Wednesday, July 25, 2012

Flash News: ത്രേസ്യാമ്മയ്‌ക്കെതിരെ നിയമനടപടിക്ക്

കേരള കൌമുദിയില്‍ വന്ന വാര്‍ത്തയും രണ്ടു കമന്റുകളും  

അഭയകേസ്: ത്രേസ്യാമ്മയ്‌ക്കെതിരെ സഭ നിയമനടപടിക്ക്

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്കെതിരെ അഭയകേസുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച പ്രൊഫ. ത്രേസ്യാമ്മയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സഭാ നേതൃത്വം ആലോചിക്കുന്നു. ബി.സി.എം കോളേജിലെ മുന്‍ അദ്ധ്യാപികയായ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല്‍ സഭാ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതേകോളജിലെ തന്നെ മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൂസിയുമായി ബിഷപ്പ് കുന്നശ്ശേരിക്ക് അവിഹിത ബന്ധമുണ്ടെന്നാണ് പ്രൊഫ. ത്രേസ്യാമ്മ ആരോപിച്ചത്.അഭയകേസില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.ബി. ഐ കഴിഞ്ഞ ദിവസം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്.അല്‍മായ സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും സഭാ വിശ്വാസികളില്‍ നല്ലൊരു ശതമാനവും ആശയക്കുഴപ്പത്തിലാണ്.ക്‌നാനായ കത്തോലിക്കാ വിഭാഗത്തിന് ഏറ്റവും വലിയ സ്വാധീനമുള്ളത് കോട്ടയം ജില്ലയിലാണ്. സഭയുടെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നവര്‍ക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയരുന്നതില്‍ വിശ്വാസികളില്‍ നല്ലൊരു വിഭാഗത്തിനും അതൃപ്തിയുണ്ട്. എന്നാല്‍ നേരിട്ട് വിശ്വാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കാര്യങ്ങള്‍ വിശദീകരിക്കാനാവാത്ത നിസ്സഹായാവസ്ഥയിലാണ് നേതൃത്വം.മറ്റു വിഭാഗങ്ങള്‍ ഈ പ്രശ്‌നത്തില്‍ മൗനം പാലിക്കുന്നുവെന്നതാണ് ഏക ആശ്വാസം.ബി.സി. എം കോളേജില്‍ അദ്ധ്യാപികയായിരിക്കെ സഭാ നേതൃത്വവുമായി ചില പ്രശ്‌നങ്ങളില്‍ ത്രേസ്യാമ്മയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ഇപ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് സഭാ വക്താക്കള്‍ പറയുന്നത്.

Comment 1:

സഭ ചട്ടങ്ങള്‍ക്കു വിരുദ്ധമായ പെണ്‍ബന്ധങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നത് മനസ്സിലാക്കാം, പൊറുക്കാം. പക്ഷെ കൊലപാതകത്തിന്നു നേരെ കണ്ണടക്കുന്നതും കൊല മൂടി വെക്കാന്‍ ശ്രമിക്കുന്നതും അത്യന്തം ആക്ഷേപകരമാണു. പ്രൊഫ. ത്രേസ്യാമ്മക്കെതിരെ സഭക്കു എന്ത് ചെയ്യാന്‍ പറ്റും? ഭ്രഷ്ട് കല്പ്പിക്കുകയോ? ദൈവത്തില്‍ വിശ്വസിക്കാന്‍ ഒരാള്‍ക്ക് ഒരു സഭയുടെയും മതത്തിണ്ടെയും അനുവാദം ആവശ്യമില്ല. വെറുതെ ഈ ഇന്റര്‍നെറ്റ് യുഗത്തില്‍ സഭ നാറാന്‍ വഴിയൊരുക്കുകയാണ്!

Comment 2:

Aramana rehasym angadiyl pattai. You talk to any girl who studied and live in BCM college hostel. They all are supporting this great couragous lady professor. At least one would reveal the truth. We all knanaya people knew this 30 years back but CBI came to know now only. One question why Kunnassery is not ready for CBI question? Can Kunnassery deney this in front of bible and Jesus? You can file case against any body and kill any body and take action against anybody because sabha is very rich and powerful. They can purchase hundreds of umman chandies, thiruvanchoor, Sonias, any LDF UDF BJP leaders and officers and professional gundas but you cannot purchase the holy spirit of Sister Afaya that truth will come out some unexpected personalities here this lady professor, some CBI officers and some medias who hold ethics like Kerala kaumaudi. We know Afaya murder was chakkara for lots of kerala congress leaders. All non-christains leaders and people may support bishop because of their over respect but we knanaya chrsitains will not support bad people we want the truth should come out. CBI must question Kunnassery. Why CBI is scared criminals! We are very happy finally god hear our prayer to bring the truth out.

മറ്റൊരു വാര്‍ത്തയുടെ ലിങ്ക് 

2 comments:

  1. whenever knanaya samudhayam is having a big function or celebrations,cbi and medias bringing up abhaya case.now we getting ready for kccna convention in orlando,cbi bring up abhaya case.the same happened just before our sadabdi at kottayam.we need to be careful about these kind of situations.

    ReplyDelete
  2. I saw a youtube video recently by Kunnassery urging all knanya people in UK to participate in the UKKCA convention. The up loader has removed that video after a couple of days.

    Kunnassery was saying he has Alzheimers disease and produced a medical certificate to prove it when CBI wants to question him regarding Abhaya case.

    Now I understand why the up loader removed the video. They are afraid people will came to know the fraudulent medical certificate.

    ReplyDelete