(നമ്മുടെ സ്വന്തം പിതാവിനോട് ഒരു വല്യപ്പന്റെ അപേക്ഷയും ഉപദേശവും)
ഉറക്കം മതി തിരുമേനി
വന്നിടൂ നമ്മുടെ കണ്‍വെന്‍ഷന്
ബലി അര്‍പ്പിച്ചിടൂ ക്നാനായക്കാര്‍ക്കായി
ഒര്‍ലാണ്ടോ നഗരത്തില്‍
ക്ഷണമെന്തിനീ കുടുംബത്തില്‍
ഞങ്ങളെ കാണ്‍മാനായി
ബന്ധിച്ചിടുന്ന രക്ത്തത്തിന്‍
മണം ആസ്വദിച്ചിടൂ
സ്നേഹപാശം പുതപ്പിച്ചിടൂ
തനിമ കൊള്ളും ക്നാനായക്കാരില്‍
പൊട്ടിയ നൂലുകള്‍ ബന്ധിപ്പിച്ചിടൂ
കെട്ടി അവയെ മുറുക്കിടൂ
പൊട്ടാത്ത മാതിരി
ബലതന്ത്രത്തില്‍ ബന്ധിപ്പിച്ചിടൂ
തല നാരിഴയില്‍ തലക്കനം
കുറച്ചിടൂ
ശിരസ്സില്‍ കിരീടം ധരിച്ചിടുന്നവര്‍
വിനയപ്പെട്ടിടൂ
തുഴഞ്ഞിടുന്ന വള്ളത്തില്‍
കാലുറപ്പിച്ചിടൂ
അസ്ഥാനിത്തിരിക്കുന്നവര്‍
സ്ഥാനമൊഴിഞ്ഞിടൂ
അകലങ്ങളേ കാണാതെ പോയവര്‍
വിടചൊല്ലിടൂ
പൂര്‍വികര്‍ നട്ടു വളര്‍ത്തിയ
വ്യക്ഷത്തെ പോഷിപ്പിച്ചിടൂ
വളരുന്ന ശിഖരങ്ങളെ നോക്കി
സന്തോഷിച്ചിടൂ
നല്ല കായ്ഫലങ്ങള്‍ക്കായി
പ്രാര്‍ഥിച്ചിടൂ
ഉറക്കം മതി തിരുമേനി
ഉണര്ന്നിടൂ ഒരു നിമിഷം
വന്നിടൂ ഒര്‍ലാണ്ടോയില്‍
ഒരുമയോടെ പ്രാര്‍ഥിച്ചീടാനായി
പാപ്പച്ചി വല്യപ്പന്‍
No comments:
Post a Comment