Tuesday, July 24, 2012

സി.ബി.ഐയുടെ ഗൂഢനീക്കത്തിനെതിരെ പ്രതിക്ഷേധം


ആര്‍ച്ച് ബിഷപ്പ് മാര്‍ കുന്നശ്ശേരിക്കെതിരെ സി.ബി.ഐ നടത്തിയ അനാവശ്യ പരാമര്‍ശത്തിനെതിരെ കോട്ടയത്തു ചേര്‍ന്ന ക്‌നാനായ ഫെലോഷിപ്പ് സ്റ്റേറ്റ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സിസ്‌ററര്‍ അഭയയുടെ മരണം അന്വേഷിക്കുവാന്‍ നിയുക്തരായ സി.ബി.ഐ നിരപരാധികളെ വീണ്ടും ആക്ഷേപിക്കുവാന്‍ പുറപ്പെട്ടിരിക്കുകയാണ്. അഭയാ കേസിനു വേണ്ടി വ്യാജ സിഡി സൃഷ്ട്ടിച്ച് തെളിവുണ്ടാക്കുകയും അത് കോടതിയില്‍ പരാജയപ്പെട്ട് അവഹേളിതരായി കഴിയുന്ന ഉദ്ദ്യോഗസ്ഥരുടെ മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ് കേസുമായി ബന്ധമില്ലാത്ത ബിഷപ്പിന്റെ പേര് വലിച്ചിഴച്ച് ശ്രദ്ധ പിടിച്ചുപറ്റുന്നതെന്ന് യോഗം അഭിപ്രായപെട്ടു.

അഭയാകേസിലെ കുറ്റാരോപിതര്‍ വിടുതല്‍ ഹര്‍ജി കൊടുത്തിട്ട് രണ്ടു വര്‍ഷമായിട്ടും എതിരായി ഹര്‍ജി കൊടുക്കാതിരുന്നതിനാല്‍ സി.ബി.ഐയെ കോടതി ശാസിച്ച പശ്ചാത്തലത്തിലാണ് പ്രസ്തുത സ്ത്രീ വര്‍ഷങ്ങള്‍ക്കു മുന്‍പുപറഞ്ഞ ദുരാരോപണങ്ങള്‍ തിരക്കിട്ട് കോടതിയില്‍ പുതുതായി കൊടുത്തതും അതിന്റെ കോപ്പി മാധ്യമങ്ങള്‍ക്കും നല്കി രക്ഷപ്പട്ടു നില്ക്കുന്നതും.

പെട്ടെന്ന് പ്രകോപിതരാകാത്ത ഒരു ജനസമൂഹത്തിന്റെ മേല്‍ ദുരാരോപണങ്ങള്‍ ഇറക്കിവെച്ച് മുഖം മിനുക്കാമെന്ന വ്യാമോഹം സി.ബി.ഐ എന്ന പരമോന്നത അന്വേഷണ ഏജന്‍സിയുടെ ബലഹീനതയാണ് തെളിയിക്കുന്നതെന്ന് യോഗം വിലയിരുത്തി.

വൈരാഗ്യ ബുദ്ധിയോടെയുള്ള സി.ബി.ഐയുടെ അന്വേഷണം അവസാനിപ്പിച്ച് നേരിന്റെ വഴിയിലൂടെ അഭയാകേസ് തെളിയിക്കണമെന്നും അഭി: പിതാവിനെതിരെ നടത്തിയ പരാമര്‍ശനങ്ങള്‍ പിന്‍വലിക്കണമെന്നും യോഗം സി.ബി.ഐയോട് ആവശ്യപ്പെട്ടു.

ബി.സി.എം കോളേജിലെ കന്യാസ്ത്രീകളുമായി തെറ്റിപിരിഞ്ഞ ഒരു സ്ത്രീ കന്യാസ്ത്രീകള്‍ക്കെതിരെ പറഞ്ഞു നടന്ന നുണകഥകളാണ് അവര്‍ ബിഷപ്പുമായി ഇപ്പോള്‍ ബന്ധപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചാനലിലൂടെ അവര്‍ നടത്തിയ പ്രസ്ഥാവന അതിനു തെളിവാണ്. മെത്രാനെതിരെ പറഞ്ഞതെല്ലാം പലരും പറഞ്ഞു കേട്ടതാണെന്നും എനിക്ക് അറിവില്ലെന്നും പലരും പറയുബോള്‍ അത് ശരിയാകാന്‍ സാദ്ധ്യതയുണ്ടെന്നുമാണ് അവര്‍ ഇന്നുപറയുന്നത്.

ക്‌നാനായ ഫെലോഷിപ്പ്
പ്രസിഡന്റ് ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍
സെക്രട്ടറി: ബേബി ഊണാകുന്നേല്‍

No comments:

Post a Comment