Tuesday, July 31, 2012

KCCNA Convention Report



വംശശുദ്ധിയില്‍ വിശ്വസിക്കുന്ന ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ സദസിനെ സാക്ഷി നിറുത്തി പത്താമത് വടക്കേ അമേരിക്കന്‍ ക്നാനായ കണ്‍വെന്‍ഷന് റോസന്‍ ഷിങ്കിള്‍ ക്രീക്ക് ഹോട്ടലില്‍ തിരി തെളിഞ്ഞു. ക്നാനായ യാക്കോബായ സമുദായത്തിന്റെ പരമാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സെവോറിയോസ്‌ മെത്രപ്പോലീത്തയാണ് മഹാകണ്‍വെന്‍ഷന്‍ ഭദ്രദീപം തെളിയിച്ചത്. സമുദായത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവാക്കളുടെ നിറസാന്നിധ്യം കൊണ്ട് സമ്പന്നമായ സദസ്സില്‍ മെത്രാപോലീത്ത തിരി തെളിച്ചപ്പോള്‍ ആയിരങ്ങള്‍ അതിനെ കരഘോഷത്തോടെ വരവേറ്റു ക്നാനായ ഐക്യം ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു.

7 comments:

  1. നാണംകെട്ട പിതാക്കന്മാരെ, കൊതികുത്തി മക്കളുടെ കണ്വെ്ന്ഷ്ന്‍ കൂടാന്‍ വരാത്തതില്‍ ഒരു തെറ്റും ഇല്ല. അവിടെ കൂടിയ ഞങ്ങളില്‍ ഒരു കുഞ്ഞിനു പോലും നിങ്ങളുടെ അഭാവം പ്രശ്നമായി തോന്നിയില്ല. പക്ഷെ നിങ്ങള്‍ ചിങ്ങവനം തിരുമേനിമാരെ പിന്തിരിപ്പിക്കാന്‍ പെടാപ്പാട് പെട്ടത് അങ്ങാടിപാട്ടായി പോയി.

    ഇത്രയും ചീപ്പാകണമായിരുന്നോ? നാണക്കേടായില്ലേ? എവിടെ പോയി കുളിച്ചാല്‍ മക്കളോട് ചെയ്ത ഈ അപരാധത്തിന്റെ ദുര്ഗ്ന്ധം ശമിക്കും?

    അടുത്ത പിരിവിനു വരുമ്പോള്‍, അല്ലെങ്കില്‍ അടുത്ത പ്രാഞ്ചികുട്ടന്റെ മകന്റെയോ മകളുടെയോ കല്യാണത്തിന് വരുമ്പോള്‍, കാണാം. ഞങ്ങള്ക്ക് ചില കാര്യങ്ങള്‍ നേരിട്ട് ചോദിക്കാനുണ്ട്.

    ReplyDelete
  2. This time the strong KCCNA leadership proved that,without the presence of our bishops we can conduct the convention more effectively.I heard this was one of the best convention in KCCNA's history. Unfortunately I missed this convention.This is my humbly request to the future leadership of KCCNA, please don't call the bishops in our conventions.Please give that expense for the education of one of our poor knanaya student.
    My special salute to the KCCNA leadership to take a wise decision.

    ReplyDelete
  3. മെത്രാന്മാര്‍ പുറംതിരിഞ്ഞു നിന്നിട്ടും, സധൈര്യം കണ്വെന്ഷനുമായി മുന്നോട്ടു പോയ നേതൃത്വം തീര്ച്ചയായ്യും അഭിനന്ദനം അര്ഹിക്കുന്നു. മെത്രാന്‍ ഇല്ലെങ്കിലും ജനം ഉണ്ടെന്നും, പക്ഷെ ജനമില്ലെങ്കില്‍ മെത്രാന് കുറ്റിച്ചൂലിന്റെ വിലപോലും ഇല്ലെന്നും അവര്‍ മനസ്സിലാക്കിയാല്‍ അവര്ക്ക് കൊള്ളാം.

    തോപ്പില്‍ പിതാവിനെ വിജയകരമായി പിന്തിരിപ്പിച്ചതിന്റെയും, ചിങ്ങവനം പിതാക്കന്മാരെ പിന്തിരിപ്പിക്കാന്‍ അറഞ്ഞു ശ്രമിച്ചതിന്റെയും കഥകള്‍ ആരെങ്കിലും വെളിച്ചത്ത് കൊണ്ട് വരാതിരിക്കുകയില്ല. കാലം മാറി സാറന്മാരെ. പണ്ടൊക്കെ ഞങ്ങളുടെ കാരണവന്മാര്‍ അപ്നാദേശില്‍ എഴുതുന്നത്‌ മാത്രം വിശ്വസിച്ച് ജീവിച്ചു. അത് നിങ്ങളുടെ നല്ലകാലം! അത് ഇനി തിരിച്ചു വരുമോ? കാര്യമായി ഒന്ന് പ്രാര്ഥിച്ചു നോക്ക്.

    ഏതായാലും ഇനിയും അള്ത്താരയില്‍ കയറി നിന്ന് “ശത്രുവിനെ സ്നേഹിക്കണം” എന്നൊക്കെ തട്ടിവിടുമ്പോള്‍ വിശ്വാസിയുടെ മുഖത്ത് നോക്കരുത്. “മക്കളെ സ്നേഹിക്കാന്‍ അറിയാത്തവന്‍ കൂദാശ പറയുന്നു” എന്ന് അവര്‍ പൊറുപൊറുക്കുന്നത് കാണാം. അതുകൊണ്ട് ദൃഷ്ടി അത്യുന്നതങ്ങളില്‍ ആയിരിക്കണം അത്തരം വിടുവായ്ത്തരം പറയുമ്പോള്‍!

    ReplyDelete
  4. ഈ കണ്‍വെന്‍ഷന്‍ വന്‍ വിജയമായിരുന്നു. കെ.സി.സി.ന്‍.എ. പ്രസിഡന്റ്‌ ഷിഎന്‍സ് ആകാശാല, കമ്മിറ്റി അംഗങ്ങള്‍, തംപയിലെ ജോസ് ഉപ്പൂട്ടില്‍, ജെയിംസ്‌
    ഇല്ലിക്കാന്‍, മ്യല്‍ക്കാരപ്പുരം, ഉരാളി മുതലായ കമ്മിറ്റിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. നമ്മള്‍ വിജയിച്ചു. ഇതുപോലെ ഒന്ന് മുന്‍പ് നമ്മള്‍ ‍ നടത്തിയില്ല .
    അസൂയാലുക്കള്‍ പണിയാവുന്ന എല്ലാ പാരകളും പണിതുനോക്കി. ചിങ്ങവനത്തിനു വിട്ടവരെയും പോയവരെയും ജനം തിരിച്ചറിഞ്ഞു. മക്കളെ കൊല്ലുന്ന, വെഭിചാരം ചൈയ്യുന്ന അപ്പന്റെ ഫോട്ടോ നമ്മള്‍ പത്രത്തില്‍ കാണുന്നുണ്ട്. അതില്‍ നിന്നും എന്ത് വെത്യാസമാണ് നമ്മുടെ പിതാക്കന്മാര്‍ക്കു ഉള്ളത്. മക്കളുടെ അഭിമാനം തകര്‍ക്കുന്ന പിതാക്കന്മാരെ നിങ്ങള്‍ എന്ത് നേടി? നിങ്ങള്‍ ആണോ സന്യാസിമാര്‍?. നിങ്ങള്‍ കൂലി തല്ലുകരെക്കാള്‍ മോശം ആണ്. നിങ്ങള്‍ യേശുവിന്റെ ആള്‍ക്കാരോ അതോ സാത്താന്റെ സന്തതികളോ?

    സങ്കര ക്നായും രിസ്ക്രിപ്റ്റ് ഒക്കെ നമ്മള്‍ തള്ളി കളഞ്ഞു. നമുക്ക് ലത്തീന്‍ കുര്‍ബാന മതി. വൈദീകര്‍ തിരികെ നാട്ടിലേക്ക് പതുക്കെ പെട്ടി കെട്ടി സ്ഥലം കാലിയാക്കുക.

    ഇനി ഒരു CONVENTIONനും നമുക്ക് കോട്ടയം മെത്രാന്മാരെ പങ്കെടുപ്പികേണ്ട. അടുത്ത് വരുന്ന തെരഞ്ഞെടുപ്പിലും നമ്മള്‍ നട്ടല്ലുള്ളവരെ വിജയിപ്പിക്കാം. പറ്റിയാല്‍ മത്സരം പോലും ഇല്ലാതെ നമുക്ക് തെരഞ്ഞെടുക്കാം. നമ്മുടെ ഐക്യം നമുക്ക് കാത്തു സൂക്ഷിക്കാം.

    ഇപ്പോള്‍ എങ്ങനെ കണ്‍വെന്‍ഷന്‍ നടത്തണം എന്ന് നമ്മള്‍ പഠിച്ചു. അതുകൊണ്ട് ഈ ഹോട്ടല്‍ നമുക്ക് വീണ്ടും ഭാവിയില്‍ തരാം എന്ന് അവര്‍ പറഞ്ഞു എന്ന് അറിയുന്നു. അതും നമുക്ക് പുതിയ അനുഭവം ആണ്. ഒരു കണക്കിന് മുത്തുവും കൂട്ടരും വരാതിരുന്നത് നന്നായി. അവര്‍ വന്നിരുന്നു എങ്കില്‍ ഇത്രക്കും നന്നാകുമായിരുന്നില്ല അടിയെ പാര പണിയുമായിരുന്നു. കോട്ടയം പിതാക്കന്മാരെ നിങ്ങള്‍ ഞങ്ങളെ ഓര്‍ത്തു കരഞ്ഞു കാണിക്കേണ്ട. നിങ്ങളുടെ വെറും മുതല കണ്ണീര്‍ ആണന്നു ജനം തിരിച്ചറിഞ്ഞു.

    നമ്മള്‍ ജുബിലീ നടത്തിയപ്പോള്‍ നമുക്ക് എതിരെ സിനഡില്‍ ഓട്ടു ചൈയ്യുന്നവരെ വിളിച്ചു സല്കാരം നടത്തി. അന്ന് ചിങ്ങവനം മേത്രാസനത്തെ നിങ്ങള്‍ മറന്നു. ഇപ്പോള്‍ കാര്യം കാണുവാന്‍ കാലുപിടിക്കുവാന്‍ പോയി. ഇനി നിങ്ങള്‍ കഴുത കാമം കരഞ്ഞ്‌ തീര്‍ക്കുന്നതുപോലെ നിങ്ങള്‍ ളോഹ പൊക്കി ഓടി നടന്നു കരയുക. ഞങ്ങളുടെ പ്രസിഡന്റ്‌ ഒരിക്കല്‍ പറഞ്ഞതുപോലെ fools will never learn

    മാക്കീല്‍ പിതാവും നന്മ ചെയ്തു ജീവിച്ചു മരിച്ച നമ്മുടെ കാരണവന്മാരും,പിതാക്കന്മാരും ഈ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അവരുടെ നന്മ നിങ്ങളുടെ തിന്മയെ അതിജീവിക്കും എന്ന് നിങ്ങള്‍ ഇനി എങ്കിലും തിരിച്ചറിയുക.

    ReplyDelete
    Replies
    1. ഇക്കാര്യത്തില്‍ ദാരിദ്ര്യവാസികളായ അരമനവാസികളെ എത്ര ചീത്ത വിളിച്ചാലും മതിയകത്തില്ല. കറിയാക്കുട്ടിയുടെ രോഷം മനസ്സിലാക്കുന്നു. ഇതുപോലെ ക്നാനയമക്കളുടെ വികാരം ഇങ്ങോട്ട് പോരട്ടെ.

      മെത്രാന്മാരോടുള്ള ദേഷ്യത്തില്‍ ഒരു കാര്യം മറക്കരുത്. അമേരിക്കയിലുള്ള ക്നാനായ വൈദികരുടെ മേലും പിതാക്കന്മാര്‍ ബഹിഷ്കരിച്ച കണ്വെന്ഷ്ന്‍ കൂടാന്‍ പോകരുത് എന്ന സമ്മര്ദ്ദം വളരെ ശക്തമായി തന്നെ ഉണ്ടായിക്കാണണം കോട്ടയം അരമനയില്‍ നിന്ന് മാത്രമല്ല, ചിക്കാഗോയില്‍ നിന്നും. എന്നിട്ടും നിരവധി വൈദികര്‍ കണ്വെ്ന്ഷനില്‍ പങ്കെടുത്തു. അതില്‍ കുറെപേരെങ്കിലും മുത്തോലത്തിന്റെ ചാരന്മാരായിരുന്നു എന്ന് കരുതണം. പക്ഷെ ഭൂരിപക്ഷം പേരും സ്വമേധയാ, തങ്ങളുടെ മേലധികാരികളുടെ അനിഷ്ടം അവഗണിച്ചു വന്നവരാണ്.

      അവരോടുള്ള നന്ദിയും പ്രകടിപ്പിക്കേണ്ടത് തന്നെ.

      Delete
  5. Good job Tampa. You are the real heros of Knanaya community. We salute you.

    ReplyDelete
  6. ചേട്ടന്മാരെ ഒന്നുകൊണ്ടും പേടിക്കേണ്ട. ഇതാ നമുക്കായി തിരുവല്ലയില്‍ പുതിയ ക്നാനായ മലങ്കര രൂപത വരാന്‍ പോകുന്നു....അടുത്ത കണ്‍വെന്ഷന്‍ നമുക്ക് പുതിയ ക്നാനായ മലങ്കര മെത്രാനെ കൊണ്ടുവരാം.

    ReplyDelete