സിസ്റ്റര്‍ ലൗസി എന്നു പേരുള്ള കന്യാസ്ത്രീ ബിസിഎം കോളജിലോ, പയസ് ടെന്‍ത് ഹോസ്റ്റലിലോ ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഇല്ലാത്ത ഒരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കി കളവായി കാര്യങ്ങള്‍ ബോധിപ്പിച്ച സിബിഐയുടെ നടപടിക്കു കൂട്ടുപിടിച്ചാണു ചില ദൃശ്യ-അച്ചടി മാധ്യമങ്ങള്‍ സഭയ്‌ക്കെതിരേ തിരിഞ്ഞിരിക്കുന്നത്.
അഭയ കേസിന്റെ ഘട്ടത്തിലും തെറ്റായ വാര്‍ത്തകള്‍ നല്‍കി സഭയെയും സഭാധികാരികളെയും കരിതേച്ചു കാണിക്കാന്‍ സിബിഐ ശ്രമിച്ചിരുന്നു. ഇല്ലാത്ത റിപ്പോര്‍ട്ട് ഉണെ്ടന്നാരോപിച്ചു തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചതിനെതിരേ സിബിഐക്കും, കേന്ദ്ര ഗവണ്‍മെന്റിനുമെതിരേ സിസ്റ്റര്‍ സെഫി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ താന്‍ കന്യകയാണെന്ന് തെളിയിക്കാന്‍ തയാറാണെന്ന് സിസ്റ്റര്‍ സെഫി സത്യവാങ്മൂലം നല്‍കിയിട്ടുമുണ്ട്.
നാര്‍ക്കോ അനാലിസിസിന്റെ സിഡി കൃത്രിമമാണെന്നു കോടതി നിയോഗിച്ച സമിതി കണെ്ടത്തിയിട്ടും മനഃപൂര്‍വം മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു സഭയെ കരിതേയ്ക്കാനാണ് സിബിഐ ശ്രമം നടത്തിയത്. അഭയ കേസ് ഒരുതരത്തിലും നിലനില്‍ക്കില്ലെന്നു ബോധ്യം വന്ന സിബിഐ ഇല്ലാത്ത കഥകള്‍ ഉന്നയിച്ചു വീണ്ടും സഭയെയും, സഭാധികാരികളെയും കരിതേച്ചു കാണിക്കാന്‍ ശ്രമം നടത്തുകയാണ്.
ക്‌നാനായ സമുദായവും പൊതുസമൂഹവും ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മാര്‍ കുന്നശേരിയെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരേ കോട്ടയം അതിരൂപത പ്രതിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ അതു സത്യമാണെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ അവതരിപ്പിച്ചത് സഭയെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്.
ഇത്തരം മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹവും, മാധ്യമലോകവും ഒറ്റപ്പെടുത്തേണ്ടതാണെന്നും രൂപതാ കേന്ദ്രം അഭിപ്രായപ്പെട്ടു.
Also Read: Kerala Kaumudi Report
Also Read: Kerala Kaumudi Report
No comments:
Post a Comment