അഭയ കേസ് വാര്‍ത്തകള്‍ വീണ്ടും കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കേസ് നടന്ന കാലത്ത് തന്നെ പ്രചരിപ്പിക്കപ്പെട്ട ഊഹാപോഹങ്ങളും സംശയങ്ങളും അല്ലാതെ പുതുതായൊന്നും ഇപ്പോഴത്തെ കോളിളക്കങ്ങളിലും കാണാനില്ല.
കേരളത്തില്‍ മാധ്യമപ്പട പെരുകുകയും വായനക്കാരും ശ്രോതാക്കളും വിവാദ വിഷയങ്ങളില്‍ കൂടുതല്‍ ആകൃഷ്ടരാകുകയും ചെയ്തതോടെ മാധ്യമങ്ങള്‍ നേരും നെറിയും നോക്കാതെ വിവാദ വിഷയങ്ങള്‍ കുത്തിനിറക്കുന്നതില്‍ ദിനം തോറും മത്സരിക്കുകയാണ്.
അച്ചുതാനന്ദന്‍-//; പിണറായി, പി.സി.ജോര്‍ജ്ജ്; ഗണേഷ് കുമാര്‍ , തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ ചെരിതിരിവുകള്‍ ദിവസം നാലു നേരം ശ്രോതാക്കള്‍ക്ക് വച്ച് വിളമ്പിയ മാധ്യമങ്ങള്‍ ടി.പി.ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ പുതിയ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും കണ്ടെത്തിയതും ആഘോഷിച്ചതും അദ്ദേഹം ദാരുണമായി വധിക്കപ്പെട്ടതിനു ശേഷം മാത്രമാണ്!
സി.പി.എം എന്ന പ്രബലമായ രാഷ്ട്രീയ പാര്‍ട്ടിയെ മൊത്തത്തില്‍ ഗ്രസിച്ച അപചയങ്ങളോട് ഏറ്റുമുട്ടാന്‍ ഒരു ഇടതുപക്ഷ വിപ്ലവകാരിയുടെ വീറും വാശിയും കൈമുതലാക്കി അഹോരാത്രം പണിയെടുത്ത ആ ധൈര്യശാലിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ തന്നെ ആഴത്തിലുള്ള ചര്‍ച്ചയും പഠനവും നടത്താന്‍ കേരളത്തില്‍ നേരും നെറിയും ഒപ്പം ധൈര്യവും ഉള്ള മാധ്യമങ്ങള്‍ ഉണ്ടായില്ല എന്നതാണ് ശരി.
അഭയകേസ് വാര്‍ത്തകളില്‍ ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത് മാര്‍ കുന്നശേരിയും കന്യാസ്ത്രീകളും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടായിരുന്നെന്നും കേസ് ഒതുക്കുന്നതില്‍ അദ്ദേഹം രാഷ്ട്രീയ നേതാവിനെ ഉപയോഗിച്ചെന്നതുമാണ്.
കേസ് നടന്ന കാലം മുതല്‍ നില നില്‍ക്കുന്ന ഇത്തരം ഊഹാപോഹങ്ങള്‍ വാര്‍ത്താ ദാരിദ്ര്യം നേരിടുന്ന ദിവസങ്ങളില്‍ എടുത്തു പൊട്ടിച്ചാല്‍ രണ്ടുമൂന്നു ദിവസം വായനക്കാര്‍ അതിന്റെ പിറകേ പൊയ്ക്കൊള്ളും!
അഭയകേസിന്റെ പിറകേ പോകുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് പയസ് ടെന്‍ത് ഒരു കോണ്‍ വെന്റ് മാത്രമല്ലെന്നും അവിടെ ഒരു ലേഡീസ് ഹോസ്റല്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണക്കിലെടുക്കാത്തത്?
കേസ് നടന്ന കാലത്ത് ഹോസ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികള്‍ക്ക് ഒരുപക്ഷെ ഹോസ്ടലിനെ കുറിച്ചും അവിടെ നടക്കാനിടയുള്ള അനാശാസ്യങ്ങളെക്കുറിച്ചും എന്തെങ്കിലും പറയാന്‍ കാണില്ലേ? അതല്ലേ യഥാര്‍ത്ഥത്തില്‍ ഇന്‍വെസ്ടിഗേറ്റീവ് ജേര്‍ണലിസം?
ഒരു സാധു കന്യാസ്ത്രീ മരണപ്പെട്ട കേസ് അച്ചന്മാരും കന്യാസ്ത്രീകളും മെത്രാനും തമ്മിലുള്ള ലൈംഗിക വേഴ്ച്ചകളില്‍ ആണ് എത്തിച്ചേരുന്നത് എന്നത് വിരോധാഭാസമാണ്. അതിന്റെ പേരില്‍ കുറ്റാരോപിതരായവര്‍ മാനസികമായി ശിക്ഷ അനുഭവിച്ചും കഴിഞ്ഞു.
വൃദ്ധ സദനത്തില്‍ അന്ത്യം കാത്തു കഴിയുന്ന പുരോഹിത ശ്രേഷ്ടനെ ഇനിയും ഇതിന്റെ പേരില്‍ ഇതില്‍ കൂടുതല്‍ എന്ത് ശിക്ഷിക്കാന്‍?
സാബു ജോസ്

പുരോഹിത ശ്രേഷ്ടന് ഓര്മ നഷ്ടപ്പെട്ടിട്ടില്ല സംസാരിക്കുവാന്‍ ബുദ്ധിമുട്ടും ഇല്ല. അദേഹത്തിന് പരാതിയും ഇല്ല. പിന്നെ കുഞ്ഞാടുകള്‍ എന്തിനു രോക്ഷം കൊള്ളണം.അന്ത്യം കാത്തു കഴിയുന്നു എന്ന് പറയുന്ന പിതാവ് അന്ത്യ നാളുകളിലെങ്കിലും സത്യം പറയുന്നതല്ലേ വിശ്വാസിക്ക് നല്ലതും തന്റെ ആത്മാവിനു നല്ലതും. സത്യം പറഞ്ഞാല്‍ നിത്യസമ്മാനം കിട്ടും. ഇല്ലങ്കിലോ ഇവിടെ പേര് ദോഷത്തോടെ മരിക്കാം അവിടെ എത്തുമ്പോള്‍ തീയില്‍ കിടന്നു പിടയാം( എല്ലാം വിശ്വാസമാണ് കേട്ടോ) അഗസ്ഥിനോസിനെ പോലെ തെറ്റുകള്‍ ഏറ്റുപറഞ്ഞു മാനസാന്തരപെടൂ. അതായിരിക്കും മരിക്കുന്നവര്‍ക്കും ജീവിക്കുന്നവര്‍ക്കും നല്ലത്. നല്ല മനസ് പിതാവിന് ഉണ്ടാകുവാന്‍ കുഞ്ഞാടുകള്‍ പ്രാര്‍ത്തിക്കുക
ReplyDelete"ഒരു സാധു കന്യാസ്ത്രീ മരണപ്പെട്ട കേസ് അച്ചന്മാരും കന്യാസ്ത്രീകളും മെത്രാനും തമ്മിലുള്ള ലൈംഗിക വേഴ്ച്ചകളില്‍ ആണ് എത്തിച്ചേരുന്നത് എന്നത് വിരോധാഭാസമാണ്. അതിന്റെ പേരില്‍ കുറ്റാരോപിതരായവര്‍ മാനസികമായി ശിക്ഷ അനുഭവിച്ചും കഴിഞ്ഞു."
ReplyDeleteനിന്നിലെ മാനുഷികാംശം എവിടെ?
അഭയയെക്കുറിച്ചുള്ള ഓരോ ചെറിയ വാർത്തയും ഏതു കാലത്തും ഒരു വലിയ വാർത്ത തന്നെ.
കുറ്റവാളിയായി ആരിലേക്ക് വിരൽ ചൂണ്ടപ്പെടുന്നുവോ അവൻ ശരിക്കും ഒരു വിസ്താരത്തിനു വിധേയനാകേണ്ടതുണ്ട്. പ്രമാദമായ കേസുകൾ എക്കാലത്തും മാധ്യമങ്ങൾക്ക് ചൂട് വാർത്ത തന്നെയായിരിക്കും.
സി. അഭയ താങ്കളുടെ സഹോദരി ആയിരുന്നെങ്കിൽ താങ്കളുടെ നിലപാട് എന്തായിരിക്കും? താങ്കളുടെ വേദന എന്തായിരിക്കും?
പുരോഹിതവൃന്ദത്തിന് ഓശാന പാടുന്നവർക്ക് ഈ വാർത്തകൾ അരോചകം തന്നെ.
Watch this http://www.youtube.com/watch?v=cOrQ_P9-Gjo
ReplyDeleteഅടുക്കള പൂച്ചയും ഒറ്റക്കണ്ണനും ഒക്കെ മുന്‍വിധിയോടെയാണ് ഈ വിഷയത്തെ കാണുന്നത്. ഈ കേസില്‍ പരാമര്‍ശിക്കപ്പെട്ട മറ്റു പല പേരുകളും ഇന്ന് എവിടെയാണ്? ഉദാ: അടയ്ക്കാ രാജുവും മറ്റും... ഇതുവരെ നാം കേട്ട കഥകളില്‍ നിന്നൊക്കെ എത്രയോ വിഭിന്നമായിരിക്കും യാഥാര്‍ത്ഥ്യം?
ReplyDeleteഅല്ലാതെ സി.അഭയയോട് സഹോദര സ്നേഹം ഇല്ലാത്തതല്ല പ്രശ്നം. പിന്നെ നമ്മളാരും പുരോഹിതരുടെ ചെലവിലല്ലല്ലോ കഴിയുന്നത്? അതുകൊണ്ട് തന്നെ പുരോഹിത വൃന്ദത്തിനു ഓശാന പാടുന്ന ആള്‍ എന്ന വിശേഷണത്തിന് ഞാന്‍ അര്‍ഹാനാകുന്നില്ല.
സാബു ജോസ്
സ്റ്റെഫിയുടെ കന്യാചര്മവും ഈ കേസുമായി യാതൊരു ബന്ധവും ഇല്ല. കന്യ ചര്‍മം പലരീതിയിലും ഇല്ലാതാകം. അത് അവരുടെ വ്യക്തിപരമായ കാര്യം ആണ്. ആ പരിശോധനയും റിപ്പോര്‍ട്ടും ഒരു സ്ത്രീയോട് കാണിച്ച നാണം കേട്ട ക്രൂരതയാണ്. ഞാന്‍ അവരുടെ ആങ്ങള ആയിരുന്നെങ്കില്‍ ആ പരിശോധന നടത്തിച്ചവനെ രണ്ടെണ്ണം പൊട്ടിക്കുമായിരുന്നു. ഒരു കൊലപാതകം തെളിയിക്കാന്‍ ഒരു സ്ത്രീയുടെ കന്യ ചര്‍മം പരിശോധിക്കുന്ന നിയമ വ്യവസ്ഥിതി കാടത്തമാണ്. ലോകത്ത് ഇത് ആദ്യമായിരിക്കും.
ReplyDeleteസാബു ജോസ് ക്നാനായക്കാരനായതിനാൽ ബിഷപ്പിന് ഓശാന പാടി ബിഷപ്പിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നു.
ReplyDeleteമുന്‍വിധി എന്നൊക്കെ പറഞ്ഞ് തടി തപ്പുന്നു. പക്ഷേ സി പി എം നെപ്പറ്റി പറയുമ്പോൾ പിണറായിയെ ക്രൂശിക്കുകയും ടി പി ചന്ദ്രശേഖരനോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇവിടെയാണ് പൊരുത്തക്കേട്. പിണറായി ക്നാനായക്കാരനായിരുന്നുവെങ്കിൽ അയാൾക്കു വേണ്ടി ഓശാന പാടുകയും അയാളെ ശരി വക്കുകയും ചെയ്യുമായിരുന്നു.
ഇവിടെ ആര് കൊല ചെയ്യുന്നു എന്നുള്ളതല്ല സബു ജോസിന് പ്രശ്നം. കൊലപാതകി ക്നാനായക്കാരനാണോ എന്നുള്ളതാണ്. ഇതും സാബു ജോസ് സ്റ്റൈൽ മുന്‍വിധി എന്നു പറയും.
1911 നു ശേഷം നമുക്ക് ആറു പിതാക്കന്മാര്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ ആര്ക്കും ഉണ്ടാകാത്ത രീതിയിലുള്ള ദുഷ്പേര് കുന്നശ്ശേരി പിതാവിനുണ്ടായിരുന്നു എന്നത് ഏതു ക്നാനയക്കാരനും അറിയാം. “മലര്ന്നു കിടന്നു തുപ്പരുത്” എന്ന സൂത്രവാക്യം കാരണം അത് ആരും ഉറക്കെ പറയാറില്ലയിരുന്നു എന്ന് മാത്രം.
ReplyDeleteകല്ലറക്കാരന്‍ ജോബി നാട്ടുകാരെ പറ്റിച്ചു കാശുണ്ടാക്കി. ക്നാനയക്കാരനാണെന്നു കരുതി, അവന്‍ സമുദായത്തിന്റെ ബാധ്യതയല്ല. അതിന്റെ കേസോ പുക്കാറോ നടത്തണമെങ്കില്‍ അവന്‍ തന്നെ നടത്തണം.
അഭയകേസിന്റെ പ്രതികള്‍ പിതാവിനെ ബ്ലാക്ക്മെയില്‍ ചെയ്യുമെന്നുള്ള പേടി കൊണ്ടാണ് ഘാതകന് വേണ്ടിയുള്ള അന്വേഷണം തടസ്സപ്പെടുത്തിയതെന്ന അടക്കംപറച്ചില്‍ കേള്ക്കാത്ത ഒരു ക്നാനയക്കാരന്‍ ഉണ്ടോ? ഇന്നത് സിബിഐ പറഞ്ഞപ്പോള്‍ ഇത്ര കാര്യമാക്കെണ്ടതുണ്ടോ? കുന്നശ്ശേരി പിതാവിന് ഇതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അദ്ദേഹം മാനനഷ്ടത്തിന് കേസ് കൊടുക്കും. സിബിഐയുടെ കൈയില്‍ ഇതിലും വലിയ തെളിവുണ്ടെന്ന് തോന്നിയാല്‍, അങ്ങേര് മിണ്ടാതെ, ഒന്നും ഓര്മ്മ്യില്ല എന്നഭിനയിച്ചു മരിക്കുന്നത് വരെ ജീവിച്ചുകൊള്ളും.
കുന്നശ്ശേരിയെപ്പോലെ തന്നെ ക്നാനയത്വം ഉള്ളവരാണ് സിസ്റര്‍ അഭയയും, പ്രൊഫ. ത്രേസ്യാമ്മയും എന്ന സത്യം മനസ്സിലാക്കിയാല്‍, ഇത്രയും വികാരഷോഭം ആര്ക്കും ഉണ്ടാകത്തില്ല.
ഷോഭിക്കണമെന്നു നിര്ബന്ധമുള്ളവര്‍ ഷോഭിക്കട്ടെ. “മാനനഷ്ടകേസ് ഫണ്ട്” എന്ന് പറഞ്ഞു പുതിയ പിരിവിനു ആരും വരാതിരിക്കാന്‍ നമുക്ക് പ്രാര്ഥിഎക്കാം.
കുറെ നാളായി ഉറങ്ങികിടന്ന അഭയകേസ് വീണ്ടും പൊടി തട്ടി പുറത്തുവന്നു. പ്രതികളില്‍ ഒരാളുടെ ബന്ധു അധികൃതരില്‍ ആരുടെയോ വീട്ടില്‍ പോയി രണ്ടു കോടി കൊടുത്തു എന്നും അങ്ങനെ സി.ഡി. യുടെ കാര്യത്തില്‍ തര്ക്കം തീര്ന്നു എന്നും ഉറപ്പായപ്പോള്‍ കുറ്റവിമുക്തരാക്കുവാന്‍ കേസ് കൊടുത്തു.
ReplyDeleteസംഭവം തിരിഞ്ഞുപാഞ്ഞു, ദേ വീണ്ടും വാര്ത്ത പ്രാധാന്യം നേടിയിരിക്കുന്നു, കൂടുതല്‍ നാണക്കേടോടെ!
ഈ കാലം മുഴുവനും വീട്ടുകാരും രൂപതയും മുടക്കിയ പണം ഉണ്ടായിരുന്നെങ്കില്‍ വേറെ എത്രയോ നല്ല കാര്യം ചെയ്യമായിരുന്നു. ആരൊക്കെ നാറി? ഭാര്യയുടെ ബന്ധുക്കളെ നന്നാക്കാന്‍ പോയ ന്യായാധിപനും കിട്ടി ആവശ്യത്തിലേറെ
ഈ കേസില്‍ തൊട്ടവരെല്ലാം നാറി. ഇനി എങ്കിലും ഈ പണിക്കു പോകല്ലേ. കാരണം നീതിമാന്റെ രക്തതിനെതിരെ നിങ്ങള്‍ നിന്നാല്‍ പണ നഷ്ടവും മാനഹാനിയും മാത്രമായിരിക്കും ഫലം.
ഈ കോട്ടയം രൂപത സിറോ-മലബാറിനും കത്തോലിക്കാസഭക്കും നാണക്കേട് വരുത്തുന്നു. ഇവരെ പുറത്താക്കണം.
Abhaya case is a sourse of income for Jomon and his people. So he is trying his best. But remember "Satyameva Jayathe"
DeleteKnanaya spoke man advocate said Goorka got promotion and become suprentedant within short time. Remember this goorka was illitrate. He joined as night security guard in BCM college near bishop house and became suprendent in Uzhavoor college. There are thousands of educated employees who joined in the same uzavoor college in much higher position in the office and accounting dept but they could not become suprendent before their retirement. Normal case that position was reserved for sisters or priests. In 1982 when I was studying one senior sister was the suprendent. Sabha will not give that position to out sider even if they are kananaya people. Now Sabha is justifying their action with big broad open liberal mentality. Actually these sabha management even treat their own poor knanaya people very badly. There are lots of educated knanaya people are there in the sabha without job. This nazy model cruel management will give job to only their people in the management seats. I mean people who are well connected with bishop house. We fully believe prof. Thresiamma when sabha is more and more justifying the Goorka.
ReplyDeleteDear Sabu Sir
ReplyDeleteI am a proud Knanaya Catholic and respect our system. I have some doubt in some issues.
1. If accussed priest are not guilty why Sabha ask for a transparent inquiry and let the priest can be step dowm till the inquiry is over.
2. How a person from nepal became chief superindent of our management while lot of educated Knanaya people are there in our Community.
3. Why the doicese did not give any importance to Abhaya murder case
4.During the channel discussionsI found that the representatives from Our community beat around the bush. They are accusing Thresiama, Jomon etc. and they stick on clercal mistake ( LUcy and Loucy). They do not say any fact or clear answer for the question.
This all gives doubt in common people.