Tuesday, May 29, 2012

വികാരിയും വിജാഗിരിയും


സന്യാസത്തിന്റെ വറുതിയില്‍ നിന്നും മാര്‍ മൂലക്കാട്ട് സമുദായമെത്രാന്റെ പട്ടുമെത്തയിലേയ്ക്കാണ് വന്നു വീണത്. കത്തോലിക്കാ സഭകൊടുത്ത വടിയും മുടിയും അരപ്പട്ടയും അണിഞ്ഞ് അമേരിക്കയിലൂടെ നടന്ന് ഒരു ക്നാനായകൊച്ചിനെ മാമ്മോദീസാ മുക്കിയാല്‍ അയ്യായിരമോ അതിലധികമോ ഡോളര്‍ തടയുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. കല്യാണത്തിനും മരിച്ചടക്കിനും അതിലും കൂടുതലാണത്രേ റേറ്റ്.

ഈ ഡോളറുകളൊന്നും (കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ ലഭിക്കുന്ന "കിഴി" ഉള്‍പ്പടെ) അതിരൂപതയില്‍ കൊണ്ടുവന്ന് മുതല്‍ കൂട്ടുന്നില്ല. എല്ലാം മൂലക്കാട്ടു വീട്ടിലേക്കാണ് പോകുന്നതെന്നു വേണമെങ്കില്‍ വിശ്വസിക്കാം. മുന്‍ പിതാക്കന്മാര്‍ക്ക് ഈ വഴി കിട്ടിയിരുന്ന ചെറുതും വലുതുമായ തുകകള്‍ സമുദായക്കാരുടെ ക്ഷേമത്തിനായി മുതല്‍ കൂട്ടിയിരുന്നു. അങ്ങനെ ഇന്നു കാണുന്ന സ്ഥാപനങ്ങളൊക്കെ ഉണ്ടായി. മാര്‍ മൂലക്കാട്ടാക്കട്ടെ ഒരു കല്ലിനു മുകളില്‍ ഒന്നു കൂടി വയ്ക്കാന്‍ താല്പര്യം കാട്ടാതെ ഉണ്ടായിരുന്ന മൂലക്കല്ലുകൂടി മാന്തികൊണ്ടിരിക്കുന്നു. ആ കല്ലെടുത്ത് സമുദായക്കാരെ എറിയുകയും ചെയ്യുന്നു.

അദ്ദേഹം അധികാരിയായി വന്ന കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടയില്‍ സമുദായത്തിന്‌യാതൊരു നേട്ടവും ഉണ്ടാക്കാന്‍ ശ്രദ്ധിക്കാതെ ഉണ്ടായിരുന്നതെല്ലാം ധൂര്‍ത്തടിച്ചു കൊണ്ടിരിക്കുകയാണ്. മൂലക്കാട്ട് തിരുമേനിയുടെ ഭരണകാലത്ത് സമുദായത്തിന് പ്രയോജനകരമായ ഏതെങ്കിലും സ്ഥാപനങ്ങള്‍ പുതിയതായി ഉണ്ടായോ എന്ന് ചിന്തിച്ചു നോക്കുക. കാള വിളവില്‍ കയറിയതു പോലെ ഒരറ്റം മുതല്‍ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

സമുദായത്തിന്റെ അടിക്കല്ലിളക്കുന്ന മൂലക്കാട്ടു ഫോര്‍മുല അംഗീകരിക്കാതെ നിന്ന ബഹുഭൂരിപക്ഷം വൈദീകരെയും പാട്ടിലാക്കാന്‍ അദ്ദേഹം രാഷ്ട്രീയതന്ത്രം പുറത്തിറക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഇന്‍ക്രിമെന്റ് കൊടുക്കുന്നതു പോലെ 30 ശതമാനം ശബള വര്‍ദ്ധനവാണ് വൈദീകര്‍ക്കു കൊടുക്കാന്‍ സ്വയം തീരുമാനിച്ചിരിക്കുന്നത്. അരമനയില്‍ നിന്നോ അമേരിക്കയില്‍ നിന്നും കിട്ടുന്നതു കൊണ്ടല്ല ഇതു കൊടുക്കുന്നത് ഇടവകയില്‍ നിന്നും കൊടുത്തുകൊള്ളണം. ദൈവജനത്തിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന ബഹു: വൈദീകരെ തനിക്കു മാത്രം ശുശ്രൂഷ ചെയ്യുവാനായി, തന്റെ വാലാട്ടികളാക്കാനായി, മാര്‍ മൂലക്കാട്ട് ഉപയോഗിച്ചിരിക്കുന്ന തന്ത്രമാണിത്. അതുവഴി വികാരി എന്ന പദവിയില്‍ നിന്നും അവരെ കട്ടിളയില്‍ ഇടംവലം തിരിയുന്ന വിജാഗിരിപോലെ മൂലക്കാട്ട് ഇംഗിതത്തില്‍ ഊന്നിനിന്ന് തിരിയുന്ന വെറും വിജാഗിരിയാക്കിയിരിക്കുന്നു.

കപ്യാരുമാരുടെ ശബളവും 30 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. KCC യുടെ നോട്ടീസ് പള്ളിയില്‍ കൊടുക്കാതിരിക്കാനും മറ്റാരെങ്കിലും കൊടുക്കുന്നുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടു ചെയ്യാനുമാണ് കപ്യാരുമാര്‍ക്കും ശബളം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. വിയാനി ഹോമിലെ അന്തേവാസികളായ വൈദീകര്‍ക്കും ഉണ്ട് ആനുകൂല്യങ്ങള്‍. അവരുടെ മുറികളില്‍സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ മുറികള്‍ പണിയാനും തീരുമാനമുണ്ട്. അതിനുള്ള പണവും വിശ്വാസികളുടെ ഇടയില്‍നിന്നും തന്നെ കണ്ടെത്തണമെന്നാണ് തീരുമാനം. കൂടാതെ അവര്‍ക്ക് ആഴ്ച്ചയില്‍ ഒരു ദിവസം കൂടി ഇറച്ചിക്കറികൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ടെന്ന് പറയുന്നു. സമുദായനേതാക്കന്മാരെ നാലു തെറിപറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് അരമനയില്‍ ചെന്നാല്‍ അവന്റെ ഇടവകയില്‍ നിന്നും ഒരു തെറിക്ക് നൂറുരൂപ വെച്ചു പള്ളിചെലവില്‍ കൊടുക്കാന്‍ വിജാഗിരി അച്ചനോട് മാര്‍ മൂലക്കാട്ട് നിര്‍ദ്ദേശിച്ചെന്നും വരാം.

സമുദായ അന്തകനായി വന്ന മാര്‍മൂലക്കാട്ടിലിനെ ജനം കൂവി ഇരുത്തിയപ്പോള്‍ അത് രാഷ്ട്രീയശൈലിയായി തരം താണതായി. അദ്ദേഹത്തിന് രാഷ്ട്രീയതന്ത്രത്തിലൂടെ അച്ചന്മാരെ പിടിച്ചു കൂടെ നിര്‍ത്താം, എന്താ ചെയ്ക!

അടുത്ത ഞായറാഴ്ച്ചത്തെ സ്‌തോത്രക്കാഴ്ച്ച അരമനയിലെത്തിക്കണമെന്ന് ചില പള്ളികളില്‍ അറിയിച്ചിരിക്കുന്നതായി കേള്‍ക്കുന്നു എന്തിനാണെന്നൊന്നും പറയുന്നില്ല. മാര്‍ മൂലക്കാട്ട് വന്നതില്‍പിന്നെ പലതവണയായി ഒരോന്നും പറഞ്ഞ് ഇടവകകളില്‍ നിന്നും സ്‌തോത്രകാഴ്ച്ച പിരിച്ചുകൊണ്ടു പോകുന്നു. മിഷന്‍ ഞായര്‍ പിരിവാണ് പണ്ടൊക്കെ ആകെകൊണ്ടുപോയിരുന്നത് ഇന്നിതാ മെത്രാന്റെ തന്നിഷ്ടത്തിനായി പള്ളികളില്‍ നിന്നും സ്‌തോത്രകാഴ്ച്ച പിരിച്ചു കൊണ്ടു പോകുന്നു.

ഇതൊക്കെ തടഞ്ഞേ മതിയാകൂ. അരമനക്കാരുടെ ധൂര്‍ത്തിന് തടയിടുവാന്‍ സമുദായക്കാര്‍ പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തന്നെ വേണം.

പേരകിടാവ്

8 comments:

  1. അന്തപ്പന്‍May 29, 2012 at 4:34 AM

    നോട്ടീസ് കൊടുപ്പിക്കാതതിനും, സമുടായനെതാക്കളെ തെരിവിളിക്കുന്നതിനും കൂലി ഉണ്ടെങ്കില്‍, ഈ മുടിഞ്ഞ ഇലക്ട്രോണിക് മാധ്യമങ്ങള്‍ നശിപ്പിക്കുന്നതിന് എന്ത് ലഭിക്കും!

    സംഗതി സീരിയസായിട്ടാണ് പറയുന്നത്. നല്ല മണി മണി പോലുള്ള ഹാക്കര്മാരെ അറിയാം. ഇത്തരം കുണ്ടാമാണ്ടികളൊക്കെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കി തരാം. എനിക്കും വല്ലതും നല്ലവണ്ണം തടയണം. നല്ല ഒരു ഓഫര്‍ തരാന്‍ തിരുമെനിമാര്ക്കോ , അവരോടു അനുഭാവമുല്ലവര്ക്കോ പ്ലാന്‍ ഉണ്ടെങ്കില്‍ ബന്ധപ്പെടുക: anthakanantappaan@hotmail.com

    ReplyDelete
  2. ഇതില്‍ പറഞ്ഞിരിക്കുന്നതില്‍ പലതും അടിസ്ഥാനരഹിതമായ ആരോപണമല്ലേ എന്ന് ആദ്യം ചിന്തിച്ചു പോയി. പക്ഷെ ഒന്നുകൂടി ആലോചിച്ചപ്പോള്‍, അടിസ്ഥാനരഹിതമാണെങ്കില്‍ കൂടി, ഇത്തരത്തിലുള്ള ചര്ച്ചരകള്‍ നടക്കുന്നത് സഭയ്ക്ക് നല്ലതാണെന്നാണ് തോന്നിയത്.

    സഭയുടെ പ്രവര്ത്തനങ്ങളില്‍, പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍, സുതാര്യത ഇല്ലാത്തത് ഒരു പ്രശ്നമായി ആരും കണക്കാക്കുന്നില്ല. എന്തോ, “സഭ അങ്ങിനെയാണ്” എന്ന ചിന്താഗതിയാണ്. സഭ അങ്ങിനെയാണോ? സഭ അങ്ങിനെയാണോ ആകേണ്ടത്? “നിനക്കുള്ളതെല്ലാം വിറ്റ് എന്റെ പിന്നാലെ വരുവിന്‍” എന്ന് പറഞ്ഞവന്റെ പേര് പറഞ്ഞു ഇത്രയും സമ്പത്ത് വാരിക്കൂട്ടേണ്ടതുണ്ടോ? അതും യാതൊരു സുതാര്യതയും ഇല്ലാതെ.

    ശരിയാണ്, നമ്മള്‍ കൊടുക്കുന്ന തുകകളെല്ലാം എവിടെ പോകുന്നു? അറിയാന്‍ നമുക്ക് അവകാശമില്ല എന്ന നിലപാടിനു എന്ത് ധാര്മ്മികതയാണുള്ളത്.

    ഇരുമ്പുമറയുടെ പിന്നില്‍ നിന്ന് കൈകാര്യം ചെയ്യുന്നത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ വിളിച്ചുകൂവാന്‍ പേരക്കിടാവിനും പശുക്കിടാവിനും ഒക്കെ ധൈര്യം വരുന്നത്?

    മേമുറിയിലെ വൈദികന്‍ രണ്ടു വര്ഷം കൊണ്ട് ഇടവകയിലെ എത്രമാത്രം സമ്പത്ത് അടിച്ചു മാറ്റി കാണും! ഇടവകകാര്ക്ക് അതൊന്നും അറിയാന്‍ അവകാശമില്ലേ? ഫാ. ബോബി മണലേലിന്റെ വീട്ടുക്കാരോ നമ്മുടെ പിതാക്കന്മാരുടെ വീട്ടുകാരോ ആ ഇടവകയ്ക്ക് വേണ്ടി പത്തു പൈസ മുടക്കിയിട്ടുണ്ടോ? എന്നിട്ടും ഇടവകകാര്ക്ക് മിണ്ടാന്‍ അവകാശമില്ല. ഏതു ദൈവമാണ്, ഏതു വിശുദ്ധപുസ്തകമാണ് ഇതിനെ സാധൂകരിക്കുന്നത്?

    ജോണ്‍ തട്ടുങ്കല്‍ കൊച്ചിയിലെ തിരുമിനിയായിരുന്നു. ഇത്രയും വൃത്തികേട് കാണിച്ചിട്ടും, വൈദികരെല്ലാം നിരത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചിട്ടും അദ്ദേഹം തന്റെ കസേരയില്‍ തുടര്ന്നു . കേരളത്തില്‍ നിന്ന് പരാതി പോയി, വത്തിക്കാനിലേക്ക്. കമ്മ്യുണിക്കേഷന്‍ ഇത്രയേറെ അഭിവൃദ്ധിപെട്ടിട്ടും ഒരു മാസം എടുത്തു അങ്ങേരെ കൊച്ചിയില്‍ നിന്നും മാറ്റാന്‍. വീണ്ടും അയാള്‍ മെത്രാനായിതന്നെ റോമില്‍ തുടര്ന്നു . ഇതിനിടയിലെല്ലാം എത്ര കോടികള്‍ കടത്താന്‍ അങ്ങേര്ക്കു സാധിച്ചു കാണണം!

    ഇക്കണക്കിനു സഭയ്ക്ക് എത്ര കാലം മുന്നോട്ടു പോകാന്‍ സാധിക്കും.

    പേരക്കിടാവേ, പേടിക്കേണ്ട; മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്; കപ്പിത്താനും ക്രൂവും ഒന്നും അത് മനസ്സിലാക്കുന്നില്ല.

    ആരോപണങ്ങള്‍ വിളിച്ചു കൂവുക; അവര്ക്ക് സൌകര്യമുണ്ടെങ്കില്‍ വിശദീകരിക്കട്ടെ. ഇല്ലെങ്കില്‍ നാണം കെടട്ടെ (അങ്ങിനെ ഒന്നുണ്ടെങ്കില്‍!).

    ReplyDelete
    Replies
    1. Iyalude asanathil nayikarnam kilithitundu.

      Delete
  3. ഇതിന്റെയൊന്നും പകുതിപോലും കൊള്ളയടിക്കാത്ത മാര്‍ വീരപ്പന്‍ എത്ര പേടിച്ചാണ് കാട്ടില്‍ കഴിഞ്ഞത്! തിരുമേനിമാരുടെ ഒരു ഭാഗ്യമേ!

    ReplyDelete
  4. വിശുദ്ധ കുര്‍ബാനയില്‍ യേശു ഉണ്ടന്ന് നാം വിശ്വസിക്കുന്നു. അതുപോലെ മക്കളായ നമ്മെയും നമ്മളുടെ ഫോട്ടോയും കാണിച്ചു
    വിദേശത്തുപോയി നക്കാപിച്ച കിട്ടുന്നത് അരമനയില്‍ കൊടുത്തു വിശ്വാസികളുടെ കണ്ണീര്‍ ഒപ്പുന്നു എന്ന് വിശ്വസിക്കുക.വീട്ടിലെ മൂത്ത മകന്‍ എന്ന നിലയില്‍, തെണ്ടുന്നതിന്റെ പത്തില്‍ ഒന്ന് അതോ ഫുല്ലോ (കുപ്പിയല്ല കേട്ടോ ) വീട്ടില്‍ കൊടുത്താല്‍ തെറ്റാണോ സഹോദരാ. അവരും രക്ഷപെടട്ടെ!! പ്രാഞ്ചി ഏട്ടന്മാര്‍ കൊടുക്കുന്നു. പിന്നെ മുടിയും വടിയും ഒക്കെ വയ്ക്കുന്നതിന്റെ വാടക അരമനയില്‍ കൊടുത്താല്‍ പോരെ. അഭിനയിക്കുന്നത് മൂലക്കാടന്‍ അല്ലെ. പ്രശ്നം ഉണ്ടാക്കാതിരുന്നാല്‍ വാടക എങ്കിലും കിട്ടും ഇല്ലങ്കില്‍ വേറെ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കി തലയില്‍ വച്ച് അഭിനയിക്കും. അതുകൊണ്ട് ചുപ് രെഹോ!!

    ReplyDelete
  5. Five thousand dollars, a 5 star hotel for Moolakattu. That is nothing.

    ReplyDelete
  6. Moolakattu is for all Moolakattus. Selfish. He does not care about you and me. Why should he? He was given the thoppi to destroy you and me, the community for his personal benefit. His relatives give him thier complete support including a relative from Vegas. He did not know Moolakattu until he became a bishop. Now he is all for the Bishop and has become his advocate in U.S., to preach the gospel according to Moolakattu. Knanaya people are smart and really very smart to understand this. Who is for us and who is against us. Let us take them on at the next convention. Muthu gives them so much money, Moolakattu can or will never say a word against Muthu. How long is Muthu in this country. His people do not want him here. How come he is descriminating against the other priests who may want to work here and make some money for 3 years and leave. He will not allow that. Right now priests, be happy with your 30% raise to support him. Today you will support him to receive his favors. Tomorrow your people will not be with you. Wake up before it is too late.

    ReplyDelete
  7. Mar Moolakattu lives for his siblings in US. He does not care about you stupid people. Give him some money and he will come and anoint you.

    ReplyDelete