ശരവേഗത്തിലാണ്ടുകള്‍ പായുന്നു
ഏതോ കാമഭ്രാന്തന്‍റെ കയ്യിലൊരു
പൂമൊട്ട് ഞെരിഞ്ഞില്ലാതായതും
നാടും കണ്ണുകളും അതോര്‍ത്തു നെടുവീര്‍പ്പെട്ടതും
ഇന്നലെയായിരുന്നോ ?
ആ കണ്ണുകളിലെവിടെയോ
അവനുമുണ്ടായിരുന്നു !
അല്ല ! അവരുമുണ്ടായിരുന്നു !
ഒന്നുമറിയാതെ,
നല്ലതഭിനയിച്ച് !
നിയമവും നീതിപാലകരും
എല്ലാം മറക്കാനനുവദിച്ചു !
സത്യം എവിടെയോ വീടും വീണ്ടും
വ്യഭിചരിക്കപ്പെടുന്നു !
ലൌകികതയും ഇട്ടെറിഞ്ഞു
പോയവളുടെ പിന്നാലെ പോലും
ക്രൂരമായ കണ്ണുകള്‍ ചെന്നെത്തിയല്ലോ,
എത്രയോ പൂവുകള്‍
വീണ്ടും പിച്ചി ചീന്തപ്പെട്ടു !
എത്രയോ കൈകള്‍
അഭിമാനത്തോടെ കളങ്കമേറ്റുചൊല്ലി !
എന്നിട്ടും ...
എന്നിട്ടും ...
നിശബ്ദതയായിരുന്നില്ലേ നമ്മുടെ ആയുധം !
നാളെയൊരിക്കല്‍
നമ്മളിലൊരുവളും????
നിന്‍റെ ചോരയിലൊരുവളും!!
(ഇതള്‍ കൊഴിഞ്ഞൊരു നിശാഗന്ധി എന്ന ബ്ലോഗില്‍ നിന്ന്)
No comments:
Post a Comment