Thursday, July 26, 2012

രണ്ടു അഭിപ്രായ വോട്ടെടുപ്പുകള്‍


ഇരുപതു വര്‍ഷമായിട്ടും അഭയയുടെ ഘാതകരെ കണ്ടെത്തി ശിഷിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അന്വേഷണം പുതിയ പുതിയ വഴിത്തിരിവുകളിലൂടെ കടന്നു പോകുന്നു. കാലം എത്ര ചെന്നാലും കേരളസമൂഹത്തിനു ഈ വിഷയത്തിലുള്ള താല്പര്യം കുറയുമെന്ന് തോന്നുന്നില്ല.

ഇപ്പോള്‍ ഇതാ “ക്നാനായ സമുദായത്തിന്റെ ഗോത്രത്തലവന്‍” എന്നറിയപ്പെടുന്ന അഭിവന്ദ്യ കുന്നശ്ശേര പിതാവിനെതിരെ പുതിയ ആരോപണങ്ങള്‍. ഉയര്‍ന്നിരിക്കുന്നു. ഉന്നയിച്ചിരിക്കുന്നതാകട്ടെ ക്നാനായ സമുദായാംഗമായ ഒരു മുന്‍ അധ്യാപികയും.

വികാരക്ഷോഭത്തോടെയല്ലാതെ ഈ വിഷയത്തെ മിക്ക സമുദായംഗങ്ങള്‍ക്കും കാണാന്‍ സാധിക്കുകയില്ല.

പലപ്പോഴും അധികൃതര്‍ക്ക്‌ ജനവികാരം മനസ്സിലാകാറില്ല. ഇക്കാര്യത്തില്‍ നിങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തി ജനവികാരം പ്രകടിപ്പിക്കുക. ഇത്തരം അഭിപ്രായപ്രകടനത്തിന് വളരെയേറെ അര്‍ത്ഥവും പ്രയോജനവും ഉണ്ടെന്നോര്‍ക്കുക.

വലതു വശത്ത് മുകളില്‍ കാണുന്ന Opinion Poll-ല്‍ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

No comments:

Post a Comment