കോട്ടയം: തിരുവല്ല കേന്ദ്രമാക്കി പുതിയ ക്നാനായ മലങ്കര രൂപതയ്ക് സാധ്യതയേറുന്നു.
ക്നാനായ സമുദായത്തില്‍ സ്വന്തമായ വിശ്വാസരീതിയും മലങ്കര ആരാധനക്രമവും പിന്തുടരുന്ന ക്നാനായ മലങ്കരവിഭാഗത്തെ സീറോ മലബാര്‍ സംവിധാനത്തില്‍ നിന്നും മാറ്റി തനതായ വിശ്വാസവും ആരാധനക്രമവും ഉള്ള സീറോ-മലങ്കര വിഭാഗത്തിലേക്ക് മാറ്റി സ്വതന്ത്രസഭയാക്കി മാറ്റുവാന്‍ ധാരണയായതായി അറിയുന്നു.
ഇതനുസരിച്ച് കഴിഞ്ഞ ഞായറാഴ്ച മലങ്കര ഫോറോനയില്‍ പെട്ട പള്ളികളില്‍ പൊതുയോഗങ്ങള്‍ കൂടുകയും വിശ്വാസികള്‍ക്കിടയില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്തു. മാര്‍പാപ്പയുടെ ദിക്രിയനുസരിച്ചു പുതിയ രൂപതയ്ക്ക് വേണ്ടി കോട്ടയം അതിരൂപത മെത്രപോലീത്തയും തിരുവല്ല രൂപത മെത്രാനും തമ്മില്‍ ധാരണയാകുകയും ക്നാനായ മലങ്കര വിഭാഗത്തിന്റെ തനതായ ആചാരരീതികളും വിശ്വാസങ്ങളും സംരക്ഷിക്കുകയും വേണം.
Source: Knanaya Professionals Blog
No comments:
Post a Comment