Thursday, July 26, 2012

ദൈവവിളിയുണ്ടോ ദൈവവിളി?


കത്തോലിക്കസഭയുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഓസ്ട്രിയ. മൊത്തം ജനസംഖ്യയുടെ ഏതാണ്ട് തൊണ്ണൂറ്റിയെട്ടു ശതമാനത്തോളം കാത്തോലിക്ക വിശ്വാസികളാണ്.

തൊഴിലില്ലായ്മ ഇന്ന് യുറോപ്പില്‍ എവിടത്തെയും പോലെ ഓസ്ട്രിയിലെയും രൂക്ഷമായ പ്രശ്നമാണ്. എന്നാല്‍ ഒരു മേഖലയില്‍ അവിടെ ആളെ കിട്ടാനില്ല - കത്തോലിക്കാ പുരോഹിതരും കന്യാസ്ത്രീകളും.

പല ഇടവകകളിലും വികാരിമാരെ നിയമിക്കാന്‍ സാധിക്കുന്നില്ല. ഇപ്പോഴുള്ള വൈദികരില്‍ ഭൂരിഭാഗവും അറുപതു വയസ്സ് കഴിഞ്ഞവരാണ്. ഈയിടെയായി ചെറുപ്പക്കാരില്‍ ദൈവത്തിന്റെ വിളിയെത്തുന്നതേയില്ല.  ഈ സാഹചര്യത്തില്‍ ഒരു പരസ്യകമ്പനിയുടെ സഹായത്തോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദികവൃത്തിയ്ക്ക് ആളുകളെ ക്ഷണിച്ചുകൊണ്ട് കൂറ്റന്‍ ബില്‍ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.

ABC News-ന്റെ ലേഖനത്തില്‍ കൂടുതല്‍ വിവരങ്ങളുണ്ട്.

കോട്ടയം പിതാക്കന്മാര്‍ക്ക് ഇനിയങ്ങോട്ട് പിരിവു വഴി പഴയപോലെ വന്‍തുക കിട്ടുന്ന കാര്യം ബുദ്ധിമുട്ടാണ്. ഓസ്ട്രിയയിലെ അധികൃതരുമായി ബന്ധപ്പെട്ട് നമ്മുടെ ചെറുപ്പക്കാരെ ഓസ്ട്രിയന്‍ സെമിനാരികളിലെയ്ക്കും കന്യാസ്ത്രീമഠങ്ങളിലേയ്ക്കും സംഘടിപ്പിച്ചു കൊടുത്താല്‍ വന്‍തുക കമ്മീഷന്‍ ഇനത്തില്‍ ഉണ്ടാക്കാം.

വേഗം വേണം, അല്ലെങ്കില്‍ മന്നാകുളംകാരും പെരുന്നാള്‍വീരന്മാരും ഒക്കെ ഈ സുവര്‍ണ്ണാവസരം തട്ടിയെടുത്തെന്നിരിക്കും.

ളോഹയും അരപ്പട്ടയും ഒന്നുമില്ലെങ്കിലും അവര്‍ നിങ്ങളെക്കാള്‍ മിടുക്കരാണെന്ന കാര്യം മറക്കേണ്ട...

No comments:

Post a Comment