സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നാമം പൂജിതമാകണമെ പട്ടിണിപ്പാവങ്ങള്‍ക്ക് സന്തോഷത്തോടെ ജീവിക്കാനാവുന്ന രാജ്യം വരണമേ അഴിമതിയും സ്വജനപക്ഷപാതവും ഭീകരവാദവും ദാരിദ്ര്യവും രോഗദുരിതങ്ങളും, സ്ത്രീകളോടും കുട്ടികളോടുമുള്ള (സഹജീവികളോട്) ക്രൂരതകളും ഭൂമിയില്‍നിന്നു മാറ്റണമേ
അന്നന്നുവേണ്ട ആഹാരം ഭക്ഷണത്തിനുവകയില്ലാത്തവര്‍ക്കു നല്‍കണമേ
ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കേണമേ
പ്രസ്താവനകള്‍. ഇടയലേഖനങ്ങള്‍ പിരിവുകള്‍ ഉപദേശങ്ങള്‍ തുടങ്ങിയവയില്‍നിന്നു രക്ഷിക്കണമേ
കന്യാസ്ത്രീകളെ വിശുദ്ധകൊലപാതകങ്ങളില്‍ ഉള്‍പ്പെടുത്തരുതേ
മെത്രാന്മാരുടെയും പുരോഹിതരുടെയും ചൂഷണങ്ങളില്‍നിന്നും പീഡനങ്ങളില്‍നിന്നും ഞങ്ങളെയും മറ്റു മതത്തില്‍പ്പെട്ടവരെയും ഒരു മതത്തില്‍പ്പെടാത്തവരെയും മറ്റു ദൈവങ്ങളെയും സംരക്ഷിച്ചുകൊള്ളണമേ
എന്തുകൊണ്ടെന്നാല്‍ രാജ്യവും ശക്തിയും മഹത്വവും സമ്പത്തും അധികാരവും ഷോപ്പിങ്ങ് കോപ്ലക്‌സുകളും എസ്റ്റേറ്റുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും അവരുടേതും അവര്‍വഴി വത്തിക്കാന്‍ എന്ന രാജ്യത്തിന്റേതുമാകുന്നു.
ആമേന്‍!
(മറ്റൊരു മാധ്യമത്തില്‍ നിന്ന്)
No comments:
Post a Comment