Tuesday, July 24, 2012

അഭയ കേസ് സാക്ഷിയായ വനിതാ പ്രൊഫസര്‍ക്ക് ഭീഷണി

കൊച്ചി: അഭയ കേസിലെ സാക്ഷിയായ വനിതാ പ്രൊഫസറെ പ്രതികളുമായി ബന്ധപ്പെട്ട ചിലര്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിബിഐ ഇടപെട്ടു.

സാക്ഷിയായ ബിസിഎം കോളേജിലെ മുന്‍ പ്രൊഫസര്‍ കെ.സി. ത്രേസ്യാമ്മയ്ക്ക് ഇത്തരത്തില്‍ ഭീഷണി ഉണ്ടാവാതിരിക്കാന്‍ പ്രശ്‌നം കോട്ടയം എസ്​പിയുടെ ശ്രദ്ധയില്‍ സിബിഐ കൊച്ചി ഓഫീസ് പെടുത്തിയിട്ടുണ്ട്.

കോളേജിലെ മലയാളം പ്രൊഫസറായിരുന്നു കെ.സി. ത്രേസ്യാമ്മ. അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരും ഫാ. ജോസ് പൂതൃക്കയിലും ഇതേ കോളേജില്‍ അധ്യാപകരായിരുന്നു. പൂതൃക്കയില്‍ പ്രൊഫ. ത്രേസ്യാമ്മയുടെ അതേ വകുപ്പിലായിരുന്നു. രണ്ട് പ്രതികള്‍ക്കെതിരെയും സിബിഐക്ക് പ്രൊഫ. ത്രേസ്യാമ്മ മൊഴി നല്‍കിയിട്ടുണ്ട്. സിബിഐയുടെ ഭാഗത്ത് നിന്നുള്ള സാക്ഷിയാണ് അവര്‍.

കോട്ടയം ജില്ലയില്‍ നീണ്ടൂരിലാണ് പ്രൊഫ. ത്രേസ്യാമ്മ താമസിക്കുന്നത്. മൂന്ന് പ്രതികളെ നാര്‍കോ പരിശോധനയ്ക്ക് വിധേയമാക്കിയ സിഡിയുടെ ഉള്ളടക്കം ടിവിയിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രൊഫ. ത്രേസ്യാമ്മയ്ക്ക് എതിരെ ചിലര്‍ കൂടുതലായി തിരിയാന്‍ തുടങ്ങിയത്. അതില്‍ ഒന്ന് തന്റെ സ്വന്തം സഹോദരനായ തോമസ് ആണെന്നും പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു.

ഇങ്ങനെയിരിക്കെയാണ് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു സംഘം പോലീസുകാര്‍ യൂണിഫോമില്‍ തന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വന്ന് ശല്യമുണ്ടാക്കിപ്പോയതെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. പോലീസ് വന്നതിന് കാരണം എന്തെന്നറിയില്ല.

ഇതേ തുടര്‍ന്ന് പ്രൊഫ. ത്രേസ്യാമ്മ കൊച്ചി സിബിഐയില്‍ പരാതിപ്പെട്ടു. പ്രശ്‌നം കോട്ടയം എസ്​പിയുടെ ശ്രദ്ധയില്‍ സിബിഐ പെടുത്തിക്കഴിഞ്ഞു.

രണ്ട് വൈദികരെ കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങളാണ് സിബിഐയില്‍ പറഞ്ഞിട്ടുള്ളത്. നിര്‍ഭയമായി അത് എവിടെയും താന്‍ പറയുമെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു.

അഭയ കൊല്ലപ്പെട്ട ദിവസം താന്‍ കോണ്‍വെന്റില്‍ പോയിരുന്നുവെന്ന് പ്രൊഫ. ത്രേസ്യാമ്മ പറഞ്ഞു. അഭയയുടെ മൃതദേഹം കോണ്‍വെന്റില്‍ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. തുണി നീക്കി അഭയയുടെ മുഖം തനിക്ക് കാണിച്ചുതന്നത് പ്രൊഫ. പൂതൃക്കയിലായിരുന്നുവെന്ന് പ്രൊഫ. ത്രേസ്യാമ്മ ഓര്‍മിക്കുന്നു. 



മാതൃഭൂമി റിപ്പോര്‍ട്ട്‌ 

10 comments:

  1. MISS THRESSIAMMA AND JOMON PUTHENPURACKAL ARE BOTH SAME CHARACTER.BOTH NEVER MARRIED,DONT HAVE FAMILY LIFE,ALWAYS FIGHT WITH RELATIVES AND NEIGHBOURS,NEVER GO TO CHURCH,ALWAYS AGAINST KOTTAYAM DIOSESE AND KNANAYA COMMUNITY.BOTH DONT HAVE ANY GOOD RELATIONS WITH THEIR PARENTS.CBI IS USING THESE KIND OF ABNORMAL PEOPLES FOR CHEAP POPULARITY.

    ReplyDelete
    Replies
    1. If not marrying is a crime, remember all our bishops, priests (except Memury and others) and all your nuns are criminals!

      When someone comes out with a statement, if you have nothing to talk about it, instead of attacking them personally, YOU BETTER SHUT UP!

      Delete
    2. Sathyameva Jayathee.. There is some truth in this case.How much the politicians/Aramana had tried..Truth never dies.In Sr Abhaya case some kind of power is revealing all these things.Its hard to withstand natures call for sex as God has created humen the same way.

      Delete
  2. WHAT DOES THAT MEAN? THEY SHOULD NOT TELL THE TRUTH; NOTHING BUT THE TRUTH. YOU WANT THEM HIDE THE TRUTH BECAUSE THEY ARE UNMARRIED? HOW CAN ONE BE AGAINST THE KOTTAYAM DIOCESE WHILE THEY TELLING THE TRUTH? DID YOU EVER THINK ABOUT SR. ABHAYA AND HER FAMILY?

    ReplyDelete
    Replies
    1. it is true.a malayali girl,who never got a family life in her 65 years got some problems.she always talks nonsenses.how come a knanaya 65 year old knanaya girl got more than 15 cases in ettumanoor police station.Why miss thressiamma didnt go to see her mother when she passed away.remember thressiamma and her mother lived next door,but never talk each other.why thressiamma never go to any churches or temples? why she always fighting with all her neighbours?something wrong with her. why cbi is believing these kind peoples words.shame on you cbi.

      Delete
  3. the so called Thresiamma is a person well knwn for her abnormal behavior.how can cbi use this type of cheap people and publish their statements in medias.. shame on you cbi

    ReplyDelete
    Replies
    1. She is not cheap,She is a college professor,a post graduate in Malayalam, She taught thousands of students. how can you say that she is cheap? Kunnassery,Kottoor and poothrukkayil are cheap. Vellayadicha kushimadangal!!!!!

      Delete
  4. how can thresiamma be a sakshi for abhaya case .she is talking all nonsence

    ReplyDelete
  5. Senior lawyer C P Udayabhanu said the CBI’s bid to morally attack the accused and the bishop was unwarranted. Their discharge petition should not have been countered in this manner, said Udayabhanu. Indian Express

    ReplyDelete
  6. " സത്യം പറഞ്ഞാല്‍ അച്ചന്‍ അമ്മയെ തല്ലും , പറഞ്ഞില്ലെങ്കില്‍ ‍ അച്ഛന്‍ പട്ടിയിറച്ചി തിന്നും,,,!! " അഭയ കേസില്‍ സാക്ഷികളുടെ സ്ഥിതിയിതാണ് ,

    വളരെ വൈകി ആണെങ്കിലും പ്രോഫെസോര്‍ ത്രേസ്യാമ്മ സത്യം പറഞ്ഞു ..!!! കേരളത്തിലെ പൊതു സമൂഹം അവരോടു കടപ്പെട്ടിരിക്കുന്നു .., അവരുടെ വ്യക്തിപരമായ ജീവിതം എങ്ങിനെ എന്നത് പ്രശ്നമല്ല

    അവര്‍ വെറും ഒരു വ്യക്തി ആണ് എന്നാല്‍ " സഭ " അങ്ങിനെയല്ല... ഒരു സ്ഥാപനമാണ്‌ .സഭ പണ്ടും ഇങ്ങിനെ പൌരോഹിത്യത്തെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട് , മറിയക്കുട്ടി കൊലക്കേസ് ഓര്‍ക്കുക!!! , കുഞ്ഞാടുകള്‍ സഭയെ ന്യായീകരിക്കുക സ്വാഭാവികം!!


    " നിയമം ഒരു ചിലന്തി വലയാണ് , ചെറു പ്രാണികള്‍ അതില്‍ കുടുങ്ങി പ്പോകുന്നു , വമ്പന്മാര്‍ വല ഭേദിച്ചു കടന്നു പോകുന്നു " എന്ന ആപ്ത വാക്യം ഓര്‍ക്കുക !!

    ReplyDelete