മാക്കീല്‍ പിതാവിന്റെ ദക്രേത്ത് പുസ്തകത്തില്‍ തിരുന്നാള്‍ ആഘോഷങ്ങളെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. തിരുന്നാളുകള്‍ ലളിതവും ഭക്തിസാന്ദ്രവും വിശ്വാസവളര്‍ച്ചയ്ക്ക് ഉതകുന്നതും ആയിരിക്കണം എന്ന് പ്രത്യേകം പിതാവ് എഴുതി വച്ചിട്ടുണ്ട്.
മാക്കീല്‍ പിതാവിന്റെ ദക്രേത്തിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചാണ് മൂലക്കാട് പിതാവിന് ഡോക്ടരറ്റ് കിട്ടിയതെന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്.
എന്നിട്ടാണ് കല്ലറ പെരുന്നാള് ഇത്രയും ആഭാസമായ ആര്‍ഭാടത്തോടെ നടക്കുന്നത്കണ്ടിട്ടും അനങ്ങാതിരുന്നത്. ദേവാലയപരിസരം താരനിശയുടെ മ്ലേച്ഛമായ വേദിയായി. വൈദികരെ തന്റെ “മാന്ത്രിക വലയത്തില്‍” മുക്കിയ പ്രസേന്തിയെ ഇന്ന് പോലീസ് തിരയുന്നു.
എന്നിട്ടും നമ്മുടെ പിതാക്കന്മാര്‍ പാഠം പഠിക്കുന്നില്ല.
കല്ലറയില്‍ മമ്മൂട്ടി വന്നെങ്കില്‍, കൈപ്പുഴയില്‍ അമിതാബ് ബച്ചനെയോ, ഷാരൂഖ് ഖാനെയോ കൊണ്ടുവരും എന്ന മട്ടില്‍ മറ്റൊരു വൈദികന്‍ ഇതിനോടകം കുറഞ്ഞത് അമ്പത് ലക്ഷം സമാഹരിച്ചു കഴിഞ്ഞു. എന്നിട്ടും ആക്രാന്തം തീരാതെ, അമേരിക്കയിലെ കണ്‍വെന്‍ഷന്‍ വേദിയില്‍ കണ്ണന്‍ചിരട്ടയുമായി എത്തിയിരിക്കുന്നു.
ഇത് പിതാക്കന്മാര്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവന്‍ അറിയണം. ഞങ്ങളുടെ ഇടവകകള്‍ തിരുന്നാളുകളുടെ പേരില്‍ അവഹേളിക്കപ്പെടുന്നത് ഞങ്ങളില്‍ പലര്‍ക്കും സഹിക്കുന്നില്ല. തന്നെയുമല്ല, പിതാക്കന്മാര്‍ കൂടുന്നില്ല എന്ന് തീരുമാനിച്ച കണ്‍വെന്‍ഷന്‍ നടക്കുമ്പോള്‍ നിങ്ങളുടെ കളക്ഷന്‍ എജെന്റ്റ്‌മാര്‍ വരുന്നത് ഞങ്ങള്‍ക്ക് തീരെ ഇഷ്ടപ്പെടുന്നില്ല.
പിരിവിനെത്തിയിരിക്കുന്ന ലൂക്കച്ചനെ കണ്‍വെന്‍ഷന്‍ പരിസരത്ത് കണ്ടാല്‍, പല മാധ്യമങ്ങളില്‍ കൂടി അയാള്‍ ആദ്യകുര്‍ബാന ചൊല്ലിയ നാള്‍ മുതല്‍ ഇരുന്നിട്ടുള്ള എല്ലാ ഇടവകകളിലെയും നാറിയ ചരിത്രവും, കുപ്രസിദ്ധമായ ബാംഗ്ലൂര്‍ യാത്രയുടെ കഥയും വെളിയില്‍ കൊണ്ടുവരുന്നതായിരിക്കും.
കോട്ടയം അതിരൂപതയ്ക്ക് ഇപ്പോള്‍ ഉള്ള കുപ്രസിദ്ധി പോര എന്ന് തോന്നുന്നുണ്ടെങ്കില്‍ ഇതുപോലുള്ള രണ്ടു പേരെ കൂടി അയക്കുക.
എല്ലാവരും വായിച്ചു രസിക്കട്ടെ.
കറിയാക്കുട്ടി
No comments:
Post a Comment