Saturday, July 28, 2012

മേരി സിറില്‍ പ്രഥമ ക്നാനായ മങ്ക - കണ്‍വെന്‍ഷന്‍ വിശേഷങ്ങള്‍ തുടര്ച്ച


ഇദം പ്രഥമമായി നടത്തിയ ക്നാനായ മങ്ക മത്സരത്തില്‍ മേരി സിറില്‍ വിജയി ആയി. ഇന്നും കണ്‍വെന്‍ഷന്‍ ജനപങ്കാളിത്തം കൊണ്ട് വന്‍ വിജയം ആയിരുന്നു. കലാകായികമത്സരം വീറും വാശിയും അതിന്റെ ഉച്ചത്തില്‍ എത്തിച്ചു. ആവേശകരമായ പുരുഷവടംവലി മത്സരത്തില്‍ ന്യൂയോര്‍ക്ക്‌ ഒന്നാം സ്ഥാനത്തെത്തി. ചിരിയരങ്ങ് പുരോഗമിക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സൌണ്ട് സിസ്റ്റം അതിമനോഹരമായിരുന്നു. പലപ്പോഴും പരാതി ഉയര്‍ന്നു കേള്‍ക്കുന്ന ഭക്ഷണവിഭാഗം ഉന്നതനിലവാരം പുലര്‍ത്തുന്നു. മത്സരങ്ങള്‍ ഓരോന്ന് നടക്കുമ്പോഴും നാളെ നടക്കാനിരിക്കുന്ന സിമ്പോസിയമാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്. ബഹുഭൂരിപക്ഷം പങ്കാളികളുടെ ഇടയിലും ഈ കണ്‍വെന്‍ഷന്‍ പൂര്‍ണമായും ബഹിഷ്കരിച്ച കോട്ടയം പിതാക്കന്മാരെ ഇനിയുള്ള ഭാവി കണ്‍വെന്‍ഷന്‍വേദികളില്‍ പങ്കെടുപ്പിക്കേണ്ട എന്ന അഭിപ്രായം രൂപപ്പെട്ടു വരുന്നതായി കാണുന്നു. നാളെ നടക്കുന്ന സിമ്പോസിയത്തില്‍ ആരെങ്കിലും അത് പരാമര്‍ശിക്കുമോ എന്ന ഭീതിയില്‍ പിതാക്കന്മാരും അവരുടെ ശിങ്കിടികളും ആകാംഷയോടെ നോക്കി നില്‍ക്കുന്നു. അങ്ങനെ വന്നാല്‍ അത് കെ.സി.സി.എന്‍.എയുടെ  ഭാവി പ്രവര്‍ത്തനത്തില്‍ വൈദികരുടെ നേതൃത്വം ഭാവിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം

അതുപോലെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അല്‍മായപിന്തുണ നഷ്ടപ്പെട്ടേക്കാം. അതൊക്കെ ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ക്കു വഴി തുറക്കാം. ഈ മാറ്റം മറ്റു രാജ്യങ്ങളിലെ പരിപാടികളില്‍ നിന്നും  നമ്മുടെ പിതാക്കന്മാരെ മാറ്റി നിര്‍ത്തപ്പെടുമോ? കാണാന്‍ പോകുന്ന പൂരം പറയണോ? കാണുക അത്ര തന്നെ. ഇത്രയ്ക്ക് വാശിയും വേണ്ടിയിരുന്നോ എന്ന് അധികാരികള്‍ ഓര്‍ത്തിരുന്നെങ്കില്‍!

കണ്‍വെന്‍ഷന്‍ കൂടുവാന്‍ വരാതെ ഇരുന്നവര്‍ ലൈവ് ആയി പ്രോഗ്രാം കണ്ടു സായൂജ്യം അടയേണ്ടി വന്നു. ഇന്നലെ തന്നെ ഏതാണ്ട് 35000-ത്തിനു മുകളില്‍ കാഴ്ച്ചക്കാരുണ്ടായി എന്നത് ഈ സത്യം പുറത്തു പറയുന്നു. എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ആരെ തോല്പ്പിക്കുവാനായിരുന്നു ഈ കണ്‍വെന്‍ഷന്‍ ബഹിഷ്കരിക്കുവാന്‍ ചരട് വലിച്ചവര്‍ ശ്രമിച്ചത്‌? അവരും മലര്‍ന്നു കിടന്നു തുപ്പുകയല്ലേ ചെയ്തത്? അല്ല അതിലും ദോഷം അല്ലെ ചെയ്തത്? ഇന്നത്തെ പ്രസിഡന്റ്‌ മാറും അടുത്ത ആള്‍ വരും പക്ഷെ എലിയെ പേടിച്ചു ഇല്ലം ചുടുവാന്‍ നോക്കിയത് നീതിക്ക് നിരക്കുന്നതാണോ?

നിങ്ങളില്‍ ചിലര്‍ കണ്‍വെന്‍ഷന്‍ കൂടുകയും പാവം വിശ്വാസികളെ മാറ്റി നിറുത്തുവാന്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്തു. അപ്പോള്‍ തോല്‍വി ആര്‍ക്ക് എന്ന് വിലയിരുത്തൂ.

കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ നിന്നും കറിയകുട്ടി

No comments:

Post a Comment