മദറേ,അവന്‍ വന്നു!
ഒരു സണ്ടേ മെസ്സ് ഹാളിലെ അലമ്പു മേശകള്‍ക്കിടയിലൂടെ സിസ്റ്റര്‍ ഓടുകയാണ്
.
ഭയന്ന് അവരുടെ കണ്ണുകള്‍ മിഴിച്ചിരിക്കുന്നു.
അതെ, അവന്‍ വന്നിരിക്കുന്നു.
കേള്‍ക്കുമ്പോള്‍ കര്‍ത്താവാണെന്ന് തോന്നുമെങ്കിലും ഞായറാഴ്ചകളില്‍ സജീവമാകുന്ന അലക്കുകല്ലുകള്‍ക്ക് പിന്നിലെ കുറ്റികാട്ടില്‍ ഇപ്പോള്‍ വന്നു മറഞ്ഞു നില്ക്കുന്നത് ഒരു മാനാണ്, ഷോമാന്‍!
ആ മാനെ പേടിച്ചാണ് സിസ്‌റ്റെറുടെ ഓട്ടം.
എല്ലാ സണ്‍ഡെയും മുടങ്ങാതെ വരാറുള്ള ഷോമാന്റെ വരവ് മദറിനെ അറിയിക്കാനുള്ള ഓട്ടമാണ് അത്.
ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1992, മാര്‍ച്ച് 27നു ഒരു വെളുപ്പാന്‍കാലത്തും വന്നു ചില മാനുകള്‍, സിസ്റ്റര്‍ അഭയയെ തേടി.
കൂടം കൊണ്ടടിച്ചു കൊന്നു പത്തൊന്‍പത് വയസുള്ള കൊച്ചു സിസ്റ്ററെ കിണറ്റിലിട്ടു.
No comments:
Post a Comment