തട്ടിപ്പ് പൊളിഞ്ഞതോടെ വാട്ടര്‍ലില്ലിയും വെള്ളത്തില്‍
ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് നൂറുകണക്കിനു മലയാളികളില് നിന്നായി കോടികള് തട്ടിയെടുത്ത് ആഡംബരജീവിതം നയിച്ച ജോബി ജോര്ജിനെതിരേ നിയമക്കുരുക്കുകള് മുറുകിയതോടെ, പണം നല്കുന്നവരെ പ്രലോഭിപ്പിക്കായി പ്രഖ്യാപിച്ച പദ്ധതികളും വെള്ളത്തിലായി. നഷ്ടത്തില് പ്രവര്ത്തിക്കുന്ന കടകള് കണ്ടെത്തി, ഉടമയുമായി ഗുഡാലോചന നടത്തി ലാഭം പെരുപ്പിച്ചുകാട്ടിയ ശേഷം ഏതെങ്കിലുമൊരു മലയാളിയുടെ തലയില് കെട്ടിവയ്ക്കുക എന്നതായിരുന്നു ഇയാളുടെ തന്ത്രം. ഇതിനാല് കട സ്വന്തമാക്കിയ എല്ലാവരും കണ്ണിരും കൈയുമായി കഴിഞ്ഞുകൂടുകയാണ്. ഇതിനുപുറമേ കേരളത്തില്‍ ജോബിക്കൊപ്പം നിക്ഷേപം നടത്തിയ പല പ്രവാസിമലയാളികളും ഇപ്പോള്‍ ആശങ്കയിലാണ്
കേരളത്തില് ടൂറിസംമേഖലയിലള്‍പ്പെടെ വന്‍നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് ജോബി ഇവരെ പാര്ട്ണര്മാരാക്കിയത്. ഫോര് സ്റ്റാര് ഹോട്ടല്നിര്മാണം വരെ ജോബിയുടെ പദ്ധതിയിലുണ്ടായിരുന്നു. കേരളത്തില് ജോബി നടത്തുന്ന പ്രധാനസംരംഭങ്ങളിലൊന്ന് വാട്ടര് ലില്ലി അസോസിയേറ്റ് എന്ന പേരിലുള്ള ടൂറിസം പദ്ധതിയാണ്. ആദ്യപടിയായി ആധുനികസൗകര്യങ്ങളോടു കൂടിയ ഹൗസ്ബോട്ട് വേമ്പനാട്ട് കായലില് സര്വീസ് നടത്തുന്നുണ്ട്. സൂപ്പര്താരം മമ്മൂട്ടിയാണ് ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയിരുന്നത്.
ജോബി ജോര്ജിനു പുറമേ ഓസ്ട്രേലിയയിലെ റെജി പാറയ്ക്കല്‍) ന്യൂസിലന്റിലുള്ള ബിജോമോന് ചേന്നാത്ത്, ഇപ്പോള് യുഎസില് താമസിക്കുന്ന മുന് യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറല് സെക്രട്ടറി ജയിംസ് തെക്കനാടന് എന്നിവര്ക്കുപുറമേ, അനീഷ് ജോര്ജ് എന്നിവരായിരുന്നു വാട്ടര്‍ലില്ലി അസോസിയേറ്റിന്റെ ഡയറക്ടര്മാര്.
വാട്ടര്‍ലില്ലി അസോസിയേറ്റിന്റെ ഉടമസ്ഥതയില് വേമ്പനാട് കായലിന്റെ തീരത്തോട് ചേര്ന്ന് അഞ്ച് ഏക്കറിനുള്ളില് ഫോര്സ്റ്റാര് ഹോട്ടല്നടത്തുമെന്ന് ഇയാള് ഡയക്ടര്മാരെ പറഞ്ഞുപറ്റിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില് ഹോട്ടലിന്റെ നിര്മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ധനമന്ത്രി കെ.എം മാണി തറക്കല്ലിടുമെന്നും ഇയാള് പ്രഖ്യാപിച്ചിരുന്നു. എന്നാല് കുമരകത്ത് ഇത്തരമൊരു സംരംഭം ഇതുവരെ തുടങ്ങിയിട്ടില്ലെന്നാണ് മലയാളി വിഷന് നടത്തിയ അന്വേഷണത്തില് വ്യക്തമായത്. ഇതിനുപുറമേ വാട്ടര്‍ലില്ലി അസോസിയേറ്റ് ഷാജി കൈലാസ്-മമ്മൂട്ടി ടീമിനെ വ്ച്ച് സിനിമ നിര്മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല് ഇതും നീണ്ടുപോവുകയാണ്. സാമ്പത്തിക തട്ടിപ്പിന്റെ പേരില് ജോബി ജോര്ജിനെതിരേ അന്വേഷണം നടക്കുന്ന വിവരം മലയാളി വിഷന് പുറത്തുകൊണ്ടുവന്നതോടെ ഇയാളുടെ തട്ടിപ്പുകളെല്ലാം പുറംലോകത്തിനു ബോധ്യമായി. കൈവശമെത്തിയ പണം ധൂര്ത്തടിച്ച ഇയാള് ഇപ്പോള് ഒരു വരുമാനവുമില്ലാതെ മുന്നോട്ടു നീങ്ങുകയാണെന്നാണ് സൂചന.
Source: മലയാളി വിഷന് റിപ്പോര്‍ട്ട്
when a person spends money as if that money is not even worth the paper it is printed on, people should at least think that there is something wrong. No one in their right mind will spend their hard earned money for anythings else other than their own needs. When some one has easy money, spending that on show off items become a normal thing in their life because they did not shed a single drop of sweat to earn that money. So screw Joby and people like him (all pranjis). Those who receives donations from these pranjis should be ashamed of themselves. Pranjis are thieves who steals from others in many ways such as avoiding paying taxes or making money out of selling alcohol/drugs/cigerettes (and any most addictive substances).
ReplyDeleteജയിംസ് തെക്കനാടന് എന്തായാലും പേടിക്കാനില്ല. ജോബിയുടെ കല്ലറയിലെ വീട് പേരിലായില്ലേ...... ഇതും മറ്റൊരു തട്ടിപ്പ് ആണോ????
ReplyDelete