വിവേകം നഷ്ടപ്പെട്ട, അനുദിനം നഷട്ടപെടുത്തികൊണ്ടിരിക്കുന്ന പ്രാഞ്ചികള്‍ തിരിച്ചറിവിന്റെ പാതയിലേക്ക് വരുക.... ഇത് കാലത്തിന്റെയും മനുഷ്യജന്മത്തിനെയും ആവശ്യമാണ്. സിമ്പോസിയം നടത്തിയാല്‍ എന്തുനേട്ടമാണ്...? ഒരു കഴുത വിളിച്ചു കൂവുന്നു; പങ്കെടുക്കുന്ന കഴുതകള്‍ തികട്ടി-തുപ്പിയത് പരസ്പരം തിന്നു വിശപ്പടക്കുന്നു.... വട്ടമേശ-തീറ്റ-ഫോട്ടോയും പല്ലെല്കുത്തും കുട്ടിപത്രത്തിലും മീഡിയയിലും കണ്ടു സംതൃപ്‌തിയില്‍ അടുക്കള ബാറില്‍ ഇരുന്നു ഇങ്കുലാബ് വിളിക്കുന്ന പ്രാഞ്ചികള്‍ മുതുക് ഒടിഞ്ഞ സാക്ഷാല്‍ കഴുതകള്‍... വെള്ളക്കാളകള്‍ നിങ്ങള്‍ വാല് പൊക്കാന്‍ കാത്തിരിക്കുവാണ് സങ്കര-കഴുതകള്‍ക്ക് ജന്മം കൊടുക്കാന്‍...!
(“ആഗോള പ്രഞ്ചിയേട്ടന്മാോരുടെ ചിക്കാഗോ സിമ്പോസിയം” എന്ന പോസ്റ്റിനു ആരോ ഒരാള്‍ അനോണിമസ് ആയി അയച്ച കമന്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നു എന്ന് തോന്നിയത് കൊണ്ട് ഒരു പോസ്റ്റ് ആയി ഇവിടെ കൊടുത്തതാണ്. എഡിറ്റിംഗില്‍ എന്തെങ്കിലും തെറ്റുകള്‍ കടന്നുകൂടിയിട്ടുന്ടെന്കില്‍ ക്ഷമിക്കുമല്ലോ. Administrator)
No comments:
Post a Comment