വംശശുദ്ധിയില്‍ വിശ്വസിക്കുന്ന ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിറുത്തി പത്താമത് വടക്കേ അമേരിക്കന്‍ ക്നാനായ കണ്‍വെന്‍ഷന് റോസന്‍ ഷിങ്കിള്‍ ക്രീക്ക് ഹോട്ടലില്‍ തിരി തെളിഞ്ഞു. ക്നാനായ യാക്കോബായ സമുദായത്തിന്റെ പരമാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സെവോറിയോസ് മെത്രപ്പോലീത്തയാണ് മഹാകണ്‍വെന്‍ഷന്‍ ഭദ്രദീപം തെളിയിച്ചത്. സമുദായത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവാക്കളുടെ നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ സദസ്സില്‍ മെത്രാപോലീത്ത തിരി തെളിച്ചപ്പോള്‍ ആയിരങ്ങള്‍ അതിനെ കരഘോഷത്തോടെ വരവേറ്റു ക്നാനായ ഐക്യം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു.
No comments:
Post a Comment